Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: സഞ്ജു ഫിനിഷ് ചെയ്യുമോ? അതോ ഓപ്പണറോ? അശ്വിന് കണ്‍ഫ്യൂഷന്‍

sanju samson

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന്റെ റോളിനെ ചോദ്യം ചെയ്തിരിക്കുകയാണ് സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. മൂന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. സഞ്ജുവിനെക്കൂടാതെ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരാണ് മറ്റു വിക്കറ്റ് കീപ്പര്‍മാര്‍.

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ഇലവനില്‍ സഞ്ജുവിന്റെ സ്ഥാനം എവിടെയായിരിക്കുമെന്നു അശ്വിന്‍ ചോദിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ വെള്ളിയാഴ്ച നടക്കാനിരുന്ന ആദ്യ ടി20 മല്‍സരം മഴയെ തുടര്‍ന്നു ടോസ് പോലുമില്ലാതെ ഉപേക്ഷിച്ചിരുന്നു.

മൂന്നു പേര്‍ക്കു വിശ്രമം

മൂന്നു പേര്‍ക്കു വിശ്രമം

ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ കളിച്ച മൂന്നു പേര്‍ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യന്‍ സംഘം ന്യൂസിലാന്‍ഡിലെത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റനും ഓപ്പണിങ് പങ്കാളിയുമായ കെഎല്‍ രഹുല്‍, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി തുടങ്ങിയവര്‍ക്കു പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യക്കു നായകനായി നറുക്കുവീഴുകയും ചെയ്തു.

ഗില്ലിനു സ്ഥാനമുറപ്പ്

ഗില്ലിനു സ്ഥാനമുറപ്പ്

ഓപ്പണര്‍മാരുടെ റോളിലേക്കു ശുഭ്മാന്‍ ഗില്ലിനു സ്ഥാനമുറപ്പാണെന്നും പങ്കാളിയെ മാത്രമേ അറിയാനുള്ളൂവെന്നും ആര്‍ അശ്വിന്‍ വ്യക്തമാക്കി. മുന്‍നിരയില്‍ ഗില്‍ തന്റെ സ്ഥാനം ലോക്ക് ചെയ്തു വച്ചുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. രണ്ടാമത്തെ ഓപ്പണര്‍ ആരായിരിക്കും? ഇഷാന്‍ കിഷനോ, റിഷഭ് പന്തോ? മുന്‍നിരയിലായിരിക്കും റിഷഭിനു ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാനാവുകയെന്നു വസീം ജാഫര്‍ വരെ ചൂണ്ടിക്കാട്ടിയിരുന്നു. ഇഷാന്‍ ടീമിനോടൊപ്പം ഒരുപാട് യാത്ര ചെയ്യുന്നുണ്ട്. പക്ഷെ കളിക്കാരനെന്ന നിലയില്‍ സ്ഥിരമായി അവസരം ലഭിക്കുന്നില്ലെന്നും അശ്വിന്‍ നിരീക്ഷിച്ചു.

Also Read: ധോണിയല്ല, ഇന്ത്യയെ വെടിക്കെട്ട് ബാറ്റിങ് ഇവര്‍ പഠിപ്പിക്കും! ഇന്ത്യയുടെ അഞ്ച് മുന്‍ താരങ്ങള്‍

ശ്രേയസും സൂര്യയും

ശ്രേയസും സൂര്യയും

ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും തങ്ങളുടെ സ്ഥാനം ലോക്ക് ചെയ്തിരിക്കുകയാണ്. സൂര്യകുമാറിനെ മൂന്നാം നമ്പറില്‍ അയക്കാനുള്ള പ്രലോഭവനും ഇന്ത്യക്കുണ്ടാവും. പക്ഷെ ഞാന്‍ കരുതുന്നത് മൂന്നാം നമ്പര്‍ ശ്രേയസ് കൈക്കലാക്കി കഴിഞ്ഞുവെന്നാണ്. അതുകൊണ്ടു തന്നെ മൂന്നാമനായി അവന്‍ തന്നെ കളിക്കാനാണ് സാധ്യത. സൂര്യ നാലാമനായും ബാറ്റ് ചെയ്യുമെന്നും ആര്‍ അശ്വിന്‍ വിലയിരുത്തി.

സഞ്ജുവിന്റെ റോള്‍?

സഞ്ജുവിന്റെ റോള്‍?

ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന്റെ റോള്‍ എന്തായിരിക്കും എന്നതിനെക്കുറിച്ച് പലരെയും പോലെ ആര്‍ അശ്വിനും ആശയക്കുഴപ്പമുണ്ട്. സഞ്ജുവിന് ഇന്നിങ്‌സ് ഫിനിഷ് െചയ്യാന്‍ കഴിയുമോ? സ്പിന്നര്‍മാരെ നന്നായി നേരിടുന്നതിനായി മധ്യനിരയില്‍ പരീക്ഷിക്കുമോ? പുള്‍ ഷോട്ടുകള്‍ കളിക്കാനും വലിപ്പം കുറഞ്ഞ ബൗണ്ടറികള്‍ നന്നായി ഉപയോഗിക്കാനും സഞ്ജുവിനെ നിയോഗിക്കുമോ? സഞ്ജുവിനു ടീമില്‍ ഇടം ലഭിക്കുമോ? എന്നിങ്ങനെ ചോദിക്കുകയാണ് അശ്വിന്‍.

Also Read: IND vs NZ: പവര്‍പ്ലേയിലെ ബാറ്റിങ് ദുരന്തം, എന്തുകൊണ്ട് പൃഥ്വിയെ തഴയുന്നു?

സുന്ദറിനെ എവിടെ കളിപ്പിക്കും?

സുന്ദറിനെ എവിടെ കളിപ്പിക്കും?

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് എന്തു റോളാണ് നല്‍കുകയെന്നും ആര്‍ അശ്വിന്‍ ചോദിക്കുന്നു. റിഷഭ് പന്ത് മുന്‍നിരയില്‍ കളിച്ചാല്‍ നമുക്ക് മധ്യനിരയില്‍ വേറെ ഇടംകൈയന്‍മാരില്ലെന്നു കാണാം. ഇതും ഒരു പ്രശ്‌നമാണ്. മധ്യനിരയില്‍ ഒരു വലംകൈ- ഇടംകൈ ബാറ്റിങ് കോമ്പിനേഷന്‍ വളരെ പ്രധാമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഷിങ്ടണിനു അഞ്ചാം നമ്പറോ?

വാഷിങ്ടണിനു അഞ്ചാം നമ്പറോ?

ഇന്ത്യക്കു മധ്യനിരയില്‍ വലംകൈ- ഇടംകൈ ബാറ്റിങ് കോമ്പിനേഷനുണ്ടോ? ഒരേയൊരു ഇടംകൈയന്‍ ബാറ്റിങ് ഓപ്ഷന്‍ വാഷിഘങ്ടണ്‍ സുന്ദറാണ്. പക്ഷെ അവനെക്കൊണ്ട്് അഞ്ചാം നമ്പറില്‍ ഇന്ത്യ ബാറ്റ് ചെയ്യിക്കുമോയെന്നു എനിക്കറിയില്ല. ഈയൊരു റോളില്‍ വാഷിങ്ടണിനെ ഇന്ത്യ കാണുന്നില്ലെങ്കില്‍ പിന്നെ എവിടെയായിരിക്കും അവന്‍ ഫിറ്റാവുകയെന്നു എനിക്കു മനസ്സിലാവുന്നില്ല. വാഷിങ്ടണിനു ഇതു ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കൂടിയാണെന്നു ഓര്‍മിക്കണമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, November 19, 2022, 9:25 [IST]
Other articles published on Nov 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+