IPL 2021: കപ്പടിക്കുമോ ആര്‍സിബി? ഈ അഞ്ച് 'മണ്ടത്തരങ്ങള്‍' ചെയ്യാതിരുന്നാല്‍ സാധ്യതകളേറെ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദം പൂര്‍ത്തിയാവുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയില്‍ നിന്ന് മത്സരം യുഎഇയിലേക്ക് എത്തുന്നതോടെ പോയിന്റ് പട്ടിക മാറിമറിയാനുള്ള സാധ്യതയുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സും ആര്‍സിബിയും കന്നിക്കിരീടം ലക്ഷ്യം വെക്കുമ്പോള്‍ രോഹിത് ശര്‍മ നായകനായ മുംബൈ ഇന്ത്യന്‍സിന് ഹാട്രിക് കിരീടം നേടാനുള്ള അവസരമാണ് മുന്നിലുള്ളത്. ധോണിയുടെ അവസാന സീസണാണെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നതിനാല്‍ സിഎസ്‌കെയ്ക്കും കപ്പ് പ്രധാനപ്പെട്ടതാണ്. വിരാട് കോലിക്ക് ഇതുവരെ ആര്‍സിബിക്ക് ഒരു കിരീടം പോലും നേടിക്കൊടുക്കാനായില്ലെന്ന നാണക്കേട് ഇത്തവണയെങ്കിലും മാറ്റിയെടുക്കേണ്ടതായുണ്ട്. കപ്പടിക്കണമെങ്കില്‍ ആര്‍സിബി നിര്‍ബന്ധമായും ചെയ്യാതിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആ അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Also Read: INDvENG: 'പടിക്കല്‍ കലമുടച്ച്' പുജാര, ഇന്ത്യയുടെ മറ്റൊരു താരത്തിനുമില്ലാത്ത റെക്കോര്‍ഡ്

വാഷിങ്ടണ്‍ സുന്ദറിനെ പവര്‍പ്ലേയില്‍ ഉപയോഗിക്കണം
ആര്‍സിബിക്കായി പവര്‍പ്ലേയില്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കുന്ന താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. സ്പിന്‍ ഓള്‍റൗണ്ടറായ അദ്ദേഹം ഐപിഎല്ലില്‍ മികച്ച ഇക്കോണമിയുള്ള താരങ്ങളിലൊരാള്‍കൂടിയാണ്. 42 മത്സരങ്ങളില്‍ നിന്ന് 6.94 ഇക്കോണമിയില്‍ 27 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയിട്ടുള്ളത്. പവര്‍പ്ലേയില്‍ ഇതിലും താഴെയാണ് അദ്ദേഹത്തിന്റെ ഇക്കോണി. കൂടാതെ വിക്കറ്റ് വീഴ്ത്താനും സാധിക്കാറുണ്ട്. എന്നാല്‍ പല സമയത്തും 10 ഓവറിന് ശേഷവും ഡെത്ത് ഓവറിലേക്കും സുന്ദറിനെ പരീക്ഷിക്കാറുണ്ട്. എന്നാലിത് ടീമിന് ചെയ്യില്ലെന്ന് ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് വ്യക്തം.
Also Read: WTC 2021: റണ്‍വേട്ടക്കാരില്‍ കുതിപ്പ് തുടര്‍ന്ന് രോഹിത് ശര്‍മ, വിരാട് കോലിക്ക് മൂന്നാം സ്ഥാനം

എബി ഡിവില്ലിയേഴ്‌സിനെ നേരത്തെ ഇറക്കണം
ആര്‍സിബിയില്‍ വിരാട് കോലി കഴിഞ്ഞാല്‍ ഏറ്റവും വിശ്വസ്തനായ താരമാണ് എബി ഡിവില്ലിയേഴ്‌സ്. വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ എബിഡിക്കുള്ള മികവ് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ല. ഏത് സമയത്തും അനായാസമായി സ്‌കോര്‍ നേടാന്‍ കഴിവുള്ള അദ്ദേഹത്തെ സമീപകാലത്തായി അഞ്ചാം നമ്പറിലാണ് ആര്‍സിബി കളിപ്പിക്കുന്നത്. രജത് പാട്ടിധര്‍,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് താഴെവരെ എബിഡിയെ ഇറക്കിയിട്ടുണ്ട്. അത്തരമൊരു പരീക്ഷണം ടീമിന് തിരച്ചടിയാകുകയാണ് കൂടുതല്‍ തവണയും ചെയ്തിട്ടുള്ളത്. അതിനാല്‍ത്തന്നെ എബിഡിക്ക് ടോപ് ഓഡറില്‍ത്തന്നെ അവസരം നല്‍കുന്നതാണ് നല്ലത്.
Also Read: INDvENG: ഇതാണ് നമ്മളറിയുന്ന കോലി, പരമ്പരയില്‍ ഇങ്ങനെ കാണുന്നത് ഇതാദ്യമെന്ന് ഇന്‍സി

വനിന്‍ഡു ഹസരങ്കയേക്കാള്‍ പ്രാധാന്യം ജാമിസന് നല്‍കണം
ഇന്ത്യക്കെതിരായ പരിമിത ഓവര്‍ പരമ്പരയിലെ ഗംഭീര പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്പിന്‍ ഓള്‍റൗണ്ടറായി ടീമിലെത്തിയ ശ്രീലങ്കന്‍ താരമാണ് വനിന്‍ഡു ഹസരങ്ക. യുഎഇയിലെ സ്പിന്‍ സാഹചര്യം പരിഗണിച്ച് കെയ്ല്‍ ജാമിസനെക്കാള്‍ മുന്‍ഗണന ഹസരങ്കയ്ക്ക് നല്‍കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് ടീമിന് തിരിച്ചടിയായേക്കും. കാരണം ഹസരങ്കയേക്കാള്‍ ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് ജാമിസനാണ്. പന്തില്‍ നല്ല വ്യതിയാനം വരുത്താന്‍ കഴിവുള്ള ജാമിസന് തന്നെ മുഖ്യ പരിഗണന നല്‍കുന്നതാവും ആര്‍സിബിക്ക് ഗുണം ചെയ്യുക.
Also Read: IND vs ENG: 'പ്രതിരോധിക്കാനല്ല, സ്‌കോര്‍ നേടാനുറച്ചാണ് അവന്‍ ഇറങ്ങിയത്' പുജാരയെ പ്രശംസിച്ച് രോഹിത്

ബാറ്റിങ് ഓഡറില്‍ അനാവശ്യ പരീക്ഷണം ആവിശ്യമില്ല
ദേവ്ദത്ത് പടിക്കല്‍,വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നീ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ആര്‍സിബിയിലുണ്ട്. ഇവര്‍ക്ക് തന്നെ ടോപ് ഓഡറില്‍ അവസരം നല്‍കുന്നതാണ് നല്ലത്. യുവതാരങ്ങളെ ടോപ് ഓഡറില്‍ പരീക്ഷിക്കുന്നത് പ്രമുഖ താരങ്ങളില്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ കാരണമാവുന്നു. യുവതാരങ്ങളിറങ്ങി റണ്‍റേറ്റ് കുറക്കുകയും കുറേയധികം പന്തുകള്‍ പാഴാക്കുകയും ചെയ്യുന്നത് പിന്നാലെ എത്തുന്ന സീനിയര്‍ നിരയേയും ബാധിക്കും. അതിനാല്‍ ബാറ്റിങ് നിരയിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ടോപ് ഓഡറില്‍ത്തന്നെ അവസരം നല്‍കണം.
Also Read: INDvENG: നാലാംദിനം തന്നെ ഇന്ത്യ നാണംകെട്ടു! ഇന്നിങ്‌സ് തോല്‍വി- ഇംഗ്ലണ്ട് ഒപ്പത്തെി

നവദീപ് സൈനിയെ പ്ലേയിങ് 11ല്‍ വേണ്ട
ആര്‍സിബിയിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലെത്തിയ പേസറാണ് നവദീപ് സൈനി. വിരാട് കോലി വലിയ പിന്തുണ നല്‍കുന്ന പേസറിലൊരാള്‍ കൂടിയാണ് അദ്ദേഹം. അതിനാല്‍ത്തന്നെ പ്ലേയിങ് 11ലേക്ക് സൈനിയെത്താനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ സമീപകാലത്തെ സൈനിയുടെ പ്രകടനങ്ങള്‍ മികച്ചതല്ല. കൂടാതെ പരിക്കും അദ്ദേഹത്തിന്റെ അലട്ടുന്നു. ഈ അവസരത്തില്‍ നിലവിലെ ഫോം പരിഗണിച്ച് സൈനിയെ കളിപ്പിക്കാതിരിക്കുന്നതാവും ടീമിന് ഗുണം ചെയ്യുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications