Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2027: ജയ്‌സ്വാള്‍ എംഐ ക്യാപ്റ്റന്‍!!! ഹാര്‍ദിക് ആര്‍ആറിലേക്ക്? എല്‍എസ്ജി നായകനാവാന്‍ സൂര്യ

ഐപിഎല്ലിന്റെ പുതിയ സീസണ്‍ അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ആരംഭിക്കുന്നതെങ്കിലും താരങ്ങളുടെ കൈമാറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ചൂടുപിടിക്കുകയാണ്. ട്രേഡ് വിന്‍ഡോയില്‍ വമ്പന്‍ ട്രാന്‍സ്ഫറുകള്‍ സംഭവിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്. കഴിഞ്ഞ സീസണിലെ ചില ക്യാപ്റ്റന്‍മാരെയടക്കം അടുത്ത ഐപിഎല്ലില്‍ പുതി ടീമുകള്‍ക്കൊപ്പം പ്രതീക്ഷിക്കാം.

അതേസമയം, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ തുടര്‍ച്ചയായ കിരീട വിജയത്തോടെയാണ് കഴിഞ്ഞ ഐപിഎല്‍ സീസണിനു തിരശീല വീണത്. തീര്‍ത്തും ഏകപക്ഷീയമായ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്താണ് ആര്‍സിബി കിരീടം കാത്തത്.

HARDIK PANDYA

ഹാര്‍ദിക് & ജയ്‌സ്വാള്‍ ട്രേഡ്

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ ഐപിഎല്‍ ട്രേഡുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ നേരത്തേ തന്നെ വന്നുകൊണ്ടിരിക്കുകയാണ്.

എംഐയുടെ മുഖ്യ എതിരാളികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു അദ്ദേഹം ചേക്കേറുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പകരം ശിവം ദുബെയ്‌ക്കൊപ്പം മറ്റൊരു താരവും കുടി മുംബൈയിലേക്കു മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പക്ഷെ ഇപ്പോള്‍ പുറത്തുവരുന്ന ഐപിഎല്‍ ട്രേഡ് അഭ്യൂഹങ്ങള്‍ പ്രകാരം പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിലേക്കാവും ഹാര്‍ദിക് തട്ടകം മാറ്റിയേക്കുക. പകരം യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ മുംബൈയിലേക്കു മാറുകയും ചെയ്യും. ഇത്തരമൊരു താരകൈമാറ്റം സംബന്ധിച്ച് എംഐ- ആര്‍ആര്‍ മാനേജ്‌മെന്‍ുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞെന്നാണ് വിവരം.

കഴിഞ്ഞ സീസണില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ പിന്‍ഗാമിയായി റിയാന്‍ പരാഗിനെ റോയല്‍സ് ക്യാപ്റ്റനാക്കിയതില്‍ ജയ്‌സ്വാള്‍ അതൃപ്തനാണെന്നു നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാരണം സഞ്ജു കഴിഞ്ഞാല്‍ കൂടുതല്‍ സീനിയറായ തനിക്കു ക്യാപ്റ്റന്‍സി കിട്ടുമെന്നും ജയ്‌സ്വാള്‍ പ്രതീക്ഷിച്ചിരുന്നതായാണ് സൂചനകള്‍. ഇതാണ് റോയല്‍സ് വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന പ്രധാന വിവരം.

ഹാര്‍ദിക്കിനെ വിട്ടുകൊടുത്ത് ജയ്‌സ്വാളിനെ കൊണ്ടുവരാനായാല്‍ അദ്ദേഹത്തെ ക്യാപ്റ്റനാക്കാനും മുംബൈ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയ്‌സ്വാളിനെ മാത്രമല്ല ട്രേഡില്‍ ഇന്ത്യന്‍ യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയെ കൂടി പകരം മുംബൈ ആവശ്യപ്പെട്ടേക്കും. ഇതു സംഭവിച്ചാല്‍ മുംബൈയെ സംബന്ധിച്ച് അതു വലിയൊരു നേട്ടം തന്നെയായിരിക്കും.

പക്ഷെ റോയല്‍സില്‍ ഹാര്‍ദിക്കിനു റോയല്‍സില്‍ ക്യാപ്റ്റന്‍സി കിട്ടുമോയെന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്. ടീമിന്റെ തലപ്പതുള്ളവരിലൊരാള്‍ പരാഗിന്റെ ബന്ധു കൂടിയാണ്. അതിനാല്‍ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നു മാറ്റി ഹാര്‍ദിക്കിന് ചുമതല നല്‍കുമോയെന്നതും കണ്ടു തന്നെ അറിയണം.

സൂര്യ എല്‍എസ്ജിയിലേക്ക്

മുംബൈ ഇന്ത്യന്‍സ് വൈസ് ക്യാപ്റ്റനും ഇന്ത്യയുടെ ടി20 ലോകകപ്പ് വിന്നിങ് ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്കു മാറിയേക്കുമെന്നതുമാണ് മറ്റൊരു വലിയ ഐപിഎല്‍ ട്രേഡ് വാര്‍ത്ത. കരിയറിന്റെ അവസാനത്തോടു അടുക്കുന്ന സ്‌കൈയെ വിട്ടുകൊടുക്കാന്‍ എംഐ തയ്യാറാണ്.

SURYAKUMAR YADAV

സൂര്യയെ കൈമാറുകയാണെങ്കില്‍ പകരം എല്‍എസ്ജിയില്‍ നിന്നും എംഐ ആവശ്യപ്പെേേട്ടക്കുുക വമ്പനടിക്കാരനായ നിക്കോളാസ് പൂരനെയും അടുത്തിടെ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഫാസ്റ്റ് ബൗളര്‍ പ്രിന്‍സ് യാദവിനെയുമായിരിക്കും.

കൂടുമാറ്റം സംബന്ധിച്ച് എല്‍സ്ജി ഉടമകളുമായി മുംബൈയില്‍ വച്ച് സ്‌കൈ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ട്രാന്‍സ്ഫര്‍ സംഭവിച്ചാല്‍ എല്‍എസ്ജിയുടെ പുതിയ ക്യാപ്റ്റനും സൂര്യയായിരിക്കും.

റിഷഭ് റിട്ടേണ്‍സ്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പഴയ തട്ടകമായ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ തിരിച്ചെത്തിയേക്കുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ഐപിഎല്‍ ട്രേഡ് വാര്‍ത്ത. ഈ കൂടുമാറ്റം സംഭവിക്കുന്നതിനായി തന്റെ ഇപ്പോഴത്തെ ശമ്പളമായ 27 കോടിയില്‍ 12 കോടി കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ടെന്നുമാണ് വിവരം.

പക്ഷെ ഡിസിയുടെ നായകസ്ഥാനം വീണ്ടും റിഷഭിനു ലഭിക്കാനിടയില്ല. പകരം കെഎല്‍ രാഹുലിനെ ക്യാപ്റ്റനാക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈസ് ക്യാപ്റ്റന്റെ റോളായിരിക്കും റിഷഭിന്. പുതിയ കോച്ചായി ഇന്ത്യയുടെമുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എത്തുമ്പോള്‍ ബാറ്റിങ് കോച്ചായി യുവരാജ് സിങും ചുമതലയേല്‍ക്കും.

Story first published: Saturday, June 20, 2026, 12:30 [IST]
Other articles published on Jun 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+