IND vs NZ: വിഹാരി ഐപിഎല്‍ കളിക്കുന്നില്ലല്ലോ, അതിനാല്‍ സെലക്ടര്‍മാരുടെ കണ്ണില്‍പെടില്ല- ഗവാസ്‌കര്‍
മുംബൈ: ടി20 ലോകകപ്പിലെ മോശം പ്രകടനം മറന്ന് ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ്. മൂന്ന് ടി20യും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പര ഈ മാസം 17നാണ് ആരംഭിക്കുന്നത്. ഇതിനോടകം ഇന്ത്യ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് ടീം പ്രഖ്യാപനത്തില്‍ നിരവധി സര്‍പ്രൈസുകളാണുള്ളത്. പ്രതീക്ഷിക്കാത്ത പല താരങ്ങളും ടീമിലേക്കെത്തിയപ്പോള്‍ ചില താരങ്ങളെ അപ്രതീക്ഷിതമായി തഴയുകയും ചെയ്തു. രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായെത്തിയതിനെത്തുടര്‍ന്നുണ്ടായ പരിഷ്‌കാര നടപടികളുടെ ഭാഗമായാണ് ഈ ടീം തിരഞ്ഞെടുപ്പെന്ന് കരുതേണ്ടി വരും.

ടെസ്റ്റ് ടീമില്‍ ഹനുമ വിഹാരി ഉള്‍പ്പെടാതെ പോയതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. വിദേശ പിച്ചുകളിലടക്കം ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയ വിഹാരി മധ്യനിരയിലെ വിശ്വസ്തനായ താരമാണ്. കൂടാതെ സ്പിന്‍ ചെയ്യാന്‍ കഴിയുമെന്നതിനാല്‍ ടീമിന് അദ്ദേഹത്തിന്റെ സേവനം കൂടുതല്‍ ഗുണം ചെയ്യും. വിഹാരിയുടെ അഭാവം നേരത്തെ തന്നെ പലരും ചൂണ്ടിക്കാട്ടുകയും വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു.
Also Read: IND vs NZ: അജിന്‍ക്യ രഹാനെ ടെസ്റ്റ് നായകന്‍, അതിലൊരു പ്രശ്‌നമുണ്ട്, ചോദ്യങ്ങളുയരും- ആകാശ് ചോപ്ര

ഇപ്പോഴിതാ വിഹാരിയുടെ അഭാവത്തിനെതിരേ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. വിഹാരി ഐപിഎല്‍ കളിക്കാത്തതിലാണ് സെലക്ടര്‍മാരുടെ കണ്ണില്‍ പെടാത്തതെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. 'ഹനുമ വിഹാരിയെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ എനിക്ക് അത്ഭുതമില്ല. സത്യസന്ധമായാണ് പറയുന്നത്. കാരണം അവന്‍ ഐപിഎല്‍ കളിക്കുന്നില്ല. കഴിഞ്ഞ മൂന്ന് നാല് മാസമായി ഒരു ക്രിക്കറ്റും അവന്‍ കളിക്കുന്നില്ല. എന്നാല്‍ മറ്റുള്ളവരെല്ലാം ഏതെങ്കിലുമൊരു ക്രിക്കറ്റ് കളിച്ചവരാണ്. അതിനാലാവും സെലക്ടര്‍മാര്‍ വിഹാരിക്ക് അവസരം നല്‍കാതിരുന്നത്. ഐപിഎല്ലിലെ പ്രകടനംകൊണ്ട് ടീമിലേക്കെത്തുന്ന നിരവധി താരങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഐപിഎല്‍ കളിക്കാത്തതിനാല്‍ വിഹാരിയെ സെലക്ടര്‍മാരുടെ കണ്ണില്‍ പെട്ടില്ല'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
Also Read: T20 World Cup 2021: 'അല്‍പ്പം കൂടി ബുദ്ധി ഉപയോഗിക്കണമായിരുന്നു', ഷഹീനെ വിമര്‍ശിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യയുടെ ഓസീസ് പര്യടനത്തിലൂടെയാണ് വിഹാരി ശ്രദ്ധ പിടിച്ചുപറ്റുന്നത്. ആര്‍ അശ്വിനുമായി കൂട്ടുകെട്ടുണ്ടാക്കി ചരിത്ര പ്രകടനം നടത്തിയത് സെലക്ടര്‍മാര്‍ക്ക് വേഗത്തില്‍ തള്ളിക്കളയാനാവില്ല. എന്നാല്‍ ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പ്രകടനം നടക്കുന്നുണ്ട്. ഇത് മുന്നില്‍ക്കണ്ടുള്ള ടീം തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ന്യൂസീലന്‍ഡ് പരമ്പരക്ക് ഇന്ത്യയാണ് വേദി. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ഇന്ത്യ നടത്തുന്നത്. അതിനാല്‍ മികച്ച താരങ്ങളെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കായി തയ്യാറാക്കേണ്ടതുണ്ട്.
Also Read: IND vs NZ: ശ്രേയസ് അയ്യര്‍ എന്തുകൊണ്ട് ആദ്യമായി ടെസ്റ്റ് ടീമില്‍? കോലിക്ക് പകരക്കാരനോ? കാരണമറിയാം

