Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ ഉടന്‍ പുറത്താക്കും!! ടീം മാനേജ്‌മെന്റിന്റെ മനസ്സിലിരിപ്പ് പുറത്തായി? സംഭവമിങ്ങനെ

ബെല്‍ഫാസ്റ്റ്: ഏറെ നിര്‍ണായകമായ രണ്ടാം ടി20യില്‍ ഇന്ത്യക്കു 155 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് അയര്‍ലാന്‍ഡ്. ടോസിനു ശേഷം ബാറ്റിങിന് അയക്തപ്പെട്ട ഐറിഷ് പട എട്ടു വിക്കറ്റിനാണ് 154 റണ്‍സിലെത്തിയത്. അവരുടെ ബാറ്റിങ് ലൈനപ്പില്‍ ഹാരി ടെക്റ്ററിനു (53) മാത്രമേ ബാറ്റിങില്‍ തിളങ്ങാനായുള്ളൂ. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടിക്കൊണ്ടിരുന്നു.

അതിനിടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ അധികം വൈകാതെ തന്നെ പ്ലെയിങ് ഇലവനില്‍ പുറത്താക്കിയേക്കുമെന്ന വ്യക്തമായ സൂചനയാണ് ഈ കളിയിലൂടെ ടീം മാനേജ്‌മെന്റ് നല്‍കിയിരിക്കുന്നത്. ആരാധകരില്‍ ചിലര്‍ ഇതിനെ ചോദ്യവും ചെയ്തിരിക്കുകയാണ്.

SANJU SAMSON

എന്തുകൊണ്ട് സഞ്ജു തെറിക്കും?

വെള്ളിയാഴ്ച ബെല്‍ഫാസ്റ്റില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങുക മാത്രമല്ല വിക്കറ്റ് കാത്തതും സഞ്ജു സാംസണായിരുന്നു. രണ്ടു ക്യാച്ചുകളെടുക്കുന്നതിനൊപ്പം ഒരു റണ്ണൗട്ടില്‍ പങ്കാളിയാവുകയും ചെയ്ത അദ്ദേഹം വിക്കറ്റിനു പിന്നില്‍ സാന്നിധ്യമറിയിക്കുകയും ചെയ്തു.

പക്ഷെ ബാറ്റിങില്‍ കാര്യമായ ചലനമുണ്ടാക്കാതെ സഞ്ജു ക്രീസ് വിട്ടു. നാലു ബോളില്‍ ഒരു ഫോറടക്കം അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. അതേ ഗ്രൗണ്ടിലെ രണ്ടാം ടി20യിലേക്കു വന്നാല്‍ സഞ്ജു ടീമിലെ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ഒരു ചെറിയ ട്വിസ്റ്റുണ്ട്. വിക്കറ്റ് കീപ്പിങില്‍ നിന്നും അദ്ദേഹം മാറ്റപ്പെട്ടു. പകരം ഇഷാന്‍ കിഷനാണ് നറുക്കൂവീണത്.

കീപ്പിങില്‍ സഞ്ജുവിനു പകരം ഇഷാനെ കൊണ്ടുവരാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം നിസാരമായി തള്ളിക്കളയാന്‍ കഴിയില്ല. അടുത്തയാഴ്ച ഇംഗ്ലണ്ടുമായുള്ള അഞ്ചു ടി20കളുടെ പരമ്പര തുടങ്ങാനിരിക്കവെ ഈ നീക്കത്തെ സംശയത്തോടെ തന്നെ കാണണം. കാരണം സഞ്ജുവിനെ ഒഴിവാക്കി കീപ്പിങ് ദൗത്യം ഇഷാനിലേക്കു മാറ്റുന്നതിന്റെ ആദ്യ സൂചനയായി തന്നെ ഇതിനെ നമുക്കു കാണാം.

കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്കു അയര്‍ലാന്‍ഡിനെതിരേ രണ്ടു ടി20കളും ഇന്ത്യ അരങ്ങേറാന്‍ അവസരം നല്‍കിയിട്ടില്ല. പക്ഷെ ഇംഗ്ലണ്ടിനെതിരേ 15കാരന്റെ അരങ്ങേറ്റം നമുക്കു പ്രതീക്ഷിക്കാം. അങ്ങനെ വന്നാല്‍ ഓപ്പണിങില്‍ നിന്നു മാത്രമല്ല, ടീമില്‍ നിന്നു പോലും സഞ്ജുവിന് വഴി മാറിക്കൊടുക്കേണ്ടി വന്നേക്കും.

മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം കീപ്പിങ് ചുമതലയും ഇഷാനു ലഭിച്ചേക്കും. ഇതിന്റെ ആദ്യ പടിയായിട്ടാണ് ഐറിഷ് ടീമുമായുള്ള രണ്ടാം ടി20യില്‍ സഞ്ജുവിനെ നീക്കി ഇഷാനെ കൊണ്ടു വന്നതെന്നു സംശയിക്കേണ്ടി വരും.

ISHAN KISHAN

ആരാധകര്‍ നിരാശയില്‍

അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ സഞ്ജു സാംസണിനെ മാറ്റി ഇഷാന്‍ കിഷന് വിക്കറ്റ് കീപ്പിങ് നല്‍കിയതില്‍ ആരാധകര്‍ക്കു നിരാശയും രോഷവുമുണ്ട്. സഞ്ജുവിനെ തഴയാനുള്ള ആദ്യത്തെ കരുനീക്കമായിട്ടാണ് അവര്‍ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്.

'ആദ്യ മത്സരത്തില്‍ 5 റണ്‍സ് നേടിയ സഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പിങ് ഗ്ലൗസുകള്‍ അവര്‍ പിടിച്ചുവാങ്ങി, ആദ്യ ടി20യില്‍ 1 റണ്‍സ് നേടിയ ഇഷാന്‍ കിഷന് കൊടുത്തു. എന്തിനാണ് അവര്‍ എപ്പോഴും സഞ്ജു സാംസണിനെ മാത്രം ഇങ്ങനെ പരീക്ഷിക്കുന്നത്? ടി20 ലോകകപ്പ് ജയിക്കാന്‍ ഇന്ത്യയെ സഹായിച്ചത് സഞ്ജുവാണ്.

ആദ്യ മത്സരത്തില്‍ അദ്ദേഹം കാര്യമായി റണ്‍സ് നേടിയില്ല, പക്ഷേ ഒരു വിക്കറ്റ് കീപ്പറെന്ന നിലയില്‍ അദ്ദേഹം ഒരു മിസ് ഫീല്‍ഡിംഗ് പോലും നടത്തിയില്ല. പിന്നെ എന്തിനാണ് അവര്‍ സഞ്ജുവിനെക്കൊണ്ട് ഇത് ചെയ്യുന്നത്, അതോ മറ്റെന്തെങ്കിലും ആസൂത്രണം ഉണ്ടോ? എന്തുകൊണ്ടാണ് സഞ്ജു എപ്പോഴും ഇരയാക്കപ്പെടുന്നത്? ഇപ്പോഴും ഇത് മനസ്സിലാകുന്നില്ല'.

'ഇഷാന്‍ കിഷനാണ് രണ്ടാം ടി20യില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസ് നല്‍കിയത്. ഈ മല്‍സരത്തില്‍ ഫ്‌ളോപ്പായാല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ഗൗതം ഗംഭീര്‍ പ്ലാന്‍ ചെയ്യുന്നതു പോലെയാണ് തോന്നുന്നത്'.

'സഞ്ജു സാംസണ്‍ ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിനായി വിക്കറ്റ് കാത്തില്ല്. ഇതിന്റെ അര്‍ത്ഥം ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കപ്പെടുമെന്നാണ്. വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയും ചേര്‍ന്നായിരിക്കും ഓപ്പണ്‍ ചെയ്യുകയെന്നാണ് ഇതിന്റെ അര്‍ഥം'- സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്.

Story first published: Sunday, June 28, 2026, 20:06 [IST]
Other articles published on Jun 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+