Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ പരമ്പര, ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചത് കോടികള്‍, കണക്കുകളിതാ

കൊളംബോ: ഇന്ത്യയുമായി ഇക്കഴിഞ്ഞ പരിമിത ഓവര്‍ പരമ്പരയിലൂടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചത് കോടികളുടെ ലാഭം. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന,ടി20 പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിച്ചത്. കാണികളെ പ്രവേശിപ്പിക്കാതെ നടത്തിയിട്ടും ഏകദേശം 108 കോടിയോളം രൂപയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചത്. ഇന്ത്യയുടെ ഒന്നാം നിര ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ രണ്ടാം നിര ടീമാണ് ശ്രീലങ്കയില്‍ ഇറങ്ങിയത്. എന്നിട്ടും ഇത്രയും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രീലങ്കയ്ക്കായി.

1

ഏകദിന പരമ്പര ഇന്ത്യ 2-1ന് ജയിച്ചപ്പോള്‍ ടി20 പരമ്പര 2-1ന് ശ്രീലങ്കയും ജയിച്ചു. ടി20 പരമ്പരയിലൂടെയാണ് കൂടുതല്‍ പ്രതിഫലം ലഭിച്ചതെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. ക്രിക്കറ്റിന വലിയ പിന്തുണ ലഭിക്കുന്ന ശ്രീലങ്കയില്‍ മത്സരങ്ങളെല്ലാം കൂടുതല്‍ ആളുകള്‍ ടിവിയിലൂടെ ലൈവായും കണ്ടിട്ടുണ്ട്. ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്കക്ക് ഇന്ത്യക്കെതിരേ നേടിയ ടി20 പരമ്പര വലിയ ആശ്വാസമാണ്.

Also Read: IND vs ENG: ഇംഗ്ലണ്ടിന് കടുത്ത തിരിച്ചടി, ആന്‍ഡേഴ്‌സന്‍ പരിക്കിന്റെ പിടിയില്‍, രണ്ടാം ടെസ്റ്റ് കളിച്ചേക്കില്ല

2

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എല്ലായിടത്തും വലിയ ആരാധക പിന്തുണയുണ്ട്. കൂടാതെ വലിയ താരമൂല്യമുള്ളവരാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ ടീം പങ്കെടുക്കുന്ന പരമ്പരകളില്‍ വലിയ സാമ്പത്തിക ലാഭം ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ലഭിക്കാറുണ്ട്. രോഹിത് ശര്‍മ,വിരാട് കോലി എന്നിവരുടെ സാന്നിധ്യമാണ് നിലവിലെ ബിസിസി ഐയുടെ കരുത്ത്.

Also Read: സച്ചിനെ ഞാന്‍ എടുത്തുയര്‍ത്തി, പക്ഷെ നിലത്തു വീണു!- ഭയപ്പെട്ട സംഭവത്തെക്കുറിച്ച് അക്തര്‍

3

ഇന്ത്യയുടെ ഒന്നാംനിര ടീമിന് ശ്രീലങ്കയില്‍ കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇതിലും വലിയ സാമ്പത്തികനേട്ടം അദ്ദേഹത്തിന് സ്വന്തമാക്കാനാവുമായിരുന്നു. നിലവിലെ സാമ്പത്തികാവസ്ഥയില്‍ ശ്രീലങ്കയെ സംബന്ധിച്ച് വലിയ ആശ്വാസം നല്‍കുന്ന വരുമാന കണക്കാണിത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അതിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.

Also Read: IND vs ENG: ഇന്ത്യക്ക് മികച്ച സ്പിന്നറെ വേണമെങ്കില്‍ ജഡേജയേക്കാള്‍ കേമന്‍ അശ്വിനാണ്- സല്‍മാന്‍ ബട്ട്

4

ഇത്തവണ നിരവധി യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ശ്രീലങ്കന്‍ പരമ്പരക്ക് പോയത്. ശിഖര്‍ ധവാന്‍ നയിച്ച ടീമില്‍ സീനിയര്‍ താരങ്ങളായി ഭുവനേശ്വര്‍ കുമാര്‍,ക്രുണാല്‍ പാണ്ഡ്യ,മനീഷ് പാണ്ഡെ,ഹര്‍ദിക് പാണ്ഡ്യ,കുല്‍ദീപ് യാദവ്,ചഹാല്‍ എന്നിവരായിരുന്നു സീനിയര്‍ താരങ്ങള്‍. ബാക്കിയുള്ള ഒട്ടുമിക്ക താരങ്ങളും യുവതാരനിരയായിരുന്നു. കൂടാതെ ആറ് പുതുമുഖങ്ങളെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരുന്നു. ഇതില്‍ എല്ലാ താരങ്ങള്‍ക്കും അരങ്ങേറ്റത്തിന് അവസരം ലഭിക്കുകയും ചെയ്തിരുന്നു.

Also Read: IND vs ENG: 'അവന്റെ കരുത്തെന്തെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല'- ജഡേജയെ പ്രശംസിച്ച് സെവാഗ്

5

Also Read: ഞാന്‍ ചെയ്യുന്നത് ഒന്നുമാത്രം- ഫോമിന്റെ രഹസ്യം ഒടുവില്‍ ജഡേജ വെളിപ്പെടുത്തി


ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് ബാധിച്ചതോടെ ടീമിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ക്വാറന്റെയ്‌നില്‍ പോയി. എന്നിട്ടും പരമ്പരയില്‍ നിന്ന് പിന്മാറാതിരുന്ന ഇന്ത്യ റിസര്‍വ് താരത്തെ പരിഗണിച്ച് പരമ്പര പൂര്‍ത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യ പാതിവഴിയില്‍ പിന്മാറിയിരുന്നെങ്കില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുമായിരുന്നു.

Story first published: Thursday, August 12, 2021, 17:15 [IST]
Other articles published on Aug 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+