ഇതിന്റെ ഭാഗമായാണ് വിഹാരിയെ ഇന്ത്യ എ ടീമിലേക്ക് പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ എ ടീം മൂന്ന് നാല് ദിന മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയുമായി കളിക്കുന്നുണ്ട്. ഇതില്‍ വിഹാരിയും ഉള്‍പ്പെടും. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി മികച്ച മുന്നൊരുക്കം നടത്താനും അദ്ദേഹത്തിനാവും. ഇക്കാരണത്താലാണ് ന്യൂസീലന്‍ഡ് പരമ്പരയില്‍ നിന്ന് തഴഞ്ഞ് എ ടീമിലേക്ക് വിഹാരിയെ പരിഗണിച്ചത്. ഇത് വിഹാരിക്ക് ഗുണം ചെയ്യുമെന്ന് ഗവാസ്‌കറും പറഞ്ഞു.

' ഇന്ത്യ എ ടീമിനുവേണ്ടി കളിക്കുകയും സ്‌കോര്‍ നേടുകയും ചെയ്താല്‍ അത് നല്ലകാര്യമാണ്. കാരണം പരമ്പരക്കിറങ്ങുമ്പോള്‍ വേഗത്തില്‍ പൊരുത്തപ്പെടാന്‍ അവന് സാധിക്കും. പിച്ചിന്റെ സ്വഭാവം വേഗത്തില്‍ മനസിലാക്കാനാവും. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ മാനസികമായും അവന്‍ സജ്ജമാവും. ഇത് അവന് പരമ്പരയില്‍ വളരെ ഗുണം ചെയ്യും'-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: T20 World Cup 2021: 'തോല്‍വി അംഗീകരിച്ചുകൊണ്ട് അഭിനന്ദിക്കുക, അനാവശ്യ വിമര്‍ശനം വേണ്ട'- ഇന്‍സമാം

ന്യൂസീലന്‍ഡ് പരമ്പരയില്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും ഇന്ത്യ വിശ്രമം നല്‍കി.വിരാട് കോലി,രോഹിത് ശര്‍മ,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ എന്നിവരൊന്നും ടീമിലില്ല. ജയന്ത് യാദവും ശ്രേയസ് അയ്യരുമാണ് അപ്രതീക്ഷിതമായി ടീമിലേക്കെത്തിയ താരങ്ങള്‍. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജയന്ത് ടെസ്റ്റ് ടീമിലേക്കെത്തുന്നത്. ശ്രേയസിനെ മധ്യനിരയില്‍ ബാക് അപ്പ് ആയാണ് പരിഗണിച്ചിരിക്കുന്നത്. ശക്തരായ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് ജയം എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications