Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ഗില്ലിന്റെ ടീമിനെ രക്ഷിച്ച സഞ്ജു!! ഒപ്പം റെക്കോര്‍ഡും, മറന്നോ ആ ഹീറോയിസം?

യുകെ പര്യടനം വന്‍ ദുരന്തത്തില്‍ കലാശിച്ചതോടെ ഇന്ത്യന്‍ ടി20 ടീമിന്റെ ശ്രദ്ധ മുഴുവന്‍ ഇനി സിംബാബ്‌വെ ടൂറിലാണ്. ഈ മാസം 23നു തുടങ്ങുന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരാനായെങ്കില്‍ മാത്രമേ അയര്‍ലാന്‍ഡിലും ഇംഗ്ലണ്ടിലുമേറ്റ വന്‍ നാണക്കേട് അല്‍പ്പമെങ്കിലും മായ്ക്കാന്‍ അതു മാത്രമേ വഴിയുള്ളൂ.

സിംബാബ്‌വെയുമായി ശ്രേയസ് അയ്യരും സംഘവും സംഘവും കൊമ്പുകോര്‍ക്കുമ്പോള്‍ മലയാളികളെ ആരാധകരെ സംബന്ധിച്ച് ഈ പരമ്പരയോടുള്ള താല്‍പ്പര്യം കുറഞ്ഞിരിക്കുകയാണ്. കാരണം മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഈ പരമ്പരയില്‍ ടീമിന്റെ ഭാഗമല്ല.

SANJU SAMSON

കഴിഞ്ഞ ടി20 ലോകകപ്പിലെ ഹീറോ കൂടിയായ അദ്ദേഹത്തെ ടീമില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. വിശ്രമം നല്‍കിയതാണെന്നൊക്കെ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അതില്‍ കഴമ്പുണ്ടാവാനുള്ള സാധ്യത തീരെ കുറവുമാണ്.

World Cup 2027: സഞ്ജുവിന് കോളടിക്കും!!! ഏകദിന ലോകകപ്പ് ടീമിലേക്ക്? വമ്പന്‍ സൂചന നല്‍കി ഗില്‍

World Cup 2027: സഞ്ജുവിന് കോളടിക്കും!!! ഏകദിന ലോകകപ്പ് ടീമിലേക്ക്? വമ്പന്‍ സൂചന നല്‍കി ഗില്‍

2024ല്‍ അവസാനമായി സിംബാബ്‌വെയില്‍ ഇന്ത്യ ടി20 പരമ്പര കളിച്ചപ്പോള്‍ സഞ്ജുവും സംഘത്തിലുണ്ടായിരുന്നു. അന്നു സംഭവിച്ചത് എന്താണെന്നു നോക്കാം.

ഗില്ലിന്റെ ടീം

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ 2024ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ജേതാക്കളായതിനു പിന്നാലെയാണ് ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനാക്കി യുവനിരയെ ജൂലൈ ആദ്യവാരം സിംബാബ്‌വെയിലേക്കു അയച്ചത്. അഞ്ചു മല്‍സരങ്ങളുടേതായിരുന്നു പരമ്പര.

ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന ചില താരങ്ങള്‍ക്കു ആദ്യ രണ്ടു കളിയിലും ഇന്ത്യ വിശ്രമം നല്‍കുകയും ചെയ്തു. ലോകകപ്പിലുടനീളം ബെഞ്ചില്‍ ഇരിക്കേണ്ടി വന്നെങ്കിലും അക്കൂട്ടത്തില്‍ സഞ്ജു സാംസണുമുള്‍പ്പെട്ടിരുന്നു. ആദ്യ രണ്ടു ടി20കള്‍ക്കു ശേഷം ശേഷിച്ച മല്‍സരങ്ങളിലാണ് അദ്ദേഹം
ടീമിനോടൊപ്പം ചേര്‍ന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ അരങ്ങേറിയതും ഇതേ പരമ്പരയിലൂടെയാണ്. സഞ്ജുവിന്റെ അഭാവത്തില്‍ ആദ്യ രണ്ടു ടി20കളിലും വിക്കറ്റ് കാത്തത് ധ്രുവ് ജുറേലായിരുന്നു.

