
സെഞ്ച്വൂറിയനില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള പ്ലേയിങ് 11 തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ച് കടുപ്പമാണ്. രോഹിത് ശര്‍മയടെയും രവീന്ദ്ര ജഡേജയുടെയും അഭാവം ഇന്ത്യക്ക് നികത്തേണ്ടതായുണ്ട്. അഞ്ച് ബൗളര്‍മാരെ പരിഗണിക്കണോ അതോ ബാറ്റിങ് നിരക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണോ എന്നതെല്ലാം ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യങ്ങളാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് പ്രധാന തലവേദനയായ മൂന്ന് സെലക്ഷന്‍ ആശങ്കകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Also Read: ഹാര്‍ദിക്കിന് ഒരു ഫോര്‍മാറ്റ് പോലും കളിക്കാനാവില്ല!, ആരാധകരെ ഞെട്ടിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

അഞ്ചാം നമ്പറില്‍ ആര് വേണം?
മധ്യനിരയില്‍ അഞ്ചാം നമ്പറില്‍ ആരാണ് കളിക്കേണ്ടതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. മൂന്ന് താരങ്ങളാണ് അഞ്ചാം നമ്പറില്‍ അവസരം തേടുന്നത്. സീനിയര്‍ താരവും മുന്‍ വൈസ് ക്യാപ്റ്റനുമായ അജിന്‍ക്യ രഹാനെ,ഹനുമ വിഹാരി,ശ്രേയസ് അയ്യര്‍ എന്നിവരാണ് അഞ്ചാം നമ്പറില്‍ അവസരം തേടുന്നത്.
Also Read: '23 വര്‍ഷ കരിയറിന് വിട', എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഹര്‍ഭജന്‍ സിങ്

സീനിയര്‍ താരമെന്ന നിലയിലും ദക്ഷിണാഫ്രിക്കയില്‍ അനുഭവസമ്പന്നനായ താരമെന്ന നിലയിലും മുഖ്യ പരിഗണന രഹാനെക്കാണ്. എന്നാല്‍ ഈ വര്‍ഷം 20ല്‍ താഴെ ശരാശരിയില്‍ കളിക്കുന്ന രഹാനെക്ക് ഇനിയും അവസരം നല്‍കുന്നത് ടീമിന് ഗുണം ചെയ്‌തേക്കില്ല. ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് പരമ്പരയിലൂടെ ടെസ്റ്റിലേക്ക് വരവറിയിച്ച ശ്രേയസ് പ്രതിഭാശാലിയാണെങ്കിലും ദക്ഷിണാഫ്രിക്ക പോലുള്ള പ്രയാസമുള്ള തിളങ്ങുമോയെന്നത് കണ്ടറിയണം.
Also Read: ക്രിക്കറ്റ് പ്രേമികള്‍ക്കു ക്രിസ്മസ് സമ്മാനം, വീണ്ടുമൊരു ഇന്ത്യ- പാക് ത്രില്ലര്‍! കണക്കുതീര്‍ക്കുമോ?

ഹനുമ വിഹാരിക്കാണ് കൂടുതല്‍ സാധ്യത. സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് വിഹാരി. കൂടാതെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ എ ടീമിനൊപ്പം കളിച്ച് ഫോമിലുമാണ് വിഹാരിയുള്ളത്. എന്നാല്‍ അന്തിമ തീരുമാനത്തില്‍ ആര് ടീമില്‍ ഇടം പിടിക്കുമെന്നത് കണ്ടറിയണം.
Also Read: 'മലിംഗ ജൂനിയര്‍ എത്തി', ഏഷ്യാ കപ്പില്‍ യോര്‍ക്കറുകളുടെ പെരുമഴ, മതീഷ പതിരണയെ കരുതിയിരുന്നോളൂ

ശര്‍ദുല്‍ ഠാക്കൂര്‍-ഹനുമ വിഹാരി
ഓള്‍റൗണ്ടറെന്ന നിലയില്‍ ആര് ടീമില്‍ വേണമെന്നത് പ്രധാന ചോദ്യമാണ്. ശര്‍ദുല്‍ ഠാക്കൂര്‍-ഹനുമ വിഹാരി എന്നിവരിലാരാണ് ഏഴാം നമ്പറില്‍ വേണ്ടതെന്നതാണ് തീരുമാനിക്കേണ്ടത്. ശര്‍ദുല്‍ ഠാക്കൂര്‍ വിദേശ പര്യടനങ്ങളിലെല്ലാം ഓള്‍റൗണ്ട് മികവ് കാട്ടിയിട്ടുണ്ട്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമെല്ലാം ഇത് കണ്ടതാണ്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ശര്‍ദുല്‍-വിഹാരി എന്നിവരിലൊരാള്‍ എന്തായാലും ടീമില്‍ വേണം. വിഹാരിക്ക് അല്‍പ്പം കൂടി മെച്ചപ്പെട്ട ബാറ്റിങ് കരുത്തുണ്ടെങ്കിലും ബൗളറെന്ന നിലയില്‍ കൂടുതല്‍ മികവ് ശര്‍ദുലിനാണ്.
Also Read: 1983ലെ ലോകകപ്പ് വിജയത്തിനു ശേഷം ഞങ്ങള്‍ ഭക്ഷണം കിട്ടാതെ ഉറങ്ങി!- വെളിപ്പെടുത്തലുമായി കപില്‍

ഇഷാന്ത്-സിറാജ്
പേസ് നിരയില്‍ ഇന്ത്യ അഞ്ച് പേരെ പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇതില്‍ പ്രധാനമായും ഉണ്ടാക്കുന്ന ആശങ്ക ഇഷാന്ത് ശര്‍മ-മുഹമ്മദ് സിറാജ് എന്നിവരില്‍ ആര് വേണമെന്നതാണ്. ഇഷാന്ത് സീനിയര്‍ താരമെന്ന നിലയില്‍ പരിഗണിക്കപ്പെടുമ്പോള്‍ നിലവിലെ ഫോമില്‍ സിറാജിനാണ് മുന്‍തൂക്കം. അവസാന ന്യൂസീലന്‍ഡ് പരമ്പരയിലും സിറാജ് തിളങ്ങിയതിനാല്‍ത്തന്നെ സിറാജിന് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍.
Also Read: ടെസ്റ്റില്‍ രോഹിത് ക്ലിക്കായതെങ്ങനെ? ഒരേയൊരു കാരണം മാത്രം- ചൂണ്ടിക്കാട്ടി സച്ചിന്‍

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സിറാജ് മാച്ച് വിന്നിങ് പ്രകടനങ്ങളാണ് നടത്തിയത്. വിക്കറ്റ് വീഴ്ത്താനുള്ള മിടുക്കാണ് സിറാജിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഓസ്‌ട്രേലിയയില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 13 വിക്കറ്റും ഇംഗ്ലണ്ടില്‍ നാല് മത്സരത്തില്‍ നിന്ന് 14 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ഇഷാന്തിനെ പ്രായവും പരിക്കും തളര്‍ത്തുന്നതിനാല്‍ സിറാജ് പ്ലേയിങ് 11ലെത്തിയേക്കും.


Click it and Unblock the Notifications