
ഹാര്‍ദിക് തുടര്‍ന്നേക്കും
ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ പല സീനിയര്‍ കളിക്കാര്‍ക്കും വിശ്രമം നല്‍കി ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ യുവനിരയെയായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, കെഎല്‍ രാഹുല്‍ തുടങ്ങിയവരൊന്നും ടി20 ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല.
ന്യൂസിലാന്‍ഡിനെതിരേയും ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ സമാനമായ ടീമിനെ തന്നെ ഇന്ത്യ ഇറക്കാനാണ് സാധ്യത. എന്നാല്‍ ടി20 ഫോര്‍മാറ്റ് താന്‍ മതിയാക്കിയിട്ടില്ലെന്നു അടുത്തിടെ രോഹിത് തുറന്നുപറഞ്ഞത് ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സീനിയേഴ്‌സിനെപരിഗണിക്കണമോയെന്നതായിരിക്കും സെലക്ഷന്‍ കമ്മിറ്റി യോഗത്തിലെ പ്രധാന ചര്‍ച്ചയെന്നുറപ്പാണ്.
Also Read: മഗ്രാത്ത്, അക്തര്‍, ലീ, അക്രം, മുരളി; ഏറ്റവും കുഴപ്പിച്ച ബൗളറാര്? സച്ചിന്‍ പറയുന്നു

സഞ്ജു ഉള്‍പ്പെട്ടേക്കില്ല
സഞ്ജു സാംസണ്‍ ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ രണ്ടു ടീമുകളിലും ഉള്‍പ്പെട്ടേക്കില്ല. നേരത്തേ സമാപിച്ച ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നു. ആദ്യ ടി20യില്‍ കളിക്കുകയും ചെയ്തു.
പക്ഷെ ഈ മല്‍സരത്തിനിടെ ഫീല്‍ഡ് ചെയ്യവെ സഞ്ജുവിന്റെ കാല്‍മുട്ടിനു നസാര പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നു ശേഷിച്ച രണ്ടു ടി20കളില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തു.

സഞ്ജുവിന്റെ ഫിറ്റ്‌നസ്
സഞ്ജു സാംസണിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പരിക്കേറ്റതിനു ശേഷം സീ യു സൂണെന്നു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നെങ്കിലും പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായോ എന്നതു വ്യക്തമല്ല.
അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിനെതിരേ സഞ്ജുവിനെ പരിഗണിച്ചേക്കില്ല.
ഇഷാന്‍ കിഷനായിരിക്കും ടി20യില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ബാക്കപ്പായി പുതുമുഖം ജിതേഷ് ശര്‍മ ടീമിലെത്തിയേക്കും. ലങ്കയുമായുള്ള പരമ്പരയില്‍ സഞ്ജു പിന്‍മാറിയപ്പോള്‍ ജിതേഷിനെ ബാക്കപ്പായി ഉള്‍പ്പെടുത്തിയിരുന്നു.

ബുംറയില്ല, ജഡ്ഡു തിരിച്ചെത്തും?
പൂര്‍ണ ഫിറ്റ്‌നസിലേക്കു തിരിച്ചെത്തിയിട്ടില്ലാത്തതിനാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ന്യൂസിലാന്‍ഡിനെതിരേ രണ്ടു പരമ്പരകളിലും കളിക്കാനിടയില്ല. എന്നാല്‍ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കിവികള്‍ക്കെതിരേ തിരിച്ചുവന്നേക്കും.
ശ്രീലങ്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ വൈകി ബുംറയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. ജഡ്ഡുവാകട്ടെ കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിലായിരുന്നു അവസാനമായി കളിച്ചത്. കാലിനേറ്റ പരിക്കു കാരണം ശസ്ത്രക്രിയക്കു വിധേയനായ അദ്ദേഹം വിശ്രമത്തിലായിരുന്നു.


Click it and Unblock the Notifications












