Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസ് 'ഡമ്മി ക്യാപ്റ്റന്‍'!! കാലാവധി തീരുമാനിച്ചു, പിന്നെ ചുമതല ഗില്ലിന്? വന്‍ ടിസ്റ്റ്

ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ അടുത്തിടെ നിമയിക്കപ്പെട്ടെങ്കിലും അതു ദീര്‍ഘകാലത്തേക്കുള്ള ഒരു നീക്കമല്ലെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് വരുന്നത്. വളരെ കുറച്ചു സമയത്തേക്കുള്ള ഒരു താല്‍ക്കാലിക ക്രമീകരണമാണ് ഇതെന്നാണ് റെവ് സ്‌പോര്‍ട്‌സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

അടുത്തിടെയാണ് ടി20 ലോകകപ്പ് വിന്നിങ് ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തു നിന്നു മാത്രമല്ല, ടീമില്‍ നിന്നും പോലും പുറത്താക്കിയ ശേഷം ശ്രേയസിനെ ഈ റോളിലേക്കു ബിസിസിഐ കൊണ്ടു വന്നത്.

SHREYAS IYER

മൂന്നു ചാലഞ്ചുകള്‍ അദ്ദേത്തിനു നല്‍കുകയും ചെയ്തു. അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവരുമയുള്ള പരമ്പരയിലും തുടര്‍ന്നുള്ള ഏഷ്യന്‍ ഗെയിംസിലും ശ്രേരസിനെ ക്യാപ്റ്റനാക്കി ടീമിനെയും പ്രഖ്യാപിക്കുകയായിരുന്നു.

ശ്രേയസിന് സ്ഥിരം ക്യാപ്റ്റന്‍സിയില്ല?

2028ല്‍ നടക്കാനിരിക്കുന്ന അടുത്ത ഐസിസി ടി20 ലോകകപ്പ്, അതേ വര്‍ഷം തന്നെയുള്ള ലോസാഞ്ചലസ് ഒളിംപിക്‌സിലെ ക്രിക്കറ്റ് എന്നിവയിലും ശ്രേയസ് അയ്യര്‍ക്കു കീഴിലായിരിക്കും ഇന്ത്യ കളിക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഇതല്ല യാഥാര്‍ഥ്യമെന്നാണ് റെവ്‌സ്‌പോര്‍ട്‌സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാവുന്നത്.

ശ്രേയസിനെ ദീര്‍ഘകാല ക്യാപ്റ്റനായി ബിസിസിഐ കാണുന്നേയില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. മാത്രമല്ല സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ജപ്പാനില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍ തീരുന്നതു വരെ മാത്രമേ അദ്ദേഹം ഈ റോളിലുണ്ടായേക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗില്‍ തന്നെ വരും

നിലവിലെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിനെ തന്നെ നായകനായി ഉയര്‍ത്തിക്കൊണ്ടു വരാനാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹം മികച്ച രീതിയില്‍ ടീമിനെ നയിക്കുന്നുണ്ടെന്നതും ഇതിനു കാരണമാണ്. ഇപ്പോള്‍ ടി20 ടീമില്‍ പോലുമില്ലെങ്കിലും ക്യാപ്റ്റനായി തന്നെ ഗില്‍ ഗംഭീര തിരിച്ചുവരവ് നടത്തുമെന്നാണ് വ്യക്തമാവുന്നത്.

സൂര്യകുമാര്‍ യാദവിനു പകരം പുതിയ ക്യാപ്റ്റനെ തീരുമാനിക്കവെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ പേരും ചര്‍ച്ചയില്‍ വന്നിരുന്നതായി റെവ്‌സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

'ടി20 ലോകകപ്പിനു ശേഷം സൂര്യകുമാര്‍ യാദവില്‍ നിന്നു മുന്നോട്ടു പോവാന്‍ തീരുമാനിച്ചപ്പോള്‍ ശുഭ്മന്‍ ഗില്ലിനെ ടി20 സെറ്റപ്പിലേക്കു തിരികെ കൊണ്ടുവരുന്നത് മാത്രമല്ല, ക്യാപ്റ്റന്‍സി നല്‍കുന്ന കാര്യവും ചര്‍ച്ച ചെയ്തിരുന്നു.

സൂര്യക്കു പകരമാരെന്ന ചോദ്യത്തിനു ഉത്തരമായി രണ്ടു പേരുകള്‍ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. ഒന്ന് ശുഭ്മനാണെങ്കില്‍ മറ്റൊന്ന് ശ്രേയസ് അയ്യരുമായിരുന്നു. കൂടാതെ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ആരോ സഞ്ജു സാസണിന്റെയും പേരും നിര്‍ദേശിച്ചു.

SHUBMAN GILL

ക്യാപ്റ്റനാവാനുള്ള കഴിവുണ്ടെന്നും ചൂണ്ടിക്കാട്ടി. ഒടുവില്‍ സെലക്ടര്‍മാര്‍ ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്വം ഏഷ്യന്‍ ഗെയിംസ് വരെ ശ്രേയസിനെ ഏല്‍പ്പിക്കാനും തീരുമാനിക്കുകയായിരുന്നു'- റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഗില്ലിന്റെ മടങ്ങിവരവ്

ഏഷ്യന്‍ ഗെയിംസിനു ശേഷവും ഇന്ത്യന്‍ ടി20 ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ തുടരുമോയെന്ന കാര്യം സംശയമാണ്. കാരണം എത്രയും വേഗത്തില്‍ ശുഭ്മന്‍ ഗില്ലിനെ ടി20 സെറ്റപ്പിലേക്കു കൊണ്ടു വരണമെന്ന ആഗ്രഹം ബിസിസിഐയ്ക്കുണ്ട്. കാരണം വലിയ ചില ലക്ഷ്യങ്ങളാണ് ഇനി ടീമിനു മുന്നിലുള്ളത്.

'ശുഭ്മന്‍ ഗില്ലിന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ ഇനിയുമൊരു തീരുമാനം എടുത്തിട്ടില്ല. അടുത്ത ടി20 സൈക്കിളില്‍ ഓസ്ട്രലേിയ, ന്യൂസിലാന്‍ഡ് എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് കൂടാതെ ലോസ് ആഞ്ചലസ് ഒളിംപിക്‌സുമുണ്ട്. രണ്ടു വര്‍ഷമെന്നത് വളരെയധികം ദൈര്‍ഘ്യമേറിയ സമയമാണ്. കാര്യങ്ങള്‍ പലതും മാറിയേക്കാം'-റിപ്പോര്‍ട്ടില്‍ പറുന്നു.

Story first published: Monday, June 22, 2026, 20:12 [IST]
Other articles published on Jun 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+