
എന്തിനാണ് ഇത്രയും വിശ്രമം
ഇത്രയും വിശ്രമം താരങ്ങള്‍ക്കും പരിശീലകര്‍ക്കും നല്‍കേണ്ട ആവിശ്യമില്ലെന്നാണ് ശാസ്ത്രി പറയുന്നത്. 'ഇടവേളയില്‍ എനിക്ക് വിശ്വാസമില്ല. എന്റെ ടീമിനെയും താരങ്ങളെയും മനസിലാക്കേണ്ടതായുണ്ട്. എങ്കില്‍ മാത്രമെ ടീമിനെ നിയന്ത്രണത്തിലെത്തിക്കാനാവു. ഇത്രയും ഇടവേളയെടുക്കേണ്ടതിന്റെ ആവിശ്യം എന്താണ്?. സത്യസന്ധമായി ചോദിക്കുകയാണ്. ഐപിഎല്ലിനായി ലഭിക്കുന്ന മൂന്ന് നാല് മാസത്തെ ഇടവേള പരിശീലകന് മതിയാവും. മറ്റ് സമയങ്ങളില്‍ പരിശീലകന്‍ ടീമിനൊപ്പം വേണം'- രവി ശാസ്ത്രി പറഞ്ഞു.
Also Read: IND vs NZ T20: ഇഷാന്‍-ഗില്‍ ഓപ്പണിങ്, സഞ്ജു ഇല്ല, ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് 11 ഇതാ

ദ്രാവിഡിന്റെ വിശ്രമം അനാവശ്യം
രവി ശാസ്ത്രി പടിയിറങ്ങിയതിന് ശേഷമാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കെത്തിയത്. കൃത്യമായി പറഞ്ഞാല്‍ 2021 ഒക്ടോബര്‍ 18. 2022ല്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ് പരമ്പരയില്‍ ദ്രാവിഡ് ഒപ്പം പോയിരുന്നില്ല. ഏഷ്യാ കപ്പിലെ പാകിസ്താനെതിരായ മത്സരത്തില്‍ ദ്രാവിഡ് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരക്കുമില്ല. താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതില്‍ യുക്തി പറയാമെങ്കിലും പരിശീലകന്‍ ഇടക്കിടെ വിശ്രമമെടുക്കുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.

ഭാവി താരങ്ങളെ വളര്‍ത്തേണ്ടത് കോച്ച്
ഇന്ത്യയുടെ യുവതാരങ്ങള്‍ കളിക്കുന്ന പരമ്പരകളിലൊന്നും ദ്രാവിഡ് പങ്കെടുക്കുന്നില്ല. സീനിയര്‍ താരങ്ങള്‍ക്ക് മികച്ചൊരു പരിശീലകന്റെ ആവിശ്യമില്ല. എന്നാല്‍ യുവതാരങ്ങള്‍ക്ക് മികച്ച പിന്തുണയും തന്ത്രങ്ങളും പറഞ്ഞ് നല്‍കേണ്ടത് പരിശീലകനാണ്. പക്ഷെ ദ്രാവിഡ് ഇത്തരത്തില്‍ യുവതാരങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത് ഇന്ത്യയുടെ ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
'ഒന്നും ചൂണ്ടിക്കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഭാവിയിലെ താരങ്ങളെ കണ്ടെത്താനും അവരുടെ റോള്‍ തീരുമാനിക്കാനും പരിശീലകന്‍ ഒപ്പമുണ്ടാവണം. മാച്ച് വിന്നര്‍മാരെ കണ്ടെത്തണം. ഇംഗ്ലണ്ടിനെപ്പോലെ മുന്നോട്ട് പോകണം. മികച്ച റിസോഴ്‌സ് ഇന്ത്യക്കുണ്ട്. നിലവിലെ ടീമില്‍ ഒരു പുതുമ തോന്നുന്നു. രണ്ട് വര്‍ഷത്തെ സമയമുണ്ട്. അത് കണ്ട് താരങ്ങളെ വളര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കണം- രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

പരിശീലകന്‍ ടീമിനൊപ്പം വേണം
ഇന്ത്യന്‍ ടീമിനൊപ്പം കഴിയുന്നിടത്തോളം പരിശീലകന്‍ ഒപ്പം വേണം. ഇന്ത്യയുടെ യുവതാരങ്ങളുടെ പരമ്പരയില്‍ വിവിഎസ് ലക്ഷ്മണാണ് ഇപ്പോള്‍ കൂടുതലും പോകുന്നത്. ലക്ഷ്മണിന്റെ തന്ത്രങ്ങളും ശൈലിയും ദ്രാവിഡിന്റെ തന്ത്രങ്ങളും ശൈലിയും വ്യത്യസ്തമാണ്. 2023ലെ ഏകദിന ലോകകപ്പ്, 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യക്ക് മുന്നോട്ട് പോകേണ്ടതായുണ്ട്. അതിന് സ്ഥിരം പരിശീലകനായ ദ്രാവിഡ് ഒപ്പം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കുമോ? രണ്ട് ടീം ഭീഷണി! ചൂണ്ടിക്കാട്ടി ലയണല്‍ മെസി

സീനിയേഴ്‌സിന് എന്തിന് വിശ്രമം
വിരാട് കോലി ഒരു മാസത്തെ ഇടവേളക്ക് ശേഷം ഏഷ്യാ കപ്പിലൂടെയാണ് തിരിച്ചെത്തിയത്. അതിന് ശേഷം ടി20 ലോകകപ്പ് കളിച്ചു. കോലിയുടെ പ്രകടന മികവ് നോക്കുമ്പോള്‍ കോലിക്ക് വിശ്രമം നല്‍കാം. എന്നാല്‍ നായകന്‍ രോഹിത്തും വൈസ് ക്യാപ്റ്റന്‍ രാഹുലും എന്തിനാണ് ഇടവേളയെടുത്തത്?. രണ്ട് പേരും മോശം ഫോമിലായിരുന്നു. രാഹുല്‍ ഇടവേളക്ക് ശേഷം ഏഷ്യാ കപ്പിന് തൊട്ട് മുമ്പ് നടന്ന സിംബാബ് വെ പര്യടനത്തിലൂടെയാണ് തിരിച്ചെത്തിയത്. അതുകൊണ്ട് തന്നെ ഇടക്കിടെ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നത് അനാവശ്യമാണെന്ന് തന്നെ പറയാം.


Click it and Unblock the Notifications












