Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വൈഭവെത്തും, സഞ്ജുവിന് ന്യൂ റോള്‍! ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഈ ടീം ഇറക്കൂ, ബെസ്റ്റ് 11

ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: അയര്‍ലാന്‍ന് പര്യടനം അപ്രതീക്ഷിത ദുരന്തത്തില്‍ കലാശിച്ചതോടെ ടീം ഇന്ത്യയുടെ അടുത്ത ശ്രദ്ധ മുഴുവന്‍ ബുധനാഴ്ച തുടങ്ങാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ്. ഇംഗ്ലീഷ് ടീമുമായി അഞ്ചു മല്‍സരങ്ങളുടെ ദൈര്‍ഘ്യമേറിയ പരമ്പരയാണ് ഇന്ത്യ കളിക്കുക.

സഞ്ജു അന്നു വിരമിക്കണമായിരുന്നു!! ഇനിയൊരിക്കലും ആ മാജിക്ക് കാണില്ല, ഡെക്കിന് പിന്നാലെ ഫാന്‍സ്

സഞ്ജു അന്നു വിരമിക്കണമായിരുന്നു!! ഇനിയൊരിക്കലും ആ മാജിക്ക് കാണില്ല, ഡെക്കിന് പിന്നാലെ ഫാന്‍സ്

ഐറിഷ് ടീമിനെ വില കുറച്ചു കണ്ടതിനുള്ള വലിയ പ്രഹരം തന്നെയാണ് രണ്ടു ടി20കളുടെ പരമ്പരയിലേറ്റ നാണംകെട്ട 0-2ന്റെ തോല്‍വി. ഇംഗ്ലണ്ടിനെതിരേയും സമാനമായൊരു വലിയ തിരിച്ചടി ഒഴിവാക്കണമെങ്കില്‍ ചില മാറ്റങ്ങള്‍ തീര്‍ച്ചയായും ഇന്ത്യന്‍ ലൈനപ്പില്‍ വരുത്തിയേ തീരൂ. ആദ്യ ടി20യിലെ ബെസ്റ്റ് ഇലവനില്‍ ആരൊക്കെ വേണമെന്നു നോക്കാം.

VAIBHABV SOORYAVANSHI

ടീമില്‍ വേണ്ടത് ആരൊക്കെ?

അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയെ പരീക്ഷിക്കാതിരുന്നതാണ്. 15 കാരനായ താരത്തിന്റെ അസാധാരണ ബാറ്റിങ് പാടവം പരീക്ഷിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു അവസരവും ലഭിക്കാനില്ലായിരുന്നു.

പക്ഷെ കോച്ച് ഗൗതം ഗംഭീര്‍ തന്റെ വിശ്വസ്ത ഓപ്പണിങ് ജോടികളായ അഭിഷേക് ശര്‍മയെയും സഞ്ജു സാംസണിനെയും രണ്ടു മല്‍സരങ്ങളിലും നിലനിര്‍ക്കി. അഭിഷേക് ആദ്യ മാച്ചില്‍ 49 റണ്‍സെടുത്തപ്പോള്‍ രണ്ടാമത്തേതില്‍ ഗോള്‍ഡന്‍ ഡെക്കായി. സഞ്ജുവാകട്ടെ രണ്ടിന്നിങ്‌സിലും നിരാശപ്പെടുത്തി. 5, ഗോള്‍ഡന്‍ ഡെക്ക് എന്നിങ്ങനെയാണ് പ്രകടനം.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വൈഭവിനെ തീര്‍ച്ചയായും ഇന്ത്യ കയറൂരി വിടേണ്ടതുണ്ട്. കാരണം മികച്ച തുടക്കങ്ങളാണ് എല്ലായ്‌പ്പോഴും ടി20യുടെ ഫലം തീരുമാനിക്കുന്നത്. സ്‌ഫോടനാത്മകമായ ഒരു തുടക്കം കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് അതെങ്ങനെ വലിയ സ്‌കോറാക്കി മാറ്റാമെന്നു മറ്റുള്ളവര്‍ക്കറിയാം.

സഞ്ജുവിനെ ഉടന്‍ പുറത്താക്കും!! ടീം മാനേജ്‌മെന്റിന്റെ മനസ്സിലിരിപ്പ് പുറത്തായി? സംഭവമിങ്ങനെ

സഞ്ജുവിനെ ഉടന്‍ പുറത്താക്കും!! ടീം മാനേജ്‌മെന്റിന്റെ മനസ്സിലിരിപ്പ് പുറത്തായി? സംഭവമിങ്ങനെ

വൈഭ് ഓപ്പണിങിലേക്കു വരുമ്പോള്‍ വഴി മാറിക്കൊടുക്കേണ്ടത് സഞ്ജുവാണ്. കാരണം വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. അഭിഷേകാവട്ടെ ഓപ്പണറായി മാത്രമേ കളിക്കാറുമുള്ളൂ. വണ്‍ ഡൗണായി മൂന്നിലാണ് സഞ്ജു ഇനി ബാറ്റ് ചെയ്യേണ്ടത്.

ഓപ്പണിങ്ങിനേക്കാള്‍ അദ്ദേഹം ടി20 കരിയറില്‍ കളിച്ചിട്ടുള്ളത് ഈ പൊസിഷനിലാണ്. രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ ദീര്‍ഘകാലം മൂന്നാമനായിരുന്നു സഞ്ജു. അതിനാല്‍ ഇംഗ്ലണ്ടിനെതിരേ ഈ റോള്‍ അദ്ദേഹത്തിന് വലിയ വെല്ലുവിളിയും സൃഷ്ടിക്കില്ല.

INDIAN TEAM

നാലില്‍ പതിവുപോലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ തന്നെ തുടരുന്നതാവും നല്ലത്. അഞ്ചാം നമ്പറില്‍ പക്ഷെ ഒരു മാറ്റമുണ്ടാവും. ഇഷാന്‍ കിഷനാണ് ഈ റോളിന്റെ പുതിയ അവകാശി. ടോപ് ഓര്‍ഡറില്‍ മാത്രമല്ല, മധ്യനിരയിലും ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനാവും. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ ഇഷാന്‍ ഇതു ചെയ്തിട്ടുള്ളതുമാണ്.

IPL 2027: ഹാര്‍ദിക്കിനെ കെകെആറിനു വേണം!! പിടിവലി, സൂര്യ-സഞ്ജു കോംബോ ചെന്നൈയില്‍ ഒന്നിക്കും?

IPL 2027: ഹാര്‍ദിക്കിനെ കെകെആറിനു വേണം!! പിടിവലി, സൂര്യ-സഞ്ജു കോംബോ ചെന്നൈയില്‍ ഒന്നിക്കും?

വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയാണ് ആറാമനായി ക്രീസിലെത്തുക. ഏഴില്‍ വരേണ്ടത് ശിവം ദുബെയാണ്. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ബൗളിങിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞേക്കും.

എട്ടാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും കളിക്കുക. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തി പൂര്‍ണ ഫിറ്റായി മടങ്ങിയെത്തിലാല്‍ അക്ഷറിനു ഇടമുണ്ടാവില്ല.

മൂന്നു ഫാസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യന്‍ ഇലവനില്‍ ഉറപ്പായും ആവശ്യമാണ്. ബാറ്റിങ് കൂടി വഴങ്ങുന്ന ഹര്‍ഷിത് റാണയ്‌ക്കൊപ്പം അര്‍ഷ്ദീപ് സിങും പ്രിന്‍സ് യാദവുമായിരിക്കും പേസ് നിരയിലുണ്ടാവുക.

ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ബെസ്റ്റ് 11

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Story first published: Monday, June 29, 2026, 16:43 [IST]
Other articles published on Jun 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+