Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2027: ഹാര്‍ദിക്കിനെ കെകെആറിനു വേണം!! പിടിവലി, സൂര്യ-സഞ്ജു കോംബോ ചെന്നൈയില്‍ ഒന്നിക്കും?

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി ട്രേഡ് വിന്‍ഡോയില്‍ താരക്കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കുള്ള റിഷഭ് പന്തിന്റെ കൂടുമാറ്റത്തെ കുറിച്ചുള്ള വമ്പന്‍ പ്രഖ്യാപനം വന്നത്. പകരം കുല്‍ദീപ് യാദവ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്കും മാറിയിരുന്നു.

ഇനിയും ചില കിടിലന്‍ ട്രേഡുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ് ഇപ്പോള്‍ ട്രേഡ് വിന്‍ഡോയിലെ ഹോട്ട് ടോപ്പിക്ക്.

HARDIK PANDYA

ഹാര്‍ദിക് മാത്രമല്ല മുംബൈയുടെ വൈസ് ക്യാപ്റ്റനും ഇന്ത്യയുടെ ടി20 ലോകകപ്പ് വിന്നിങ് ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവിന്റെയും ട്രേഡ് സംഭവിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നു കൊണ്ടിരിക്കുകയാണ്. ഇവയെക്കുറിച്ച് നോക്കാം.

ഹാര്‍ദിക്കിന് വന്‍ ഡിമാന്റ്

ടി20യിലെ മാച്ച് വിന്നര്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യക്കാണ് ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ ഏറ്റവുമധികം ഡിമാന്റുള്ളത്‌. ഒന്നിലേറെ ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തെ റാഞ്ചാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ഇതിലൊന്ന് രാജസ്ഥാന്‍ റോയല്‍സാണ്. യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാളിനെ വിട്ടുനല്‍കി ഹാര്‍ദിക്കിനെ ടീമിവേക്കു കൊണ്ടു വരികയാണ് ആര്‍ആറിന്റെ പ്ലാന്‍. ഇതു സംബന്ധിച്ച് ഇരു ഫ്രാഞ്ചൈസികളും തമ്മില്‍ ചര്‍ച്ചകളും പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ മൂന്നു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഇപ്പോള്‍ ഹാര്‍ക്കിനായി ഗോദയില്‍ ഇറങ്ങിയിരിക്കുകയാണ്. അജിങ്ക്യ രഹാനെയെ നായകസ്ഥാനത്തു നിന്നും പുറത്താക്കി പകരം അദ്ദേഹത്തെ ഈ റോളിലേക്കു കൊണ്ടു വരികയാണ് കെകെആറിന്റെ പ്ലാന്‍.

ഹാര്‍ദിക്കിനായി ചില താരങ്ങളെയും കെകെആര്‍ ഓഫര്‍ ചെയ്തു കഴിഞ്ഞുവെന്നാണ് വിവരം. ഓസ്‌ട്രേലിയന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയും ഇന്ത്യന്‍ മിസ്റ്ററിസ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയുമാണ് പകരം മുംബൈ ആവശ്യപ്പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

പക്ഷെ ബൗളിങില്‍ ടീമിന്റെ എക്‌സ് ഫാക്ടറായ വരുണിനെ മുംബൈയ്ക്കു വിട്ടുനല്‍കാന്‍ കെകെആറിനു താല്‍പ്പര്യമില്ല. പകരം ഓള്‍ ക്യാഷ് ഡീലിനു വേണ്ടിയും അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ എംഐ ഇതു തള്ളുകയും ചെയ്തു. വരുണിനെ തരില്ലെങ്കില്‍ ഗ്രീനിനൊപ്പം റിങ്കു സിങിനെ നല്‍കണമന്നാണ് അടുത്ത ഡിമാന്റ്.

റിങ്കുവിനെയും കൈവിടാന്‍ കെകെആറിന് താല്‍പ്പര്യമില്ല. തങ്ങളോടൊപ്പം ഐപിഎല്ലില്‍ തുടക്കം കുറിച്ച താരമാണ് അദ്ദേഹം. ഫിനിഷര്‍ റോളില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. റിങ്കുവിനെ ടീമിന്റെ ഐക്കണ്‍ താരങ്ങളിലൊരാളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ തവണ വൈസ് ക്യാപ്റ്റന്‍സി റോളിലേക്കും പ്രൊമോട്ട് ചെയ്തത്.

സൂര്യക്കായി ചെന്നൈയും?

മുംബൈ ഇന്ത്യന്‍സിലെ മറ്റൊരു സൂപ്പര്‍ താരവും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവും അടുത്ത ഐപിഎല്‍ സീസണില്‍ പുതിയൊരു തട്ടകം തിരയുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അദ്ദേഹത്തെ സ്വന്തമാക്കാനും പുതിയ ക്യാപ്റ്റനാക്കാന്‍ ആഗ്രഹിക്കിന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

SURYAKUMAR YADAV

ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചെന്നൈ സൂപ്പര്‍ കിങ്‌സും സൂര്യക്കായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. പകരം ആരെയൊക്കെയാവും മുംബൈയ്ക്കു സിഎസ്‌കെ വിട്ടുകൊടുക്കുകയെന്നത് വ്യക്തമല്ല. ശിവം ദുബെ, ആയുഷ് മാത്രെ എന്നിവരിലൊരാളെയും ഒരു ബൗളറെയുമായും മുംബൈ ഡിമാന്റ് ചെയ്‌തേക്കുക.

സൂര്യയുടെ ട്രാന്‍സ്ഫര്‍ സംഭവിക്കുകയാണെങ്കില്‍ അടുത്ത സുഹൃത്ത് കൂടിയായ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനൊപ്പം വീണ്ടും ഒരേ ടീമില്‍ കൡക്കുന്നതു കാണാന്‍ ആരാധകര്‍ക്കു സുവര്‍ണാവസരം ലഭിക്കുകയും ചെയ്യും.

ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജുവിന്റെ കരിയര്‍ തന്നെ മാറ്റിയ ക്യാപ്റ്റന്‍ കൂടിയാണ് സ്‌കൈ. അദ്ദേഹം നായകനായിരിക്കെയാണ് സഞ്ജുവിന് ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിക്കുകയും തുടര്‍ച്ചയായി ഒരുപാട് മല്‍സരങ്ങളില്‍ കളിക്കാവുള്ള അവസരം ലഭിക്കുകയും ചെയ്തത്.

Story first published: Wednesday, June 24, 2026, 13:45 [IST]
Other articles published on Jun 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+