IND vs NZ: പവര്‍പ്ലേയിലെ ബാറ്റിങ് ദുരന്തം, എന്തുകൊണ്ട് പൃഥ്വിയെ തഴയുന്നു?

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായുടെ അഭാവത്തെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടും പൃഥ്വിയെ സെലക്ടര്‍മാര്‍ നിരന്തരം തഴഞ്ഞു കൊണ്ടിരിക്കുന്നതില്‍ വിമര്‍ശനങ്ങള്‍ ശക്തമാണ്. ഇതിനു പിന്നാലെയാണ് ചോപ്രയും ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നത്.

രോഹിത്- രാഹുല്‍ ജോടി ഫ്‌ളോപ്പ്
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ക്ഷീണം രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ ഓപ്പണിങ് ജോടികളുടെ പ്രകടനമായിരുന്നു. പവര്‍പ്ലേയില്‍ അതിവേഗം സ്‌കോര്‍ ചെയ്യുന്നതില്‍ ഇവര്‍ ദയനീയമായി പരാജയപ്പെട്ടു. ഇവ കണക്കിലെടുത്ത് ന്യൂസിലാന്‍ഡിനെതിരേ അഗ്രസീവ് ബാറ്റിങിന്റെ വക്താവായ പൃഥ്വിയെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സെലക്ടര്‍മാര്‍ ഒരിക്കല്‍ക്കൂടി താരത്തെ അവഗണിക്കുകയായിരുന്നു.

പവര്‍പ്ലേ ശൈലി മാറ്റണം
ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നിങ്ങള്‍ എത്ര കൂടുതല്‍ നോക്കുന്നുവോ അത്രയും നിങ്ങള്‍ക്കു ആശ്ചര്യമായിരിക്കു തോന്നുക. പൃഥ്വി ഷാ എന്തുകൊണ്ട് ഈ ടീമില്‍ എത്തിയില്ല എന്നതായിരിക്കും ഇതിന്റെ കാരണം.
പവര്‍പ്ലേയിലെ ശൈലി മാറ്റണെന്നു നിങ്ങള്‍ക്കു ആഗ്രഹമുണ്ട്. അതുകൊണ്ടു തന്നെ സ്വാഭാവികമായി അറ്റാക്കിങ് ശൈലിയില്‍ കളിക്കുന്ന പൃഥ്വിയെ കളിപ്പിക്കാന്‍ ഇതു നല്ല അവസരമായിരുന്നുവെന്നും ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു.
Also Read: IND vs NZ: എന്തിനാണ് ഇത്രയും വിശ്രമം! പ്രകടനം മോശമാവുന്നു, ദ്രാവിഡിനെതിരേ ശാസ്ത്രി

അവസരം ലഭിക്കുമെന്നു സെലക്ടര്‍
പൃഥ്വി ഷായ്ക്കു വൈകാതെ തന്നെ അവസരങ്ങള്‍ ലഭിക്കുമെന്നായിരുന്നു ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപന വേളയില്‍ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ പറഞ്ഞത്. പൃഥ്വിക്കു ഉറപ്പായും അവസരം കിട്ടും. സെലക്ടര്‍മാര്‍ അവനുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്, അവനുമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്. പൃഥ്വി നല്ല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വൈകാതെ തന്നെ അവനു അവസരങ്ങള്‍ ലഭിക്കുമെന്നും ശര്‍മ വിശദമാക്കിയിരുന്നു.

പൃഥ്വിയുടെ പ്രകടനം
ഈ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മുംബൈയ്ക്കു വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു പൃഥ്വി ഷാ നടത്തിയത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 47.50 ശരാശരിയില്‍ 191.27 സ്‌ട്രൈക്ക് റേറ്റില്‍ 285 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഉള്‍പ്പെടെയായിരുന്നു ഇത്.
Also Read: വലിയ മത്സരം കളിക്കാനാവും, പക്ഷെ ഇപ്പോഴും പുറത്ത്, സഞ്ജുവിനെ പിന്തുണച്ച് കൈഫ്

ഒരേയൊരു ടി20 മാത്രം
ഇന്ത്യക്കു വേണ്ടി ഒരേയൊരു ടി20യില്‍ മാത്രമേ പൃഥ്വി ഷായ്ക്കു ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു ഇത്. ഈ മല്‍സരത്തില്‍ അദ്ദേഹം പൂജ്യത്തിനു പുറത്താവുകയും ചെയ്തു. അതിനു ശേഷം ടി20യില്‍ പൃഥ്വിയെ ഇന്ത്യ കളിപ്പിച്ചിട്ടുമില്ല.
ടെസ്റ്റില്‍ ഒമ്പതും ഏകദിനത്തില്‍ ആറും ഇന്നിങ്‌സുകളില്‍ താരം ബാറ്റ് ചെയ്തിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി പൃഥ്വി വരവറിയിക്കുകയും ചെയ്തു. ഒരു സെഞ്ച്വറി കൂടാതെ രണ്ടു ഫിഫ്റ്റികളും താരത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 339ഉം ഏകദിനത്തില്‍ 189ഉം റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications