IND vs IRE: 2-0 ഉറപ്പിച്ച് ഇറങ്ങി, പക്ഷെ നടന്നത് 0-2!!! ഇന്ത്യന്‍ ദുരന്തത്തിന് ഈ കാരണങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ നാണത്തേടുകളുടെ ലിസ്റ്റിലേക്കു ഇത്തവണത്തെ അയലാന്‍ഡ് പര്യടനവും കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യയെ 2-0ന് തൂത്തുവാരിയാണ് ഐറിഷ് പട ക്രിക്കറ്റ് ലോകത്തെയാകെ അമ്പരപ്പിച്ചത്.
ഒരു പരിശീലന മല്‍സരം കളിക്കുന്ന ലാഘവത്തോടെ ഇറങ്ങിയ ഇന്ത്യ 2-0നു പരമ്പര തൂത്തുവാരാമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഇന്ത്യ. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചാണെന്നു മാത്രം. ഇന്ത്യക്കെതിരേ മുമ്പൊരു ഫോര്‍മാറ്റിലും ഒരു കളി പോലും ജയിച്ചിട്ടില്ലാത്ത ഐറിഷ് ടീമാണ് ഇത്തവണ ഇത്രയും വലിയൊരു വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്.

അതിനാല്‍ ഇന്ത്യന്‍ ടീമിന്റെ ഈ വീഴ്ച തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പേണ്ടതുമാണ്. ഇത്ര കനത്തൊരു തോല്‍വി ഇന്ത്യക്കു നേരിടാനുള്ള യഥാര്‍ഥ കാരണമെന്താണ്? ഇതേക്കുറിച്ച് നമുക്കു പരിശോധിക്കാം.
സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടില്ല
ഇന്ത്യന്‍ ടീമിന്റെ വന്‍ പരാജയത്തിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ബെല്‍ഫാസ്റ്റിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ പോയതാണ്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ഇവിടുത്തെ സാഹചര്യങ്ങള്‍. ഇവിടുത്തേത് പോലെ തീര്‍ത്തും ഫ്‌ളാറ്റായ പിച്ചായിരുന്നില്ല അയര്‍ലാന്‍ഡിലേത്.
അല്‍പ്പം സീം മൂവ്‌മെന്റും ബൗണ്‍സുമെല്ലാം ബൗളര്‍മാര്‍ക്കു ഈ പിച്ചില്‍ നിന്നും ലഭിച്ചു. അതോടൊപ്പം ഇടയ്ക്കിടെയുള്ള കാറ്റും ഇന്ത്യന്‍ ബാറ്റര്‍മാരെ ശരിക്കും കുഴപ്പിക്കുകയും ചെയ്തു.
കൈക്കരുത്ത് കൊണ്ടു മാത്രം അവിടെ വമ്പന്‍ ഷോട്ടുകളും കളിക്കാന്‍ കഴിയില്ല. ഈ പരമ്പരയില്‍ അതിനു ശ്രമിച്ച ഇന്ത്യയുടെ പല ബാറ്റര്‍മാരും ഫീല്‍ഡര്‍മാര്‍ക്കു ക്യാച്ച് സമ്മാനിച്ച് മടങ്ങുകയും ചെയ്തു.
മാത്രമല്ല ഇന്ത്യന്‍ താരങ്ങളെ കുറിച്ച് കൃത്യമായി പഠിച്ച ഐറിഷ് ടീം അവരെക്കൊണ്ട് ഗ്രൗണ്ടിലെ ദൈര്‍ഘ്യം കൂടിയ ഭാഗത്തേക്കു ഷോട്ടുകള്‍ കളിക്കാനും പ്രലോഭിപ്പിക്കുകയായിരുന്നു. ഈ തന്ത്രം മനസിലാക്കാതെ ഈ ഏരിയയിലേക്കു ഷോട്ട് കളിച്ചവരെല്ലാം ഔട്ടാവുകയും ചെയ്തു.
മുന്‍നിരയുടെ തകര്‍ച്ച
ഐസിസി ടി20 ലോകകപ്പിലടക്കം സമീപകാലത്തു ടി20യില്‍ ഇന്ത്യന്‍ നേട്ടങ്ങളുടെയെല്ലാം പിന്നില്‍ മുന്‍നിര ബാറ്റര്‍മാര്‍ക്കു നിര്‍ണായക റോളുണ്ടായിരുന്നു. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നീ മുവര്‍ സംഘമായിരുന്നു ടീമിന്റെ ന്യൂക്ലിയസ്.
ഒരു മാച്ചില്‍ ഏതെങ്കിലുമൊരാള്‍ നിരാശപ്പെടുത്തിയാല്‍ ബാക്കിയുള്ള രണ്ട പേരും തകര്‍പ്പന്‍ ഇന്നിങ്‌സുകളുമായി ഈ ക്ഷീണം തീര്‍ത്തിരുന്നു. പക്ഷെ അയര്‍ലാന്‍ഡിനെതിരേ മൂന്നു പേരും ഫ്‌ളോപ്പായതോടെ ഇന്ത്യന്‍ ബാറ്റിങിന്റെ താളം തെറ്റി.

സഞ്ജു ആദ്യ കളിയില്‍ അഞ്ചു റണ്‍സിനു ഔട്ടായപ്പോള്‍ രണ്ടാമത്തേതില്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. അഭിഷേക് ആദ്യ മാച്ചില്‍ 49 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോറായെങ്കിലും അടുത്തതില്‍ ഡെക്കായി ക്രീസ് വിട്ടു.
ഇഷാന്റെ സ്‌കോറുകള്‍ 1, 12 എന്നിങ്ങനെയുമായിരുന്നു. നാലില്‍ കളിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വന്‍ പരാജയമായി മാറി. രണ്ടു കളിയിലുമായി ആകെ നേടിയത് വെറും 13 റണസ് മാത്രം. ടോപ്പ് ഫോര്‍ ഈ തരത്തില്‍ ദുരന്തമായാല്‍ ടി20യില്‍ ജയിക്കുക അതീവ ദുഷ്‌കരമാണ്.
ക്യാച്ചിങ് പിഴവുകള്‍
ഇന്ത്യന്‍ പരാജയത്തിന്റെ മൂന്നാമത്തെ കാരണം ക്യാച്ചിങില്‍ വരുത്തിയ പിഴവുകളാണ്. രണ്ടു മല്‍സരങ്ങളിലായി ഇന്ത്യന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയത് ആറു ക്യാച്ചുകളാണ്. ഓരോ കളിയിലും മൂന്നു വീതം.
ആദ്യ ടി20യില്‍ ടിം ടെക്റ്ററുടെ ഒരു ക്യാച്ച് ഡീപ്പില്‍ ശിവം ദുബെ താഴെയിട്ടിരുന്നു. ലോങ് ഓണില്‍ ഗരെത് ഡെലാനിയുടെ ഒരു അനായാസ ക്യാച്ച് അഭിഷേക് ശര്‍മയും പാഴാക്കി. ലോര്‍ക്കന്‍ ടക്കറുടെ ക്യാച്ച് വാഷിങ്ടണ്‍ സുന്ദറും നഷ്ടപ്പെടുത്തിയിരുന്നു.
പിന്നീട് ടക്കറും ഡെലാനിയും ചേര്‍ന്നാണ് ഐറിഷ് ടീമിനെ 180 കടത്തുകയും ചെയ്തത്. ഈ തരത്തിലുള്ള ക്യാച്ചിങ് പിഴവുകള്‍ ആധുനിക ക്രിക്കറ്റില്‍ ഒരിക്കലും അംഗീകരിക്കാവുന്ന കാര്യവുമല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


