IND vs SA: പൂജാര ഇനി വേണ്ട, മികച്ച താരങ്ങള്‍ ടീമിലുണ്ട്, പുറത്താക്കാന്‍ ധൈര്യം കാട്ടണം; മദന്‍ ലാല്‍
മുംബൈ: സമീപകാലത്തായി ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ദയനീയമാണ്. വിരാട് കോലി,അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര എന്നിവര്‍ക്ക് ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാനാവുന്നില്ല. കോലിയെ നായകനെന്ന പരിഗണനയില്‍ മാറ്റിനിര്‍ത്താം. എന്നാല്‍ രഹാനെയുടെയും പുജാരയുടെയും കാര്യം അങ്ങനെയെല്ല. ടീമിലെ വിശ്വസ്തന്‍മാരാകേണ്ട രണ്ട് പേര്‍ക്കും ഇപ്പോള്‍ മികവില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ രഹാനെ 48 റണ്‍സെടുത്തതോടെ തല്‍ക്കാലം വിമര്‍ശനങ്ങള്‍ നിന്ന് തടിതപ്പിയിട്ടുണ്ട്. എന്നാല്‍ പുജാര ഗോള്‍ഡന്‍ ഡെക്കായതോടെ വലിയ വിമര്‍ശനമാണ് നേരിടുന്നത്.

ലൂങ്കി എന്‍ഗിഡിയുടെ വേഗത്തിലുള്ള എക്‌സ്ട്രാ ബൗണ്‍സ് കുരുക്കില്‍ പുജാരക്ക് വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. മൂന്നാം നമ്പറെന്നത് വളരെ പ്രധാനപ്പെട്ട ബാറ്റിങ് ഓഡറാണ്. പുജാര മൂന്നാം നമ്പറില്‍ ബാറ്റിങ് വന്മതില്‍ തീര്‍ത്തിരുന്ന കാലം അവസാനിച്ചുവെന്ന് തന്നെ പറയാം. 2021ലെ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 30ല്‍ താഴെയാണ്. ഇപ്പോഴിതാ പുജാര ബാറ്റിങ്ങില്‍ പ്രയാസപ്പെടുകയാണെന്നും മികച്ച യുവതാരങ്ങള്‍ അവസരം കാത്തിരിക്കുന്നതിനാല്‍ പുജാരയെ പ്ലേയിങ് 11ല്‍ നിന്ന് പുറത്താക്കണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മദന്‍ ലാല്‍.
Also Read: ഈ വര്‍ഷത്തെ മികച്ച ഏകദിന 11, ആരാധകര്‍ തിരഞ്ഞെടുക്കുന്നു, ഇന്ത്യയില്‍ നിന്ന് സര്‍പ്രൈസ് താരം

'ചേതേശ്വര്‍ പുജാര പ്രയാസപ്പെടുകയാണെന്ന് വ്യക്തം. അവനെ പ്ലേയിങ് 11ല്‍ നിന്ന് മാറ്റിയാല്‍ പകരം മൂന്നാം നമ്പറില്‍ കളിക്കാന്‍ മികച്ച താരങ്ങളുണ്ട്. നായകന് ആവിശ്യം മൂന്നാം നമ്പറിലിറങ്ങി നിലയുറപ്പിച്ച് കളിക്കാനും റണ്‍സ് നേടാനും കഴിയുന്ന താരത്തെയാണ്. എന്നാല്‍ പുജാരക്ക് ഇപ്പോഴതിന് സാധിക്കുന്നില്ല. പുജാര ബാറ്റിങ്ങില്‍ പ്രയാസപ്പെടുകയാണ്'-മദന്‍ ലാല്‍ പറഞ്ഞു.
Also Read: ആഷസ്: ഡെക്കുകളുടെ ഘോഷയാത്ര, നാണംകെട്ട് ഇംഗ്ലണ്ട്, ഒരിക്കലും ആഗ്രഹിക്കാത്ത റെക്കോഡ്

