IND vs AFG: ഇത്ര ബുദ്ധിയില്ലേ? അവന് എന്തിന് വിശ്രമം!! ഗംഭീറിനെതിരേ തുറന്നടിച്ച് മുന്‍ താരം
ചെന്നൈ: അഫ്ഗാനിസ്താനുമായുള്ള ഏകദിന പരമ്പരയിലെ മൂന്നാനത്തെയും അവസാനത്തെയും മാച്ചിലെ ഇന്ത്യന്‍ ടീം സെലക്ഷനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം. മുന്‍ ഫാസ്റ്റ് ബൗളര്‍ ദൊഡ്ഡ ഗണേഷാണ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീഫിന്റെ തീരുമാനത്തെ ബുദ്ധിശൂന്യമെന്നു കുറ്റപ്പെടുത്തിയത്.
ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന കളിയില്‍ ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ അഫ്ഗാന്‍ ഇന്ത്യക്കു 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കിയിരിക്കുന്നത്. 44.2 ഓവറില്‍ 218 റണ്‍സിനു അവര്‍ കൂടാരം കയറുകയായിരുന്നു. ഒരു സമയത്തു 300 റണ്‍ിനടുത്തു വരെ അഫ്ഗാന്‍ നേടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.

പക്ഷെ അവസാനത്തെ 10 ഓവറില്‍ വെറും 40 റണ്‍സിനിടെ അഞ്ചു വിക്കറ്റ് കളഞ്ഞുകുളിച്ച് അവര്‍ തകര്‍ന്നടിയുകയായിരുന്നു. ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയുടെ (102) കന്നി സെഞ്ച്വറിയും അസ്മത്തുള്ള ഒമര്‍സായിയുടെ (50) ഫിഫ്റ്റിയുമാണ് അഫ്ഗാനെ രക്ഷിച്ചത്. കന്നി ഫൈഫര്‍ കുറിച്ച പ്രസിദ്ധ് കൃഷ്ണയാണ് അഫ്ഗാന്റെ അന്തകനായി മാറിയത്.
ഗണേഷ് കപ്പില്‍
സോഷ്യല്‍ മീഡിയയിലൂടെയാണ് മൂന്നാം ഏകദിനത്തിലെ ഇന്ത്യന്‍ ടീം സെലക്ഷനെതിരേ ദൊഡ്ഡ ഗണേഷ് രംഗത്തു വന്നത്. സ്റ്റാര് ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനു ഈ കളിയില്‍ വിശ്രമം നല്‍കാനുള്ള തീരുമാനമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതു കാണിച്ചത് മണ്ടത്തരമാണെന്നാണ് ഗണേഷ് ചൂണ്ടിക്കാണിച്ചത്.
'കെഎല്‍ രാഹുലിന് ഈ വിശ്രമം ആവശ്യമായിരുന്നില്ല. ഈ പരമ്പരയില്‍ അദ്ദേഹം ആകെ കളിച്ചത് 20 ബോളുകളാണ്. ഇതു അര്‍ഥശൂന്യമായ ഒരു തീരുമാനമാണ്'- എന്നായിരുന്നു എക്‌സില്‍ അദ്ദേഹം കുറിച്ചത്. പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് നേടിയതിനാല്‍ തന്നെ മൂന്നു പ്രധാനപ്പെട്ട കളിക്കാര്‍ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്.
രാഹുലിനെ കൂടാതെ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്, ടീമിലെ പ്രധാന ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കും ഇന്ത്യ ബ്രേക്ക് നല്‍കുകയായിരുന്നു. പകരം നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, പ്രസിദ്ധ് കൃഷ്ണ എന്നിവരെയും ഇന്ത്യ കളിപ്പിക്കുകയായിരുന്നു.
രാഹുലിന്റെ പ്രകടനം
അഫ്ഗാനിസ്താനുമായുള്ള ഈ പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സങ്ങളിലും വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളിലായിരുന്നു കെഎല്‍ രാഹുല്‍ പരീക്ഷിക്കപ്പെട്ടത്. ധരംശാലയിലെ ആദ്യ കളിയില്‍ മാത്രമേ സ്ഥിരം പൊസിഷനായ അഞ്ചാം നമ്പറില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാനായുള്ളൂ.
റണ്‍ചേസില്‍ ഇന്ത്യന്‍ ടീം ചെറുതായൊന്നു പതറവെ രാഹുലിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് ഇന്ത്യന്‍ വിജയം വേഗത്തിലാക്കുകയും ചെയ്തു. വെറും 19 ബോളില്‍ രാഹുല്‍ പുറത്താവാതെ അടിച്ചെടുത്തത് 39 റണ്‍സാണ്. നാലു ഫോറും മൂന്നു സിക്‌സറും ഇതിലുള്‍പ്പെടും.

പക്ഷെ ലഖ്‌നൗവിലെ രണ്ടാമങ്കത്തില്‍ രാഹുലിനെ ആറാംസ്ഥാനത്തേക്കു ഇന്ത്യ മാറ്റിയത് ഫലം കണ്ടില്ല. ഗോള്‍ഡന്‍ ഡെക്കായി അദ്ദേഹത്തിനു ക്രീസ് വിടേണ്ടിയും വന്നു. രണ്ടു മാച്ചുകളിലായി ആകെ കളിച്ചത് വെറും 20 ബോളുകള്‍ മാത്രം.
അടുത്ത മാസം ഇംഗ്ലണ്ടില്‍ മൂന്നു ഏകദിനങ്ങളുടെ കടുപ്പമേറിയ പരമ്പരയില്‍ കളിക്കാനിരിക്കവെ തയ്യാറെടുപ്പിനായി രാഹുലിനു ലഭിച്ച മികച്ച അവസരമായിരുന്നു മൂന്നാമത്തെയും അവസാനത്തെയും മല്‍സരം. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ടീം മാനേജ്‌മെന്റ് രാഹുലിനു വിശ്രമം നല്‍കിയത്.
മൂന്നാം ഏകദിനത്തിലെ ഇന്ത്യന്‍ 11
ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷ് ദുബെ, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ, പ്രിന്‍സ് യാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

