Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇത്തവണത്തെ സൂപ്പര്‍ പേസറാരാണ്?, ബുംറയില്ല, ടോപ് ഫൈവില്‍ ഇവര്‍

1

ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒക്ടോബര്‍ 16ന് ഓസ്‌ട്രേലിയയിലാണ് ഇത്തവണത്തെ ടി20 ലോകകപ്പ് നടക്കുന്നത്. ആവേശ ലോകകപ്പില്‍ ഇത്തവണ നിര്‍ണ്ണായക റോളുള്ളത് പേസ് ബൗളര്‍മാര്‍ക്കാണ്. ഓസ്‌ട്രേലിയയിലെ പിച്ചിന്റെ സാഹചര്യം പേസിന് അനുകൂലമാണ്. വേഗവും ബൗണ്‍സുമുള്ള ഓസീസ് പിച്ചുകളില്‍ നടക്കുന്ന മത്സരങ്ങളില്‍ പേസര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്.

അതിവേഗ പേസര്‍മാര്‍ക്ക് ഓസീസ് സാഹചര്യത്തില്‍ തിളങ്ങാനാവുമെന്നതില്‍ സൂപ്പര്‍ പേസര്‍മാരുള്ള ടീമുകള്‍ക്കാണ് ഇത്തവണ കൂടുതല്‍ വിജയ സാധ്യത. ഒട്ടുമിക്ക ടീമിനൊപ്പവും ഇത്തവണ മികച്ച പേസര്‍മാരുണ്ട്. ഇത്തവണത്തെ ടോപ് ഫൈവ് അതിവേഗ പേസര്‍മാരെ പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

ലോക്കി ഫെര്‍ഗൂസന്‍

ലോക്കി ഫെര്‍ഗൂസന്‍

2021ലെ ടി20 ലോകകപ്പ് കളിക്കാന്‍ സാധിക്കാതെ പോയ താരമാണ് ന്യൂസീലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍. ഇത്തവണ ഫെര്‍ഗൂസന്‍ കിവീസ് നിരയിലുണ്ടാവും. അതിവേഗ പേസറെന്ന് വിളിക്കാവുന്ന ബൗളറാണ് ഫെര്‍ഗൂസന്‍. അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിരുന്ന അദ്ദേഹം 157.3 കിലോമീറ്റര്‍ വേഗം കുറിച്ച് ഞെട്ടിച്ചിരുന്നു. ബൗണ്‍സും പേസുമെല്ലാം നന്നായി വഴങ്ങുന്ന ഫെര്‍ഗൂസന്‍ ഓസീസ് സാഹചര്യത്തില്‍ ഗംഭീര പ്രകടനം നടത്താന്‍ സാധ്യതയുള്ള താരമാണ്. സ്ലോ ബോളുകളിലൂടെ വിക്കറ്റ് നേടാനും മിടുക്കനാണ്. 21 ടി20കളില്‍ നിന്നായി 32 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഇത്തവണ കിവീസ് വലിയ പ്രതീക്ഷവെക്കുന്ന പേസറാണ് ഫെര്‍ഗൂസന്‍.

പ്രതിഭയുണ്ട്, പക്ഷെ വേണ്ടത്ര അവസരമില്ല, തെറ്റായ യുഗത്തില്‍ ജനിച്ചു!, മൂന്ന് ഇന്ത്യക്കാരിതാ

 ആന്‍ റിച്ച് നോക്കിയേ

ആന്‍ റിച്ച് നോക്കിയേ

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ ആന്‍ റിച്ച് നോക്കിയേയും ഈ വേഗ പേസര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ്. തന്റെ ഉയരക്കൂടുതലിനെ നന്നായി മുതലാക്കി പന്തെറിയുന്ന നോക്കിയേ അതിവേഗത്തില്‍ പന്തെറിയാന്‍ മിടുക്കനാണ്. തുടര്‍ച്ചയായി 150 പ്ലസ് വേഗം കുറിക്കാന്‍ കഴിവുണ്ട്. 22 ടി20യില്‍ നിന്ന് 23 വിക്കറ്റാണ് അദ്ദേഹം നേടിയത്. അവസാന ടി20ലോകകപ്പില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 9 വിക്കറ്റാണ് നോക്കിയേ വീഴ്ത്തിയത്. ഇത്തവണയും ദക്ഷിണാഫ്രിക്കയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് നോക്കിയേ. അദ്ദേഹത്തിന്റെ സ്വാഭാവിക പേസും ബൗണ്‍സും ഓസീസ് സാഹചര്യത്തില്‍ ഗുണം ചെയ്യുന്നതാണ്.