ഇന്ത്യക്ക് നിലവില്‍ പ്രതിഭാശാലികളായ യുവതാരങ്ങള്‍ അവസരം കാത്തിരിക്കുന്നുണ്ട്. ശ്രേയസ് അയ്യര്‍,ഹനുമ വിഹാരി എന്നിവര്‍ ടോപ് ഓഡറില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. കളിച്ച് മികവ് തെളിയിച്ചിട്ടുള്ളവരാണ് ഇരുവരും. എന്നാല്‍ പലപ്പോഴും വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാന്‍ കഴിയുന്ന വിഹാരിയെ ഇന്ത്യ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നില്ലെന്ന തരത്തില്‍ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ മുതല്‍ സജീവമാണ്.
Also Read: ആഷസ് ടെസ്റ്റ്: അരങ്ങേറ്റത്തില്‍ ഞെട്ടിച്ച് സ്‌കോട്ട് ബോളണ്ട്, പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

വേണമെങ്കില്‍ റുതുരാജ് ഗെയ്ക് വാദിനെപ്പോലെയുള്ള യുവതാരങ്ങളെയും ഇന്ത്യക്ക് ടെസ്റ്റില്‍ വളര്‍ത്തിക്കൊണ്ടുവരാവുന്നതാണ്. പുജാരയെ ഒഴിവാക്കണമെന്ന് പറഞ്ഞ മദന്‍ ലാല്‍ രഹാനെയെ പിന്തുണക്കുകയാണ് ചെയ്തത്. ഈ വര്‍ഷം 19.75 ശരാശരി മാത്രമുള്ള താരമാണ് രഹാനെ. എന്നിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനുള്ള ടീമില്‍ ഇടം പിടിച്ചത് ഏവരേയും അത്ഭുതപ്പെടുത്തിയെങ്കിലും ഭേദപ്പെട്ട ബാറ്റിങ് പ്രകടനമാണ് രഹാനെ കാഴ്ചവെച്ചത്.
Also Read: IND vs SA: രോഹിത് വരുമോ? ഏകദിനത്തില്‍ ഇന്ത്യയെ രാഹുല്‍ നയിച്ചേക്കും

'അജിന്‍ക്യ രഹാനെ റണ്‍സ് നേടേണ്ടതായുണ്ട്. കാരണം രഹാനെപ്പോലൊരു താരത്തെ മധ്യനിരയില്‍ ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. സാങ്കേതികമായി വളരെ മികവുള്ള താരമാണ് രഹാനെ. റണ്‍സ് നേടി ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ഇപ്പോള്‍ അവന്‍ ചെയ്യേണ്ടത്. ചില സമയത്ത് ഫോം ഔട്ടാവുമെങ്കിലും മധ്യനിരയില്‍ അവന്‍ നിര്‍ണ്ണായക താരമാണ്'-മദന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.
Also Read: IND vs SA: ഇത് കൂടോത്രമോ? തുടരെ ഒമ്പതാം തവണയും കോലിയുടെ പുറത്താവലില്‍ മാറ്റമില്ല!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 327 റണ്‍സിന് പുറത്തായിരിക്കുകയാണ്. നാല് വിക്കറ്റിന് 278 എന്ന മികച്ച നിലയില്‍ നിന്നാണ് ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടത്. കെ എല്‍ രാഹുല്‍ (123) തകര്‍പ്പന്‍ സെഞ്ച്വറി നേടിയപ്പോള്‍ മായങ്ക് അഗര്‍വാള്‍ (60) അര്‍ധ സെഞ്ച്വറിയും നേടി. വിരാട് കോലി 35 റണ്‍സും രഹാനെ 48 റണ്‍സിനും പുറത്തായി. മധ്യനിര കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്. റിഷഭ് പന്ത് (8),ശര്‍ദുല്‍ ഠാക്കൂര്‍ (4),ആര്‍ അശ്വിന്‍ (4) എന്നിവര്‍ മധ്യനിരയില്‍ പെട്ടെന്ന് മടങ്ങിയതാണ് തിരിച്ചടിയായത്. ജസ്പ്രീത് ബുംറ നിര്‍ണ്ണായകമായ 14 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications