Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: വൈഭവ് അരങ്ങേറും, സഞ്ജു ബെഞ്ചിലേക്ക്!! സൂര്യ തെറിച്ചതോടെ പണി വരുന്നു?

അഫ്ഗാനിസ്താനെതിരേയുള്ള സമ്പൂര്‍ണ വിജയത്തിനു ശേഷം ടീം ഇന്ത്യ നേരെ യുകെയിലേക്കു തിരിക്കുകയാണ്. ഒരു മാസത്തോളം നീളുന്ന യുകെ പര്യടനത്തില്‍ അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവരുമായി വൈറ്റ് ബോള്‍ പരമ്പരകളിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക.

അയര്‍ലാന്‍ഡുമായി രണ്ടു ടി20കളും ഇംഗ്ലണ്ടിനെതിരേ അഞ്ചു ടി20യും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ വെള്ളിയാഴ്ചയാണ് (26) ഐറിഷ് ടീമുമായുള്ള ഇന്ത്യയുടെ ആദ്യ ടി20 പോരാട്ടം. രണ്ടാമങ്കം 28നു ഞായറാഴ്ചയുമാണ്.

VAIBHAV SOORYAVANSHI

ഇതിനിടെ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുടെ ഇന്ത്യന്‍ അരങ്ങേറ്റം അയര്‍ലാന്‍ഡിനെതിരേ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എ ടീം ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ചാംപ്യന്‍മാരായപ്പോള്‍ ഫൈനലിലെ ഹീറോയും കൂടിയായിരുന്നു വൈഭവ്.

ചരിത്രം കുറിക്കാന്‍ വൈഭവ്

ടൈംസ് ഓഫ് ഇന്ത്യയുടെ സീനിയര്‍ ജേര്‍ണലിസ്റ്റായ ഗൗരവ് ഗുപ്തയാണ് അയര്‍ലന്‍ഡിനെതിരേ ഇന്ത്യന്‍ സീനിയര്‍ ടീമിനായി വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റമുണ്ടാവുമെന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു സംഭവിക്കുകയാണെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറുകയും ചെയ്യും.

നിലവില്‍ ഈ റെക്കോര്‍ഡിന് അവകാശി മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 16ാം വയസ്സിലാണ് (16 വയസ്, 205 ദിവസം) ഇന്ത്യന്‍ കുപ്പായമണിഞ്ഞ് അദ്ദേഹം ചരിത്രം കുറിച്ചത്. 1989 നവംബറില്‍ ചിരവൈരികളായ പാകിസ്താനുമായി നടന്ന ടെസ്റ്റിലായിരുന്നു ഇത്. സച്ചിന്റെ ഈ റെക്കോര്‍ഡ് പിന്നീട് ഒരു താരത്തിനും തിരുത്താന്‍ കഴിഞ്ഞിരുന്നില്ല. അതാണ് വൈഭവ് ഇപ്പോള്‍ പഴങ്കഥയാക്കാന്‍ പോവുന്നത്.

ബെല്‍ഫാസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജൂണ്‍ 26ന് നടക്കാനിരിക്കുന്ന ആദ്യ ടി20യിലൂചടെ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയേക്കും. 4200 കാണികളെ ഉള്‍ക്കൊള്ളിക്കാവുന്ന വേദിയാണിത്. യാദൃശ്ചികമായി 2007 ജൂണില്‍ ഇതേ വേദിയില്‍ തന്നെയാണ് രോഹിത് ശര്‍മയും ഏകദിന അരങ്ങേറ്റം നടത്തിയത്'- ഇങ്ങനെയായിരുന്നു എക്‌സില്‍ ഗുപ്തയുടെ ട്വീറ്റ്.

സഞ്ജുവിന് ചാന്‍സില്ല?

അയര്‍ലാന്‍ഡിനെതിരേ വൈഭവ് സൂര്യവംശി ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുകയാണെങ്കില്‍ സ്വാഭാവികമായും എല്ലാവരുടെയും ആശങ്ക മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ കുറിച്ചായിരിക്കും. കാരണം നിലവില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം ടി20യില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറാണ് അദ്ദേഹം.

SANJU SAMSON

ഏറ്റവും അവസാനമായി ഇന്ത്യ കളിച്ച ഐസിസി ടി20 ലോകകപ്പില്‍ അഭിഷേകിനു കൂട്ടായി ഓപ്പണിങില്‍ സഞ്ജു വന്നതോടെയാണ് ഇന്ത്യയുടെ സമയം തെളിഞ്ഞത്. ഫൈനലും സെമിയുമടക്കം അവസാനത്തെ മൂന്നു മാച്ചിലെയും ടോപ്‌സ്‌കോറററും കൂടിയായിരുന്നു മലയാളികളുടെ അഭിമാന താരം.

ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും സഞ്ജു തിരഞ്ഞെടുക്കപ്പെട്ടു. ഈ തരത്തില്‍ നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കവെയാണ് അയര്‍ലാന്‍ഡില്‍ അദ്ദേഹത്തെ ഇന്ത്യ ബെഞ്ചിലിരുത്തിയേക്കുമെന്ന സംശയങ്ങളുയരുന്നത്. കാരണം ടി20യിലെ എക്‌സ് ഫാക്ടറായ അഭിഷേകിനെ ടീം മാനേജ്‌മെന്റ് ഒരിക്കലും ഒഴിവാക്കില്ല. അപ്പോള്‍ പിന്നെ അടുത്ത ഓപ്ഷന്‍ സഞ്ജുവിനെ മാറ്റി നിര്‍ത്തുകയെന്നതാണ്.

മാത്രമല്ല, നേരത്തേ അദ്ദേഹത്തെ ഏറെ പിന്തുണച്ചിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ല. പകരം ശ്രേയസ് അയ്യര്‍ക്കു കീഴിലാണ് അയര്‍ലാന്‍ഡില്‍ ഇന്ത്യ ഇറങ്ങുക. ഇതും സഞ്ജുവിന്റെ അവസരം കുറയ്ക്കാനും വഴിയൊരുക്കും.

Story first published: Monday, June 22, 2026, 12:19 [IST]
Other articles published on Jun 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+