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് മറ്റൊരു താരം. ഇടം കൈയന്‍ പേസറായ സ്റ്റാര്‍ക്കിന് തട്ടകത്തിന്റെ ആധിപത്യം ലോകകപ്പിലുണ്ടാവും. 150 പ്ലസ് വേഗം തുടര്‍ച്ചയായുള്ള സ്റ്റാര്‍ക്കിന്റെ ഏറ്റവും ഉയര്‍ന്ന വേഗം 160 ആണ്. അവസാന ലോകകപ്പില്‍ 7 മത്സരത്തില്‍ നിന്ന് 9 വിക്കറ്റാണ് സ്റ്റാര്‍ക്ക് നേടിയത്. ഇത്തവണയും ഓസീസ് പേസ് നിരയില്‍ നിര്‍ണ്ണായക സ്ഥാനം സ്റ്റാര്‍ക്കിനുണ്ടാവും. അതിവേഗ പേസറെന്നതിലുപരിയായി കൃത്യതയോടെ സ്വിങ്ങിങ് യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ള താരമാണ് സ്റ്റാര്‍ക്ക്. ഇത്തവണത്തെ വിക്കറ്റ് നേട്ടക്കാരില്‍ സ്റ്റാര്‍ക്ക് ഒന്നാമതെത്താനും സാധ്യതകളേറെ.

മാര്‍ക്ക് വുഡ്

മാര്‍ക്ക് വുഡ്

ഇംഗ്ലണ്ട് ടീമില്‍ ജോഫ്രാ ആര്‍ച്ചറുടെ അഭാവത്തില്‍ അതിവേഗ ബൗളറെന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത് മാര്‍ക്ക് വുഡാണ്. അവസാന ലോകകപ്പില്‍ രണ്ട് മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റ് പോലും നേടാനായില്ല. പരിക്കിനെത്തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്ന താരം ടി20 ലോകകപ്പ് കളിക്കുമെന്നുറപ്പാണ്. തുടര്‍ച്ചയായി 150 വേഗം കുറിക്കാന്‍ വുഡിന് കഴിവുണ്ട്. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ ഇംഗ്ലണ്ടിന് നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ കഴിവുള്ള പേസറാണ് മാര്‍ക്ക് വുഡ്.

IND vs SA T20: ഇന്ത്യയുടെ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലേല്‍ സീറ്റ് തെറിച്ചേക്കും

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെയും എതിരാളികള്‍ വേഗം കൊണ്ട് ഭയക്കണം. തുടര്‍ച്ചയായി 150 പ്ലസ് വേഗത്തിലെറിയാന്‍ കമ്മിന്‍സിനും കഴിവുണ്ട്. സ്വാഭാവിക ബൗണ്‍സുള്ള പേസറാണ് കമ്മിന്‍സ്. ഓസീസ് സാഹചര്യത്തിലേക്കെത്തുമ്പോള്‍ കമ്മിന്‍സിന് കൂടുതല്‍ ശോഭിക്കാനാവും. നല്ല ബൗണ്‍സും വേഗവുമുള്ള കമ്മിന്‍സിന്റെ പന്തുകള്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാരെ കുഴപ്പിക്കുന്നതാണ്. ഓസീസ് പിച്ചുകളിലെ അനുഭവസമ്പത്ത് കമ്മിന്‍സിനെ തുണക്കുമെന്നുറപ്പ്.

Story first published: Thursday, September 29, 2022, 15:55 [IST]
Other articles published on Sep 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+