IND vs ENG: ജയ്‌സ്വാള്‍- റുതു ഓപ്പണിങ്, സഞ്ജു നയിക്കും!! തഴയപ്പെട്ടവരുടെ കിടു ടീം റെഡി
ഇംഗ്ലണ്ടുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ശുഭ്മന്‍ ഗില്ലിനു കീഴില്‍ ശക്തമായ സംഘത്തെയാണ ഇംഗ്ലീഷ് ചാലഞ്ചിനു നിയോഗിച്ചിരിക്കുന്നത്. ഇതിഹാസ ബാറ്റിങ് ജോടികളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അവസാനത്തെ ഇംഗ്ലീഷ് പര്യടനം കൂടിയായി ഇതു മാറിയേക്കും.
സൗത്താഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു മുന്നോടിയായി ഇന്ത്യക്കു മികച്ചൊരു തയ്യാറെടുപ്പ് കൂടിയാവും ഇംഗ്ലീഷ് പര്യടനം. ലോകകപ്പ് സംഘത്തില്‍ ആരെയൊക്കെ പ്രതീക്ഷിക്കാമെന്നതിന്റെ സൂചന കൂടിയാണ് ഇപ്പോഴത്തെ ടീം സെലക്ഷനെന്നു പറയാം.

എന്നാല്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള, അവസരം ലഭിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള ചില താരങ്ങളെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു കാണാം. ഈ തരത്തില്‍ അവഗണിക്കപ്പെട്ട കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ബദല്‍ ഏകദിന ടീം തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം സ്ഥാനമുണ്ടാവുമെന്നു നോക്കാം.
ടീമില്‍ ആരൊക്കെ?
ഇന്ത്യന്‍ ടീമിനായി ഓപ്പണിങില്‍ ഇറങ്ങുന്നത് യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്ക്വാദുമായിരിക്കും. രണ്ടു പേരും ഇംഗ്ലണ്ട് പര്യടനത്തില്‍ അവസരം പ്രതീക്ഷിച്ചിരുന്നവരാണ്. പക്ഷെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി രണ്ടു പേരെയും അവഗണിക്കുകയായിരുന്നു.
ഏറ്റവും അവസാനമായി അഫ്ഗാനിസ്താനെതിരേ സമാപിച്ച ഏകദിന പരമ്പരില്‍ ടീമിന്റെ ഭാഗമായിരുന്നു ജയ്‌സ്വാള്‍. ഇന്ത്യ ഒമ്പതു വിക്കറ്റിന്റെ ഗംഭീര വിജയം കൊയ്ത അവസാന കളിയില്‍ അപരാജിത സെഞ്ച്വറിയും കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇംഗ്ലീഷ് പര്യടനത്തില്‍ ജയ്‌സ്വാള്‍ പുറത്താക്കപ്പെട്ടത്.
റുതുരാജാവാട്ടെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കു പോലും വരാനുള്ള ശേഷിയുണ്ടായിട്ടും ഫേവററ്റിസം കാരണം ടീമില്‍ പോലും അവസരിമില്ലാതെ വലയുകയാണ്. ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പയില്‍ ഇന്ത്യന്‍ എ ടീമിനായി സെഞ്ച്വറിയടക്കം നേടി ശ്രദ്ധേയമായ പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു.
ഇംഗ്ലണ്ട് പര്യടനത്തില്‍ റുതുരാജിന് അവസരം കിട്ടുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. പക്ഷെ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ പരിഗണിക്കാന്‍ തയ്യാറായതുമില്ല. ഓപ്പണിങ് മുതല്‍ മധ്യനിരയില്‍ വരെ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മിടുക്കനാണ് റുതുരാജ്.

ജയ്‌സ്വാള്‍- റുതു ഓപ്പണിങ് ജോടിക്കു ശേഷം ടീമില്‍ മൂന്നു മുതല്‍ ആറു വരെയുള്ളത് സായ് സുദര്‍ശന്‍, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, രജത് പാട്ടിദാര്‍, തിലക് വര്‍മ എന്നിവരാണ്.
സായ് ഇപ്പോള്‍ ടെസ്റ്റില്‍ മാത്രമേ ടീമിന്റെ ഭാഗമായിട്ടുള്ളൂ. എന്നാല്‍ ഏകദിനത്തില്‍ നേരത്തേ മൂന്നു മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ടിലും ഫിഫ്റ്റി നേടിയ താരമാണ് അദ്ദേഹം.
സഞ്ജുവാകട്ടെ 2023ല്‍ അവസാനമായി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറിയോടെ പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടും പിന്നീടൊരിക്കല്‍ പോലും ഈ ഫോര്‍മാറ്റില്‍ അവസരം ലഭിച്ചിട്ടില്ലാത്ത നിര്‍ഭാഗ്യവാനാണ്. ഏകദിനത്തില്‍ 55ന് മുകളില്‍ ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ഇന്ത്യക്കായി ഒരേയൊരു ഏകദിനമാണ് പാട്ടിദാര്‍ കളിച്ചത്. അതില്‍ 22 റണ്‍സും നേടിയിരുന്നു. തിലകാവട്ടെ അഞ്ച് ഏകദിനങ്ങളിലായി 68 റണ്‍സാണ് സ്‌കോര്‍ചെയ്തത്. ലങ്കയിലെ ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനും ടോപ്‌സ്‌കോററും തിലകാണ്.
ഇന്ത്യന്‍ ഏകദിന ടീമിലെ മറ്റുള്ളവര്‍ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ്. പരിക്കു കാരണമാണ് ഹാര്‍ദിക്കിനെയും വരുണിനെയും ഇംഗ്ലീഷ് പര്യടനത്തിനുള്ള ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയത്. എന്നാല്‍ ബാക്കിയുള്ള മൂന്നു പേരും തഴയപ്പെടുകയായിരുന്നു.
ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്തവരുടെ ബെസ്റ്റ് 11
റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രജത് പാട്ടിദാര്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

