
സമീപകാലത്തെ വിദേശ പര്യടനങ്ങളിലെല്ലാം ഇന്ത്യ പല വമ്പന്മാരെയും ഞെട്ടിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ഇംഗ്ലണ്ടിലും ഗംഭീര പ്രകടനമാണ് നടത്തിയത്. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ മാത്രം ജയിച്ചിട്ടുള്ള ഇന്ത്യ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഒരു തവണ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു.
Also Read: 70 റണ്‍സിനിടെ എട്ടു വിക്കറ്റ്! ക്വാര്‍ട്ടറില്‍ കൂട്ടത്തകര്‍ച്ച നേരിട്ട് കേരളം- തോല്‍വിയോടെ പുറത്ത്

ദക്ഷിണാഫ്രിക്കയിലേത് വേഗ പിച്ചായതിനാല്‍ത്തന്നെ ഇന്ത്യ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ പരിഗണിക്കാനാണ് സാധ്യത. ഇതില്‍ നാല് പേസര്‍മാരും ഒരു സ്പിന്നറും ഉള്‍പ്പെട്ടേക്കും. ഇപ്പോഴിതാ ഇന്ത്യ അഞ്ച് ബൗളര്‍മാരെ പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ ശര്‍ദുല്‍ ഠാക്കൂറിനെയും ടീമീല്‍ ഉള്‍പ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ മുഖ്യ സെലക്ടറായ എംഎസ്‌കെ പ്രസാദ്. സമീപകാലത്തെ വിദേശ പര്യടനങ്ങളിലെ ശര്‍ദുലിന്റെ പ്രകടനം വിലയിരുത്തിയാണ് പ്രസാദ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
Also Read: 2021 കടന്ന് പോകുന്നു, ഈ വര്‍ഷത്തെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് പ്ലേയിങ് 11ല്‍ ആരൊക്കെയെന്ന് നോക്കാം

'അഞ്ച് ബൗളര്‍മാരുമായി ഇന്ത്യ കളിക്കാന്‍ തീരുമാനിച്ചാല്‍ ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിക്കണമെന്നാണ് അഭിപ്രായം. ഏഴാം നമ്പറില്‍ ശര്‍ദുലിനെ ബാറ്റ്‌സ്മാനായി പരിഗണിക്കാം. ആര്‍ അശ്വിനും ടീമില്‍ വേണം. ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,അശ്വിന്‍,മുഹമ്മദ് സിറാജ് എന്നിവരാണ് സ്ഥാനം ഉറപ്പിച്ച നാല് ബൗളര്‍മാര്‍. ഇഷാന്തിന് അവസരം ലഭിക്കുമെന്ന് കരുതുന്നില്ല. അഞ്ചാം ബൗളറായി ശര്‍ദുലിനെയും പരിഗണിക്കാം'-പ്രസാദ് പറഞ്ഞു.
Also Read: റൂട്ടിനെ താഴെയിറക്കി, ഇനി ടെസ്റ്റിലെ രാജാവ് ലബ്യുഷെയ്ന്‍!- കോലി വീണ്ടും താഴേക്ക്

പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മികവ് കാട്ടാന്‍ ശര്‍ദുലിന് സാധിക്കാറുണ്ട്. ഓസ്‌ട്രേലിയയിലെ ശര്‍ദുലിന്റെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയമായത്. ഈ വര്‍ഷം മൂന്ന് ടെസ്റ്റില്‍ നിന്ന് 14 വിക്കറ്റാണ് ശര്‍ദുല്‍ നേടിയത്. 37.20 ശരാശരിയില്‍ 232 റണ്‍സും അദ്ദേഹം സ്വന്തമാക്കി. ടീം വലിയ പ്രതിസന്ധി നേരിടുന്ന സമയങ്ങളിലാണ് ശര്‍ദുല്‍ രക്ഷകനായി എത്താറ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ അദ്ദേഹത്തിന് സവിശേഷ മികവുണ്ട്. ഈ മികവുകൊണ്ടാണ് ഇന്ത്യന്‍ ആരാധകര്‍ ശര്‍ദുലിനെ ലോര്‍ഡ് ശര്‍ദുല്‍ എന്ന് വിശേഷിപ്പിക്കുന്നത്.
Also Read: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ എഴുതിത്തള്ളരുത്, വമ്പന്മാരെ ഞെട്ടിച്ച മൂന്ന് ജയങ്ങളിതാ

രോഹിത് ശര്‍മയുടെയും രവീന്ദ്ര ജഡേജയുടെയും അഭാവത്തില്‍ ഇന്ത്യക്ക് ഏറ്റവും ശക്തമായ പ്ലേയിങ് 11ല്‍ത്തന്നെ വേണം. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലിനൊപ്പം മായങ്ക് അഗര്‍വാള്‍ എത്തിയേക്കും. അജിന്‍ക്യ രഹാനെക്ക് മികച്ച റെക്കോഡ് ദക്ഷിണാഫ്രിക്കയിലുണ്ടെങ്കിലും സമീപകാല ഫോം മോശമായതിനാല്‍ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കില്ല. രഹാനെ രണ്ട് സെഞ്ച്വറി ദക്ഷിണാഫ്രിക്കയില്‍ നേടിയിട്ടുണ്ട്.
Also Read: IND vs SA: സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ റെക്കോര്‍ഡ് വെറും മൂന്ന് പേര്‍ക്ക്! സെവാഗ് മൂന്നാമന്‍

രഹാനെക്ക് പകരം ഹനുമ വിഹാരി പ്ലേയിങ് 11ല്‍ ഇടം പിടിച്ചേക്കും. ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിച്ച വിഹാരി മികച്ച ഫോമിലാണ്. സ്പിന്നറെന്ന നിലയിലും തിളങ്ങാന്‍ വിഹാരിക്ക് മികവുള്ളതിനാല്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹം സ്ഥാനം അര്‍ഹിക്കുന്നു. മോശം ഫോമിലാണെങ്കിലും ചേതേശ്വര്‍ പുജാര ടീമില്‍ സ്ഥാനം പിടിച്ചേക്കും. പരിക്കും ഫോമും വലക്കുന്ന ഇഷാന്ത് ശര്‍മയെ ഇന്ത്യ പരിഗണിച്ചേക്കില്ല. സമീപകാലത്തെല്ലാം ഗംഭീര പ്രകടനം നടത്തിയ മുഹമ്മദ് സിറാജിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കുമെന്നുറപ്പ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ പരമ്പരയാണിത്.


Click it and Unblock the Notifications











