Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സഞ്ജുവിനെ ഒഴിവാക്കിയതല്ല!!! ടീമിന് പുറത്തായതിന് മറ്റൊരു കാരണം, അറിയാം

ലോകകപ്പ് ഹീറോയയിട്ടും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ സിംബാബ്‌വെ പര്യനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയതിനെതിരേ വിമര്‍ശനം മുറുകവെ പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ.

ബോര്‍ഡുമായി ബന്ധപ്പെട്ട അടുത്ത വുത്തങ്ങളാണ് ടീം സെലക്ഷനില്‍ സംഭവിച്ചത് എന്താണെന്നു തുറന്നു പറഞ്ഞിരിക്കുന്നത്. ഈ മാസം 23 മുതലാണ് സിംബാബ്‌വെയില്‍ മുന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ കളിക്കുന്നത്.

IND vs ZIM: സഞ്ജുവിന്റെ കരിയര്‍ തീര്‍ന്നു!! ശ്രേയസ് ഈ ടീമിനെ തകര്‍ക്കും, വന്‍ ആരാധകരോഷം

IND vs ZIM: സഞ്ജുവിന്റെ കരിയര്‍ തീര്‍ന്നു!! ശ്രേയസ് ഈ ടീമിനെ തകര്‍ക്കും, വന്‍ ആരാധകരോഷം

നായകസ്ഥാനത്തു ശ്രേസ് അയ്യര്‍ തന്നെയാണെങ്കിലും ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കളിക്കുന്ന സ്‌ക്വാഡില്‍ ഏഴു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സഞ്ജുവിനു പകരം ടീമിലെത്തിയത് പുതുമുഖമായ പ്രഭ്‌സിമ്രന്‍ സിങാണ്.

SANJU SAMSON

എന്തുകൊണ്ട് സഞ്ജുവില്ല?

സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയാലും സഞ്ജു സാംസണിനു കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. അതിനാല്‍ തന്നെ അദ്ദഹം സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഒരു അര്‍ഥവുമില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'സഞ്ജു സാംസണിനു സിംബാബ്‌വെ ടൂറില്‍ വിശ്രമ നല്‍കിയത് എന്തുകൊണ്ടാണ് ഇത്രയും സര്‍പ്രൈസായി മാറിയത്? അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കിയതാണെന്നു പറഞ്ഞു കൊണ്ടിരിക്കുന്ന ആളുകള്‍ ഒരു കാര്യം കൂടി അറിയണം.

IND vs ENG: സഞ്ജു റിട്ടേണ്‍സ്!! മറ്റൊരു മാറ്റം കൂടി, മൂന്നാമങ്കം ജയിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഈ 11

IND vs ENG: സഞ്ജു റിട്ടേണ്‍സ്!! മറ്റൊരു മാറ്റം കൂടി, മൂന്നാമങ്കം ജയിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഈ 11

സപ്തംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ് സഞ്ജു. അതുകൊണ്ടു തന്നെ ഇപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നവര്‍ അല്‍പ്പം ഹോംവര്‍ക്ക് കൂടി ചെയ്യേണ്ടതാണ്.

കളിക്കാന്‍ അവസരമില്ലെങ്കില്‍ പിന്നെ സഞ്ജുവിനെ സിംബാബ് വെയിലക്കു കൊണ്ടു പോവേണ്ട കാര്യമെന്താണ്? അദ്ദേഹം ഒരു സീനിയര്‍ കളിക്കാരാനണ്'- ബിസിസഐയുടെ സീനിയര്‍ വൃത്തങ്ങളില്‍ നിന്നുള്ള പ്രതികണം ഇങ്ങനെയായിരുന്നു.

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട കളിയില്‍ നേടിയത് ഒരു റണ്‍സുമാാണ്, ഇതിനു തൊട്ടുമുമ്പ് അയര്‍സാന്‍ഡുമായുള്ള രണ്ടു ടി29കളിയില്‍ 5, 0 പൂജ്യം എന്നിങ്ങനെ സ്‌കോറുകള്‍ക്കും അദ്ദേഹം പുറത്തായി.

ഈ മൂന്നു മോശം ഇന്നിങ്‌സുകളാണ് സഞ്ജുവിനു പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമാക്കിയത്. പകരം കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി രണ്ടാമങ്കത്തിലൂടെ അരങ്ങേറുകയും ചെയ്തു.

SANJU SAMSON

ഇംഗ്ലണ്ടിനെതിരേ ഇനി ശേഷിച്ച മൂന്നു ടി20കളിലും സഞ്ജുവിനു അവസം കിട്ടുമോയെന്നത് സംശയമാണ്. കാരണം അഭിഷേക് ശര്‍മ0 വൈഭവ് ജോടിയെ ഓപ്പണിങില്‍ തുടര്‍ച്ചയായി പരീക്ഷിക്കാനായിരിക്കും ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍.

IND vs ENG: വൈഭവിനെ ആഘോഷിച്ചോളൂ, പക്ഷെ സഞ്ജുവിന മറക്കരുത്!! റായുഡു രംഗത്ത്

IND vs ENG: വൈഭവിനെ ആഘോഷിച്ചോളൂ, പക്ഷെ സഞ്ജുവിന മറക്കരുത്!! റായുഡു രംഗത്ത്

അതേസമയം, ഈ വര്‍ഷം സഞ്ജുവിന്റെ ഇതുവരെയുളള ഏറ്റവും മികച്ച പ്രകടനമെടുത്താല്‍ അതു ഐസിസി ടി20 ലോകകപ്പിലാണെന്നു കാണാം. 321 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായ അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അവസാനത്തെ മൂന്ന് ഇന്നിങ്‌സുകളില്‍ സഞ്ജുവിന്റെ സ്‌കോറുകള്‍ 97*, 89, 89 എന്നിങ്ങനെയുമാണ്. തുടര്‍ന്നു കളിച്ച ഐപിഎല്ലില്‍ പുതിയ തട്ടകമായ ചെന്നൈ സൂപ്പര്‍ കിങ്‌സിലും അദ്ദേഹം മോശമാക്കിയില്ല. രണ്ടു സെഞ്ച്വറികളടക്കം 477 റണ്‍സുമായാണ് സീസണ്‍ അവസാനിപ്പിച്ചത്. ലീഗില്‍ ഒന്നിലേറെ സെഞ്ച്വറികള്‍ കുറിച്ച ഏക താരവും സഞ്ജുവായിരുന്നു.

Story first published: Tuesday, July 7, 2026, 15:27 [IST]
Other articles published on Jul 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+