For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'അഞ്ചാം നമ്പറില്‍ പരിഗണന അജിന്‍ക്യ രഹാനെക്ക്', ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രാഹുല്‍

സെഞ്ച്വൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ആരംഭിക്കുകയാണ്. ഇതുവരെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനാവാത്ത ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഇത്തവണ ഇന്ത്യ എന്ത് അത്ഭുതമാവും കാട്ടുകയെന്നത് കാത്തിരുന്ന് കാണണം. രാഹുല്‍ ദ്രാവിഡെന്ന പുതിയ പരിശീലകന്റെ വരവ് ഇന്ത്യക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. സമീപകാലത്തെ വിദേശ പര്യടനങ്ങളിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതായിരുന്നു.

1

ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെയെന്നത് സംബന്ധിച്ചുള്ള അവ്യക്തത തുടരുകയാണ്. പ്രധാനമായും മധ്യനിരയിലെ അജിന്‍ക്യ രഹാനെയുടെ സ്ഥാനമാണ് ചോദ്യം ഉയര്‍ത്തുന്നത്. ഈ വര്‍ഷം 20ല്‍ താഴെ ശരാശരിയില്‍ കളിക്കുന്ന രഹാനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കപ്പെട്ടിരിക്കുകയാണ്. ഈ അവസരത്തില്‍ രഹാനെക്ക് പ്ലേയിങ് 11ല്‍ ഇടം ലഭിക്കുക പ്രയാസം തന്നെയാണിത്.

Also Read: ക്രിക്കറ്റ് പ്രേമികള്‍ക്കു ക്രിസ്മസ് സമ്മാനം, വീണ്ടുമൊരു ഇന്ത്യ- പാക് ത്രില്ലര്‍! കണക്കുതീര്‍ക്കുമോ?

2

എന്നാല്‍ അഞ്ചാം നമ്പറില്‍ മുഖ്യ പരിഗണന അജിന്‍ക്യ രഹാനെക്കാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ കെ എല്‍ രാഹുല്‍. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രഹാനെയെ പിന്തുണച്ച് രാഹുലെത്തിയത്. 'രഹാനെയെ സംബന്ധിച്ചുള്ള തീരുമാനം വളരെ ബുദ്ധിമുട്ടുള്ളതാണ്. ലോര്‍ഡ്‌സിലെയും മെല്‍ബണിലെയും സമീപകാല പ്രകടനം ഉള്‍പ്പെടെ ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് രഹാനെ. ഞങ്ങളെ സംബന്ധിച്ച് നിര്‍ണ്ണായക താരമാണവന്‍. ശ്രേയസിനും ഹനുമ വിഹാരിക്കും സാധ്യതകളുണ്ട്. മത്സരത്തിന്റെ അവസാന സമയത്താവും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക'-രാഹുല്‍ പറഞ്ഞു.

Also Read: 1983ലെ ലോകകപ്പ് വിജയത്തിനു ശേഷം ഞങ്ങള്‍ ഭക്ഷണം കിട്ടാതെ ഉറങ്ങി!- വെളിപ്പെടുത്തലുമായി കപില്‍

3

രഹാനെ ദക്ഷിണാഫ്രിക്കയില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ്. രണ്ട് സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ സമീപകാല ഫോം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന് പ്ലേയിങ് 11ല്‍ ഇടം നല്‍കുന്നത് ഇന്ത്യക്ക് തിരിച്ചടിയാവും. ഹനുമ വിഹാരി ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ പരമ്പര കളിച്ച് മികവ് തെളിയിച്ചാണ് അവസരം തേടുന്നത്. സ്പിന്നറെന്ന നിലയിലും തിളങ്ങാനാവുമെന്നതിനാല്‍ വിഹാരിക്ക് അവസരം നല്‍കുന്നതാവും ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക.

Also Read: ടെസ്റ്റില്‍ രോഹിത് ക്ലിക്കായതെങ്ങനെ? ഒരേയൊരു കാരണം മാത്രം- ചൂണ്ടിക്കാട്ടി സച്ചിന്‍

4

ന്യൂസീലന്‍ഡ് പരമ്പരയിലൂടെ അരങ്ങേറിയ ശ്രേയസിന് രണ്ട് ടെസ്റ്റ് മത്സരത്തിന്റെ പരിചയസമ്പത്ത് മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയിലെ അതിവേഗ പിച്ചില്‍ അവസരം നല്‍കിയാല്‍ ശോഭിക്കാന്‍ പ്രയാസമാവും. രാഹുല്‍ ദ്രാവിഡെന്ന പരിശീലകന്‍ രഹാനെയുടെ അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചാലും അത്ഭുതപ്പെടാനാവില്ല. ഇന്ത്യയെ സംബന്ധിച്ച് അത്ര പെട്ടെന്ന് മാറ്റിനിര്‍ത്താനാവുന്ന താരമല്ല രഹാനെ. കോലിയുടെ അഭാവത്തിലും ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര രഹാനെ നേടിക്കൊടുത്തിട്ടുണ്ട്.

Also Read: IND vs SA: ആഫ്രിക്കന്‍ വെല്ലുവിളിക്ക് ഇന്ത്യ തയ്യാര്‍- ആദ്യ ടെസ്റ്റ് പ്രിവ്യു, സാധ്യതാ ഇലവന്‍

5

ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പരമ്പരയാണിതെന്നും രാഹുല്‍ പറഞ്ഞു. ' ടീമെന്ന നിലയില്‍ ഞങ്ങളെ സംബന്ധിച്ച് വലിയ പരമ്പര തന്നെയാണിത്. എല്ലായ്‌പ്പോഴും പരമ്പരയെ വലിയ വെല്ലുവിളിയായിത്തന്നെയാണ് കാണുന്നത്. പരമ്പരക്കായി നന്നായി അധ്വാനിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലേയും ജയങ്ങള്‍ ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരമാണ് വളരെ പ്രധാനപ്പെട്ടത്. ഏറ്റവും മികച്ച പ്രകടനം നടത്തി പരമ്പര നേടുന്നതാണ് ലക്ഷ്യം'-രാഹുല്‍ പറഞ്ഞു.

Also Read: 'എല്ലാവരെയും 'സുഖിപ്പിക്കലല്ല' എന്റെ ജോലി', അശ്വിന് വായടപ്പിക്കുന്ന മറുപടിയുമായി രവി ശാസ്ത്രി

6

രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവം ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള കെല്‍പ്പ് ഇന്ത്യക്കുണ്ട്. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് കണ്ടറിയേണ്ടത്. വിരാട് കോലി,ചേതേശ്വര്‍ പുജാര എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. മധ്യനിരയില്‍ ജഡേജയുടെ അഭാവം ആര് നികത്തുമെന്നതും കണ്ടറിയണം. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പരമ്പരയായിരിക്കും ദക്ഷിണാഫ്രിക്കയിലേതെന്ന് ഉറപ്പാണ്.

Story first published: Saturday, December 25, 2021, 10:44 [IST]
Other articles published on Dec 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+