Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല!! രാഹുലിനെ ടി20യിലേക്ക് വിളിക്കൂ, ഞെട്ടിച്ച് മുന്‍ താരം

അയര്‍ലാന്‍ഡിനു പിന്നാലെ ഇംഗ്ലണ്ടിലെയും ബുദ്ധിമുട്ടേറിയ പിച്ചുകളില്‍ ടീം ഇന്ത്യക്കു മുട്ടിടിക്കവെ സര്‍പ്രൈസ് നിര്‍ദേശവുമായി മുന്‍ ഓപ്പണര്‍ സദഗോപന്‍ രമേഷ്. ദീര്‍ഘകാലമായി ടി20 പ്ലാനുകളുടെ ഭാഗം പോലുമല്ലാത്ത സ്റ്റാര്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെ തിരികെ വിളിക്കൂയെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇംഗ്ലണ്ടുമായി കഴിഞ്ഞ ദിവസം നോട്ടിങ്ഹാമില്‍ നടന്ന മൂന്നാം ടി29യില്‍ 125 റണ്‍സിന്റെ റെക്കോര്‍ഡ് പരാജയമാണ് ശ്രേയസ് അയ്യര്‍ക്കും സഘത്തിനും നേരിട്ടത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ തോല്‍വിയാണിത്. 202 റണ്‍സ് ചേസ് ചെയ്യവെ വെറും 76 റണ്‍സില്‍ ടീം ഓള്‍ഔട്ടാവുകയും ചെയ്തു.

KL RAHUL

രാഹുല്‍ വേണം

ഇംഗ്ലണ്ടിലേതു പോലെ സ്വിങും പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ പലരും പതറുന്നതാണ് ഇപ്പോള്‍ യുകെ പര്യടനത്തില്‍ കാണുന്നത്. നേരത്തേ അയര്‍ലാന്‍ഡില്‍ നടന്ന രണ്ടു ടി20കളുടെ പരമ്പരയില്‍ സംഭവിച്ചതും ഇതു തന്നെയാണ്. ഫലമാവട്ടെ ഇന്ത്യ 0-2ന് തൂത്തുവാരപ്പെട്ടു.

ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇന്ത്യ 0-2ന് പിന്നിലുമാണ്. ശേഷിച്ച രണ്ടു മാച്ചിലും ജയിക്കാനായാല്‍ മാത്രമേ സമനില പോലും ഇന്ത്യക്കു നേടാന്‍ സാധിക്കുകയുള്ളൂ. ഇതുപോലെയുള്ള ദുഷ്‌കരമായ പിച്ചുകളിലും സാഹചര്യങ്ങളിലും മികച്ച ബാറ്റിങ് കാഴ്ചവയ്ക്കണമെങ്കില്‍ കൂടുതല്‍ സാങ്കേതിക മികവുള്ള താരങ്ങള്‍ ഉറപ്പായും ടീമില്‍ വേണമെന്നാണ് സദഗോപന്‍ രമേഷിന്റെ അഭിപ്രായം.

'ഓസ്‌ട്രേലിയയിലെയും ന്യൂസിലാന്‍ഡിലെയും വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങളിലാണ് അടുത്ത ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. അതിനാല്‍ തന്നെ ഉയര്‍ന്ന നിലവാരമുള്ള ഫാസ്റ്റ് ബൗളര്‍മാരെ നേരിടാന്‍ ശേഷിയുളള ഒരു ബാറ്ററെ സ്‌ക്വാഡിലേക്കു ഇന്ത്യ കൊണ്ടു വന്നേ തീരുകയുള്ളൂ.

ഈ ദിശയിലേക്കു ചിന്തിക്കുമ്പോള്‍ മനസ്സിലേക്കു വരുന്ന ആദ്യത്തെ പേര് കെഎല്‍ രാഹുലിന്റേതാണ്. തന്നെ ചുറ്റിപ്പറ്റിയുള്ള സ്‌ട്രൈക്ക് റേറ്റുമായി ബന്ധപ്പെട്ട വിമര്‍ഷശനങ്ങള്‍ക്കെല്ലാം കഴിഞ്ഞ ഐപിഎല്ലിലൂടെ അദ്ദേഹം മറുപടിയും നല്‍കിക്കഴിഞ്ഞു.

മാത്രമല്ല ഐപിഎല്ലില്‍ 150 പ്ലസ് സ്‌കോര്‍ ചെയ്തിട്ടുള്ള മുന്നു താരങ്ങളില്‍ ഒരാളും കൂടിയാണ് രാഹുല്‍'- ഇന്‍സ്റ്റഗ്രാം ഹാന്റിലില്‍ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കവെ രമേഷ് വ്യക്തമാക്കി.

KL RAHUL

സമ്മര്‍ദ്ദം താങ്ങുന്നവരാവണം

ഇന്ത്യന്‍ ടി20 ടീമില്‍ ഇപ്പോഴുള്ള പലരും സമ്മര്‍ദ്ദഘട്ടങ്ങളില്‍ ബാറ്റ് ചെയ്യാന്‍ അത്ര മിടുക്കരല്ലെന്നാണ് സദഗോപന്‍ രമേഷിന്റെ അഭിപ്രായം. 'ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ ജോഫ്ര ആര്‍ച്ചറിനെ പോലെയുള്ളവരെ നേരിടാന്‍ കഴിയുന്ന ബാറ്റര്‍മാരെ ഇന്ത്യക്കു ആവശ്യമാണ്. സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാനുള്ള മനക്കരുത്ത് ഇവര്‍ക്കുണ്ടാവണം.

ഫോറുകളും സിക്‌സറുകളും മാത്രം നേടുകയെന്ന ലക്ഷ്യവുമായി വെറുതെ ആഞ്ഞുവീശുന്ന ബാറ്റര്‍മാരുണ്ടായാല്‍ 70-80 സ്‌കോറുളകളില്‍ ഇനിയും ടീം പുറത്തായി കൊണ്ടിരിക്കും. അതുകൊണ്ടാണ് കെഎല്‍ രാഹുലിനെ പോലെയുള്ള ബാറ്റര്‍മാര്‍ ടി20 ടീമില്‍ ആവശ്യമായി വരുന്നത്'- രമേഷ് നിരീക്ഷിച്ചു.

അതസമയം, കഴിഞ്ഞ നാലു വര്‍ഷത്തോളമായി ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമല്ല രാഹുല്‍. 2022 നവംബറിലാണ് അദ്ദേഹം അവസാനമായി ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ കുപ്പായം ധരിച്ചത്്. ഇതാവട്ടെ ഐസിസി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലുമായിരുന്നു.

കളിയില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പത്തു വിക്കറ്റിനു നാണം കെടുത്തുകയും ചെയ്തു. ഈ ടൂര്‍ണമെന്റിനു പിന്നാലെ പുറത്താക്കപ്പെട്ട രാഹുല്‍ പിന്നീടൊരിക്കലും തിരിച്ചു വിളിക്കപ്പെട്ടിട്ടുമില്ല.

എങ്കിലും ഐപിഎല്ലില്‍ അദ്ദേഹം മികച്ച പ്രകടനങ്ങള്‍ ഓരോ സീസണിലും തുടര്‍ന്നു കൊണ്ടിരുന്നു. ഐപിഎല്ലില്‍ 159 മല്‍സരങ്ങളില്‍ നിന്നും 46ന് മുകളില്‍ ശരാശരിയില്‍ 5,815 റണ്‍സും രാഹുല്‍ വാരിക്കൂട്ടിയിട്ടുണ്ട്.

Story first published: Wednesday, July 8, 2026, 20:37 [IST]
Other articles published on Jul 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+