Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ജസ്പ്രീത് ബുംറ ടീം വിട്ടു, പകരക്കാരനെ പ്രഖ്യാപിച്ച് ഇന്ത്യ

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പിന്‍മാറി. പുറംഭാഗത്തേറ്റ ഗുരുതരമായ പരിക്കിന്റെ സാഹചര്യത്തിലാണ് ഈ തീരുമാനം. അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ബുംറ ഇന്ത്യക്കായി കളിക്കില്ലെന്നു കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന അടുത്ത രണ്ടു ടി20കളില്‍ നിന്നും ബുംറ പിന്‍മാറിയിരിക്കുന്നത്.

മുഹമ്മദ് സിറാജ് ടീമില്‍

മുഹമ്മദ് സിറാജ് ടീമില്‍

പകരക്കാരനായി മുഹമ്മദ് സിറാജിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയതായി ബിസിസിഐ പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി ഗുവാഹത്തിയിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം. മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ചൊവ്വാഴ്ച ഇന്‍ഡോറിലും നടക്കും.

ബുംറയുടെ പുറംഭാഗത്തിനാണ് പരിക്ക്

ബുംറയുടെ പുറംഭാഗത്തിനാണ് പരിക്ക്

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലെ ബാക്കിയുള്ള മല്‍സരങ്ങളില്‍ പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്കു പകരം ഓള്‍ ഇന്ത്യ സീനിയര്‍ സെക്ഷന്‍ കമ്മിറ്റി മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ബുംറയുടെ പുറംഭാഗത്തിനാണ് പരിക്കേറ്റിരിക്കുന്നത്. നിലവില്‍ ബിസിസിഐയുടെ മെഡിക്കല്‍ ടീമിന്‍െ നിരീക്ഷണത്തിലാണ് എന്നായിരുന്നു ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.

Also Read: T20 World Cup 2022: ബുംറയ്ക്കു പകരം മൊഹ്‌സിന്‍ മതി! സര്‍പ്രൈസ് നിര്‍ദേശവുമായി ഫാന്‍സ്

 അഞ്ചു ടി20കളില്‍ കളിച്ചു

അഞ്ചു ടി20കളില്‍ കളിച്ചു

ഇന്ത്യയുടെ ടി20 ടീമിലേക്കുള്ള മുഹമ്മദ് സിറാജിന്റെ മടങ്ങിവരവ് കൂടിയാണിത്. ഇന്ത്യക്കു വേണ്ടി വെറും അഞ്ചു ടി20കളില്‍ മാത്രമേ അദ്ദേഹം ഇതുവരെ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സിറാജ് അവസാനമായി ടി20യില്‍ കളിച്ചത്.
നേരത്തേ സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യിലും ബുംറ കളിച്ചിരുന്നില്ല. പരിശീലനത്തിനിടെ പുറം വേദനയെക്കുറിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. പകരം ദീപക് ചാഹറായിരുന്നു കളിച്ചത്.

Also Read: T20 World Cup 2022: ഇത്തവണത്തെ സൂപ്പര്‍ പേസറാരാണ്?, ബുംറയില്ല, ടോപ് ഫൈവില്‍ ഇവര്‍

ഇന്ത്യയുടെ പുതുക്കിയ ടി20 ടീം

ഇന്ത്യയുടെ പുതുക്കിയ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ്.

Story first published: Friday, September 30, 2022, 10:20 [IST]
Other articles published on Sep 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+