
വിരാട് കോലിയെന്ന നായകനൊപ്പം രാഹുല്‍ ദ്രാവിഡെന്ന പരിശീലകനും ചേര്‍ന്ന ശേഷമുള്ള ആദ്യത്തെ വിദേശ ടെസ്റ്റ് പര്യടനമാണിത്. അതുകൊണ്ട് തന്നെ വളരെ പ്രാധാന്യത്തോടെയാണ് ഈ പരമ്പരയെ എല്ലാവരും ഉറ്റുനോക്കുന്നത്. സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം ഫോം ഇന്ത്യയെ വലക്കുന്നുണ്ട്. ആരൊക്കെയാവും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുകയെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.
Also Read: ക്രിക്കറ്റ് പ്രേമികള്‍ക്കു ക്രിസ്മസ് സമ്മാനം, വീണ്ടുമൊരു ഇന്ത്യ- പാക് ത്രില്ലര്‍! കണക്കുതീര്‍ക്കുമോ?

അജിന്‍ക്യ രഹാനെയെ ഉള്‍ക്കൊള്ളിച്ചുള്ള പ്ലേയിങ് 11നാണ് ജാഫര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഓപ്പണര്‍മാരായി കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളുമായിരിക്കും ഉണ്ടാവുക. രാഹുല്‍ വൈസ് ക്യാപ്റ്റനെന്ന നിലയില്‍ ടീമിന്റെ അഭിവാജ്യ ഘടകമാവുമ്പോള്‍ രോഹിത്തിന്റെ അഭാവത്തിലാണ് മായങ്കിന് അവസരം ലഭിക്കുന്നത്. ശുബ്മാന്‍ ഗില്ലും പരിക്കേറ്റ് പുറത്തായതിനാല്‍ മായങ്ക് അല്ലാതെ മറ്റ് വഴികളില്ല. വിദേശ മൈതാനത്ത് മികച്ച പ്രകടനം മായങ്കിന് അവകാശപ്പെടാനാവില്ല. എന്നാല്‍ നിലവിലെ ടീമില്‍ അനുഭവസമ്പന്നനായ ഓപ്പണറെന്ന നിലയില്‍ പരിഗണിക്കാനാവുന്നത് മായങ്കിനെയാണ്.
Also Read: 1983ലെ ലോകകപ്പ് വിജയത്തിനു ശേഷം ഞങ്ങള്‍ ഭക്ഷണം കിട്ടാതെ ഉറങ്ങി!- വെളിപ്പെടുത്തലുമായി കപില്‍

മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരക്കാണ് അവസരം. പുജാരയുടെ സമീപകാല പ്രകടനം മോശമാണ്. 2019 ജനുവരിയിലാണ് അദ്ദേഹത്തിന്റെ അവസാന സെഞ്ച്വറി പിറന്നത്. ഈ വര്‍ഷം 30 മാത്രം ശരാശരിയിലാണ് അദ്ദേഹത്തിന്റെ പ്രകടനമെങ്കിലും ദക്ഷിണാഫ്രിക്കയിലെ സാഹചര്യം പരിഗണിച്ച് പുജാരയെ ടീമിലേക്ക് പരിഗണിക്കേണ്ടതായുണ്ട്. ഒരു തവണ ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹം സെഞ്ച്വറി നേടിയിട്ടുമുണ്ട്. നാലാം നമ്പറില്‍ നായകന്‍ വിരാട് കോലിയെത്തും. ദക്ഷിണാഫ്രിക്കയില്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് 558 റണ്‍സ് നേടിയ കോലിയുടെ പേരില്‍ രണ്ട് സെഞ്ച്വറിയുമുണ്ട്. എന്നാല്‍ രണ്ടര വര്‍ഷത്തോളമായി സെഞ്ച്വറി നേടാനാവാത്ത കോലിക്ക് ശക്തമായ തിരിച്ചുവരവ് ദക്ഷിണാഫ്രിക്കയില്‍ സാധ്യമാവുമോയെന്നത് കാത്തിരുന്ന് കാണണം.
Also Read: ടെസ്റ്റില്‍ രോഹിത് ക്ലിക്കായതെങ്ങനെ? ഒരേയൊരു കാരണം മാത്രം- ചൂണ്ടിക്കാട്ടി സച്ചിന്‍

അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെയെ ജാഫര്‍ പിന്തുണച്ചു. 'അജിന്‍ക്യ രഹാനെയുമായി സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അവന്‍ കളിക്കുമോ ഇല്ലെയോ? ഹനുമ വിഹാരി അവസരം കാത്തിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ അഞ്ചാം നമ്പറില്‍ രഹാനെ കളിക്കണം. അവന് തിളങ്ങാനാവും'-ജാഫര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ രണ്ട് തവണ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് രഹാനെ.
Also Read: IND vs SA: ആഫ്രിക്കന്‍ വെല്ലുവിളിക്ക് ഇന്ത്യ തയ്യാര്‍- ആദ്യ ടെസ്റ്റ് പ്രിവ്യു, സാധ്യതാ ഇലവന്‍

ആറാം നമ്പറില്‍ ശ്രേയസ് അയ്യരെ ജാഫര്‍ തിരഞ്ഞെടുത്തതാണ് കൗതുകം. ന്യൂസീലന്‍ഡ് പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ശ്രേയസിനെ ദക്ഷിണാഫ്രിക്കയിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ പരമ്പര കളിച്ച് ഫോമില്‍ നില്‍ക്കുന്ന ഹനുമ വിഹാരിക്കാവും അവസരം ലഭിക്കുക. വിഹാരി സ്പിന്‍ ബൗളറെന്ന നിലയിലും ഉപയോഗിക്കാവുന്ന താരമായതിനാല്‍ ടീമിന് ഗുണം ചെയ്യും.
Also Read: 'എല്ലാവരെയും 'സുഖിപ്പിക്കലല്ല' എന്റെ ജോലി', അശ്വിന് വായടപ്പിക്കുന്ന മറുപടിയുമായി രവി ശാസ്ത്രി

ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തെത്തുമ്പോള്‍ എട്ടാം നമ്പറില്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ് അവസരം. രവീന്ദ്ര ജഡേജയുടെ അഭാവം മധ്യനിരയില്‍ ഇന്ത്യക്ക് വലിയ തലവേദന തന്നെയാണ്. മൂന്ന് പേസര്‍മാരെയാണ് ജാഫര്‍ ടീമിലേക്ക് പരിഗണിച്ചത്. മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ് എന്നിവര്‍ക്കാണ് ജാഫറിന്റെ ടീമില്‍ ഇടം.
പ്ലേയിങ് 11: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.


Click it and Unblock the Notifications