IND vs SA: രണ്ടാമങ്കത്തില്‍ ബുംറ വന്നാല്‍ ആരുടെ ചീട്ട് കീറും? സാധ്യത അവനെന്നു വസീം ജാഫര്‍
സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ തകര്‍പ്പന്‍ വിജയത്തോടെ തുടങ്ങാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എട്ടു വിക്കറ്റിനാണ് സൗത്താഫിക്കയെ രോഹിത് ശര്‍മയും സംഘവും തകര്‍ത്തെറിഞ്ഞത്. സൗത്താഫ്രിക്കയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യയുടെ വിജയം ഏറെക്കുറെ ഉറപ്പായിരുന്നു. കാരണം 107 റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്.

മനോഹരമായ സ്വിങ് ബൗളിങ് കാഴ്ചവച്ച ഇന്ത്യയുടെ പേസ് ജോടികളായ അര്‍ഷ്ദീപ് സിങും ദീപക് ചാഹറുമാണ് സൗത്താഫ്രിക്കയുടെ അന്തകരായത്. ഇരുവരും കൂടി പങ്കിട്ടത് അഞ്ചു വിക്കറ്റുകളാണ്. മൂന്നാം ഓവറില്‍ തന്നെ അഞ്ചു വിക്കറ്റിനു ഒമ്പതു റണ്‍സിലേക്കു വീണ സൗത്താഫ്രിക്കയ്ക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ടീമില്‍ ഇടം ലഭിച്ച ചാഹര്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് നടത്തിയത്. ഞായറാഴ്ചത്തെ രണ്ടാം ടി20യില്‍ ബുംറ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുറ മടങ്ങിയെത്തിയാല്‍ ആരായിരിക്കും ടീമിനു പുറത്തു പോവുകയെന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
IND vs SA T20: ധോണിയേയും കടത്തിവെട്ടി ഹിറ്റ്മാന്‍, ക്യാപ്റ്റന്‍സിയില്‍ ചരിത്ര നേട്ടം, അറിയാം

ജസ്പ്രീത് ബുംറ തിരികെ വരികയാണെങ്കില്‍ ഇന്ത്യ ആരെയായിരിക്കും പുറത്തിരുത്തുകയെന്നു എനിക്കറിയില്ല. ചിലപ്പോള്‍ ദീപക് ചാഹറിനായിരിക്കും വഴി മാറിക്കൊടുക്കേണ്ടി വന്നേക്കുക. അര്‍ഷ്ദീപ് സിങ് കളിക്കുകയാണെങ്കില്‍ അവനു ഡെത്ത് ഓവറിലെ ബൗളിങ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ന്യൂബോളിലും അര്‍ഷ്ദീപിനു ഇത്രയും നന്നായി കളിക്കാന്‍ സാധിക്കുന്നുവെങ്കില്‍ ഇന്ത്യ അവനെ ടീമില്‍ തന്നെ നിലനിര്‍ത്തിയേക്കും. ദീപക് ചാഹര്‍ ഡെത്ത് ഓവറുകളില്‍ അധികം ബൗള്‍ ചെയ്യാറില്ല. കൂടുതലായും അവന്‍ പവര്‍പ്ലേയിലും അതിനു ശേഷവുമാണ് ബൗള്‍ ചെയ്യാറുള്ളത്. 13-14 ഓവറുകള്‍ വരൊയാണ് ചാഹര്‍ കൂടുതലും ബൗള്‍ ചെയ്തിട്ടുള്ളതെന്നും വസീം ജാഫര്‍ വിലയിരുത്തി.

പവര്‍പ്ലേയില്‍ അര്‍ഷ്ദീപ് സിങിനു ഇതുപോലെ കുറച്ചു ഓവറുകള്‍ ബൗള്‍ ചെയ്യുകയാണെങ്കില്‍ അതു ടീമിനെ സംബന്ധിച്ച് നല്ലതാണ്. ഡെത്ത് ഓവറുകളില്‍ അവന്‍ എത്ര മിടുക്കനാണെന്നു നമുക്കെല്ലാം അറിയാം. ഒരുപാട് പ്രശ്‌നങ്ങള്‍ ഇതു പരിഹരിക്കുകയും ചെയ്യും. ഹര്‍ഷല്‍ പട്ടേലിനും ഒരുപാട് സമ്മര്‍ദ്ദം ഇതു കുറയ്ക്കുകയും ചെയ്യും.
അര്‍ഷ്ദീപ് ന്യൂബോളില്‍ കുറച്ചു ഓവറുകള്‍ എറിയുകയാണെങ്കില്‍ ഹര്‍ഷലിനു പവര്‍പ്ലേയ്ക്കു ശേഷം വരാം. തന്റെ സ്ഥിരം ഓവറുകള്‍ ബൗള്‍ ചെയ്യാനും കഴിയും. ജസ്പ്രീത് ബുംറ തിരിച്ചെത്തിയാല്‍ അതു ടീമിനു ഒരുപാട് ബാലന്‍സ് നല്‍കുമെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
IND vs SA T20: 'കട്ടൗട്ടും മാസ് ഡയലോഗും', പവനായി ശവമായി, രോഹിത്തിന് ട്രോള്‍ പൂരം

സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ രണ്ടാം ടി20യിലും പ്ലെയിങ് ഇലവനില്‍ ഇന്ത്യ നിലനിര്‍ത്തണമെന്നു വസീം ജാഫര്‍ ആവശ്യപ്പെട്ടു. സൗത്താഫ്രിക്കന്‍ പ്ലെയിങ് ഇലവനില്‍ മൂന്നു ഇടംകൈയന്‍ താരങ്ങള്‍ മുന്‍നിരയില്‍ തന്നെയുണ്ട്. ലോവര്‍ ഓര്‍ഡറില്‍ വെയ്ന്‍ പാര്‍നലും ഇടംകൈയനാണ്. അതുകൊണ്ടു തന്നെ അശ്വിനെ കളിപ്പിക്കുന്നതില്‍ കാര്യമുണ്ട്. ആദ്യ കളിയില്‍ അദ്ദേഹം വളരെ നന്നായി ബൗള്‍ ചെയ്തു. വിക്കറ്റുകള്‍ ലഭിച്ചില്ലെങ്കിലും വളരെ ഇക്കണോമിക്കലായിരുന്നു അശ്വിന്റെ ബൗളിങ്. അവന്‍ ക്ലാസ് തന്നെയാണ്, ഞാന്‍ അശ്വിനെ ടീമില്‍ നിലനിര്‍ത്തുമെന്നും വസീം ജാഫര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications