For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഷെഡ്യൂളായി, മൂന്ന് ഫോര്‍മാറ്റിലും മത്സരം, എല്ലാമറിയാം

കേപ്ടൗണ്‍: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ പൂര്‍ണ്ണ ഷെഡ്യൂള്‍ പുറത്ത്. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായ ഗ്രെയിം സ്മിത്താണ് മത്സരക്രമം പ്രഖ്യാപിച്ചത്. ഡിസംബറിലും ജനുവരിയിലുമായാവും മത്സരം നടക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും. ഇതോടൊപ്പം മൂന്ന് ഏകദിനവും നാല് ടി20യും ഉള്‍പ്പെടുന്ന പരമ്പരയാവും ഇരു ടീമും തമ്മില്‍ കളിക്കുക. ഇന്ത്യയുടെ എ ടീമും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുണ്ടാവും. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 13വരെയായി മൂന്ന് ചതുര്‍ദിന മത്സരങ്ങളാവും ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കുക.

India tour of South Africa 2021 schedule and fixtures | Oneindia Malayalam
1

ആദ്യം നടക്കുന്നത് ടെസ്റ്റ് പരമ്പരയാവും. ഡിസംബര്‍ 17നാണ് ആദ്യ മത്സരം.ജോഹന്നാസ്ബര്‍ഗാവും വേദി.ബോക്‌സിങ് ഡേ ടെസ്റ്റ് ജനുവരി 3ന് സെഞ്ച്വൂറിയനിലാവും ആരംഭിക്കുക. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് ചരിത്രം രചിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. ഓസ്‌ട്രേലിയയില്‍ ഇതിനോടകം രണ്ട് തവണ ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പര നേടിക്കഴിഞ്ഞു. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര സമനില ഇന്ത്യ ഉറപ്പിച്ചുകഴിഞ്ഞു. നിലവില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. അഞ്ചാം മത്സരമാവും പരമ്പര നേട്ടക്കാരെ തീരുമാനിക്കുക.

Also Read: IPL 2021: 'ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചാലും മനോഭാവത്തില്‍ മാറ്റമില്ല', മുന്നറിയിപ്പുമായി സഞ്ജു സാംസണ്‍

2

ന്യൂസീലന്‍ഡില്‍ ടെസ്റ്റ് പരമ്പര നേടാന്‍ കോലിപ്പടക്ക് ആയിട്ടില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. നിലവിലെ ടീം കരുത്തും ഫോമും വിലയിരുത്തുമ്പോള്‍ ഇംഗ്ലണ്ടില്‍ പരമ്പര സ്വന്തമാക്കാനുള്ള എല്ലാ മികവും ഇന്ത്യന്‍ ടീമിനുണ്ട്. പുതിയ വര്‍ഷത്തില്‍ ചരിത്ര നേട്ടങ്ങളോടെ ആഘോഷിക്കാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.പരിമിത ഓവര്‍ പരമ്പരക്ക് വേദിയാവുന്നത് കേപ്ടൗണാണ്. ജനുവരി 11,13,16 തീയ്യതികളിലായാണ് ഏകദിന പരമ്പര നടക്കുന്നത്. ഏറ്റവും ഒടുവിലായാണ് ടി20 പരമ്പര നടക്കുന്നത്.

Also Read: T20 World Cup 2021: ഇംഗ്ലണ്ടില്‍ കളിപ്പിക്കാത്തതിന്റെ പരിഹാരമായാണോ അശ്വിന് ഇടം നല്‍കിയത്- ഗവാസ്‌കര്‍

3

അവസാനമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ വേദി ഇന്ത്യയായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയെ നാണം കെടുത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മയുമടക്കം പ്രമുഖ താരങ്ങളെല്ലാം അന്ന് തിളങ്ങിയിരുന്നു. 2018ലാണ് ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്ക പര്യടനം നടത്തിയത്. അന്ന് 2-1ന് ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റു. എന്നാല്‍ അന്ന് ഏകദിന പരമ്പര 5-1ന് സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. അന്നത്തെക്കാള്‍ ഇന്നത്തെ ഇന്ത്യന്‍ നിരക്ക് കരുത്തുണ്ട്. അതിനാല്‍ത്തന്നെ മൂന്ന് ഫോര്‍മാറ്റിലും പരമ്പര തൂത്തുവാരാനാവും ഇന്ത്യ പദ്ധതിയിടുക.

Also Read: T20 World Cup: സ്റ്റോക്‌സില്ലാതെ ഇംഗ്ലീഷ് ടീം, 15 അംഗ സംഘത്തെ പ്രഖ്യാപിച്ചു

4

ജനുവരി 23ന് യൂറോലക്‌സ് ബോളണ്ട് പാര്‍ക്കിലെ ടി20 മത്സരത്തോടെയാവും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിക്കുക. 2021ല്‍ ഇന്ത്യക്ക് തിരക്കേറിയ മത്സരക്രമമായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഐപിഎല്‍2021ന്റെ രണ്ടാം പാദം ഇന്ത്യ കളിക്കും. ഈ മാസം 19 മുതല്‍ ഒക്ടോബര്‍ 15വരെയാണ് രണ്ടാം പാദം നടക്കുക. ഇതിന് പിന്നാലെ ടി20 ലോകകപ്പും നടക്കും. നവംബറിലാവും ലോകകപ്പ് അവസാനിക്കുക. ഇതിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ പര്യടനം ദക്ഷിണാഫ്രിക്കയിലേക്കാവും.

Also Read: T20 World Cup 2021: എംഎസ് ധോണി ഇന്ത്യയുടെ ഉപദേഷ്ടാവ്, ഗംഭീറിനെതിരേ ട്രോളുമായി ആരാധകര്‍

5

Also Read: T20 World Cup 2021: ചഹാലിന് ഇന്ത്യന്‍ ടീമിലിടമില്ല, 'ഞെട്ടിക്കുന്ന' തീരുമാനം, വിമര്‍ശിച്ച് ആകാശ് ചോപ്ര

നിലവില്‍ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാണ് ഇന്ത്യ. അവസാന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ചെങ്കിലും കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ഫൈനലില്‍ ന്യൂസീലന്‍ഡിനോടാണ് ഇന്ത്യ തോറ്റത്. ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം എന്തുവിലകൊടുത്തും അലമാരയിലെത്തിക്കാനാവും ഇന്ത്യ ശ്രമിക്കുക. ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഷെഡ്യൂള്‍ ഇന്ത്യക്ക് ഗുണകരമാണ്. ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ എന്നീ വമ്പന്മാരുമായുള്ള ഇന്ത്യയുടെ മത്സരം ഇന്ത്യയില്‍വെച്ച് തന്നെയാണ് നടക്കുന്നത്. ഏവേ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മാത്രമാണ് കടുത്ത എതിരാളികളായി ഇത്തവണയുള്ളത്.

Story first published: Friday, September 10, 2021, 14:50 [IST]
Other articles published on Sep 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+