IND vs ENG: അവന് ഇന്ത്യന്‍ ടീമിലെന്ത് കാര്യം? തിലകും സഞ്ജുവുമല്ല!! ആഞ്ഞടിച്ച് മുന്‍ താരം

IND vs ENG: അവന് ഇന്ത്യന്‍ ടീമിലെന്ത് കാര്യം? തിലകും സഞ്ജുവുമല്ല!! ആഞ്ഞടിച്ച് മുന്‍ താരം

മൂന്നാം ടി20യില്‍ ടീമിനൊപ്പം ചേര്‍ന്ന സഞ്ജു അഞ്ചാം നമ്പറിലായിരുന്നു ബാറ്റിങിന് അയക്കപ്പെട്ടത്. പക്ഷെ കാര്യമായി തിളങ്ങാനായില്ല. ഏു ബോളില്‍ 12 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു.

അടുത്ത കളിയില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ ഏകപക്ഷീയ വിജയം കൊയ്തതോടെ സഞ്ജുവിനു ബാറ്റ് ചെയ്യേണ്ടിയും വന്നില്ല. എന്നാല്‍ അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ മാച്ച് വിന്നിങ് ഫിഫ്റ്റിയുമായി അദ്ദേഹം ഈ ക്ഷീണം തീര്‍ക്കുകയും ചെയ്തു.

SANJU SAMSON

ഹരാരെയില്‍ നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റിനു 40 റണ്‍സെന്ന നിലയില്‍ പതറിയപ്പോള്‍ ടീമിന്റെ രക്ഷകനായത് സഞ്ജുവാണ്. കിടിലന്‍ ഫിഫ്റ്റിയുമായി അദ്ദേഹം ടീമിനെ ആറു വിക്കറ്റിനു 167 റണ്‍സെന്ന പൊരുതാവുന്ന ടോട്ടിലുമെത്തിച്ചു. 45 ബോളില്‍ നാലു സിക്‌സറും ഒരു ഫോറുമടക്കം 58 റണ്‍സുമായാണ് സഞ്ജു ക്രീസ് വിട്ടത്.

കണ്ടില്ലേ സഞ്ജുവിന്റെ കളി? ഒന്നും തെളിയിക്കാനില്ല!! ഇന്ത്യ ആ ട്രിക്ക് മിസ്സാക്കിയെന്ന് ഡിക്കെ

കണ്ടില്ലേ സഞ്ജുവിന്റെ കളി? ഒന്നും തെളിയിക്കാനില്ല!! ഇന്ത്യ ആ ട്രിക്ക് മിസ്സാക്കിയെന്ന് ഡിക്കെ

യശസ്വി ജയ്‌സ്വാള്‍ (12), ക്യാപ്റ്റന്‍ ഗില്‍ (13), അഭിഷേക് (14) എന്നിവല്ലൊം നനഞ്ഞ പട്ടക്കമായപ്പോഴാണ് നാലാമനായി ക്രീസിലെത്തിയ സഞ്ജു ടീമിനെ കൈപിടിച്ചുയര്‍ത്തിയത്.

സിംബാബ്‌വെ മണ്ണില്‍ ടി20യില്‍ ഫിഫ്റ്റി കുറിച്ച ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന വമ്പന്‍ റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കളിയില്‍ 42 റണ്‍സിനു ജയിച്ച ഇന്ത്യ 4-1നു പരമ്പരയും കൈക്കലാക്കുകായിരുന്നു.

അന്നു കീപ്പറെന്ന നിലയില്‍ ചരിത്രം കുറിച്ചിട്ടും ഇത്തവണ വീണ്ടും സിംബാബ് വെയില്‍ കളിക്കാന്‍ ഇന്ത്യയെത്തുമ്പോള്‍ സഞ്ജുവിന് ടീമില്‍ പോലും സ്ഥാനമില്ലെന്നതാണ് നിര്‍ഭാഗ്യകരമായ കാര്യം.

Story first published: Tuesday, July 14, 2026, 15:17 [IST]
Other articles published on Jul 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+