
ഹൂഡയ്ക്കു പകരം ടീമിലേക്കു വന്നത് മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണ്. ഷമിക്കു പകരം ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമിലേക്കു വന്ന ഉമേഷ് യാദവ് തന്നെ തുടരും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഹാര്‍ദിക്കിനു പകരം ബംഗാളില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനെ ടീമിലെടുത്തതായി ബിസിസിഐ അറിയിച്ചു.

പുറംഭാഗത്തിനേറ്റ പരിക്കു കാരണമാണ് ദീപക് ഹൂഡയ്ക്കു പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നത്. ഇതോടെയാണ് ശ്രേയസ് അയ്യര്‍ക്കു അപ്രതീക്ഷിതമായി ടീമിലേക്കു വിളി വന്നത്.
മുഹമ്മദ് ഷമി കൊവിഡില്‍ നിന്നും ഇനിയും പൂര്‍ണമായി മുക്തനായിട്ടില്ല. അദ്ദേഹത്തിനു കൂടുതല്‍ സമയം ആവശ്യമാണ്. അതിനാല്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പര കളിക്കില്ല. ഉമേഷ് യാദവ് പകരക്കാരനായി ഈ പരമ്പരയിലും ടീമില്‍ തുടരുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോടു പറഞ്ഞു.
സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കുല്‍ദീപ് വരെ മിന്നിച്ചു- ഹാട്രിക്കിനെ പുകഴ്ത്തി ഫാന്‍സ്

ഹാര്‍ദിക് പാണ്ഡ്യക്കു പകരം എന്തുകൊണ്ടാണ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനെ ഉള്‍പ്പെടുത്തിയെന്ന ചോദ്യത്തിന് ബിസിസിഐ വൃത്തത്തില്‍ നിന്നുള്ള പ്രതികരണം ഇങ്ങനെയായിരുന്നു. ഹാര്‍ദിക്കിനു പകരം പരിഗണിക്കാവുന്ന വേറെ സീ ബൗളിങ് ഓള്‍റൗണ്ടര്‍മാരുണ്ടോ? രാജ് ബവ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ടാണ് കൂടുതല്‍ അവസരം നല്‍കുന്നതിനായി അവനെ ഇന്ത്യന്‍ എ ടീമിലെടുത്തത്. ബവയ്ക്കു വളര്‍ന്നുവരാന്‍ സമയം ആവശ്യമാണ്. മറ്റൊരാളൂടെ പേര് പറയൂ.
IND vs AUS T20: മൂന്നാം ടി20യും ജയിച്ചു, പാകിസ്താന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഇന്ത്യ

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ സംഘം ആദ്യ ടി20ക്കായി മല്‍സരവേദിയായ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ബുധനാഴ്ച രാത്രി ഏഴു മണിക്ക് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആദ്യ ടി20.
അടുത്ത മാസത്തെ ഐസിസിയുടെ ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയാണിത്. ടി20 പരമ്പരയ്ക്കു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരേ മൂന്ന് ഏകദിനങ്ങളിലും ഇന്ത്യ കളിക്കുന്നുണ്ട്. പക്ഷെ ലോകകപ്പ് ടീമിലെ ആരും ഈ പരമ്പര കളിക്കുന്നില്ല. ഏകദിന പരമ്പരയ്ക്കായി ശിഖര്‍ ധവാനു കീഴില്‍ പുതിയൊരു ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുക്കുക.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍, ഷഹബാസ് അഹമ്മദ്.


Click it and Unblock the Notifications