Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: വിമര്‍ശകരെ ബൗള്‍ഡാക്കി സഞ്ജു!! ഇനി ആരും മിണ്ടില്ല, മാസ് മറുപടി വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ വെല്ലുവിളികളെ അതിജീവിച്ച് ഇപ്പോള്‍ തന്റേതായ ഒരു ഇടം നേടിയെടുത്ത താരമാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരം സഞ്ജു സാംസണ്‍. അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്നു പല തവണ കരുതിയ ഇടത്തു നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റാണ് അദ്ദേഹം ദേശീയ ഹീറോയായി മാറിയത്.

ഐസിസി ടി20 ലോകകപ്പില്‍ ഈ വര്‍ഷം ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ചത് സഞ്ജുവായിരുന്നു. വിമര്‍ശിക്കുകയും എഴുതിത്തള്ളുകയും പരിഹസിക്കുകയുമെല്ലാം ചെയ്തവര്‍ക്കു ഇതിനേക്കാള്‍ മികച്ചൊരു മറുപടിയും അദ്ദേഹത്തിനു നല്‍കാനില്ലായിരുന്നു.

SANJU SAMSON

പകരക്കാരനായി ബെഞ്ചിലിരുന്ന ശേഷം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായാണ് സഞ്ജു മാസ് കാണിച്ചത്. വ്യക്തിഗത നേട്ടങ്ങള്‍ക്കു ശ്രമിക്കാതെ, എല്ലായ്‌പ്പോഴും ടീമിനായി കളിച്ചതു കാരണം ഗെയിമില്‍ ഏറെ തിരിച്ചടികളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്.

ഇതു കാരണം മുന്‍ താരങ്ങളില്‍ നിന്നടക്കം സഞ്ജു ഒരുപാട് വിമര്‍ശനങ്ങളും കരിയറില്‍ പലപ്പോഴായി നേരിടുകയും ചെയ്തു. അന്നൊന്നും അദ്ദേഹം ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാ വിമര്‍ശകരുടെയും വായടപ്പിക്കുന്ന മാസ് മറുപടി തന്നെ സഞ്ജു നല്‍കിയിരിക്കുകയാണ്.

എന്തു ചെയ്യണമെന്നറിയാം

സ്റ്റാര്‍ സ്‌പോര്‍ട്‌സിനു നല്‍കിയ പുതിയ അഭിമുഖത്തില്‍ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ കൂടിയായ ആകാശ് ചോപ്രയുമായി സംസാരിക്കവെയാണ് വിമര്‍ശനങ്ങളെ എങ്ങനെയാണ് കാണാറുള്ളതെന്നു സഞ്ജു സാംസണ്‍ തുറന്നു പറഞ്ഞത്. അദ്ദേഹത്തെ നേരത്തേ നിരന്തരം വിമര്‍ശിച്ചവരുടെ നിരയില്‍ ഉള്‍പ്പെടിട്ടുള്ളയാളും കൂടിയാണ് ചോപ്ര.

എങ്ങനെ ബാറ്റ് ചെയ്യണമെന്നു ആരും ഉപദേശിക്കേണ്ടതില്ലെന്ന കിടിലന്‍ മറുപടിയാണ് സഞ്ജു നല്‍കിയത്. 'എന്തു തന്നെ ചെയ്താലും ഞാന്‍ എന്റേതായ രീതിയിലായിരിക്കും അതു ചെയ്യുക. ക്രിക്കറ്റ് എങ്ങനെ കളിക്കണമെന്നു ആരും എനിക്കു പറഞ്ഞു തരേണ്ട കാര്യവുമില്ല.

സഞ്ജൂ, നീ ഈ ഷോട്ട് കളിക്കണമെന്നോ, നീ എന്തുകൊണ്ടാണ് ആ രീതിയില്‍ കളിക്കാത്തതെന്നോ എന്നോടു ആരും പറയില്ല. സഞ്ജു സാംസണ്‍ എങ്ങനെയാണ് കളിക്കേണ്ടതെന്നു സഞ്ജു സാംസണ്‍ മാത്രമാണ് തീരുമാനിക്കുക'- എന്നായിരുന്നു ചോപ്രയ്ക്കു അദ്ദേഹത്തിന്റെ ക്ലാസ് മറുപടി.

മുമ്പൊരിക്കലും തനിക്കു നേരെ ഉയര്‍ന്നിരുന്ന വിമര്‍ശനങ്ങളോടു സഞ്ജു ഈ തരത്തില്‍ ബോള്‍ഡായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ തന്നെയാരും കളിക്കാന്‍ പഠിപ്പിക്കേണ്ടെന്ന വളരെ ശ്രദ്ധേയമായ പ്രതികരണം തന്നെ അദ്ദേഹം നടത്തിയിരിക്കുകയാണ്. ഈ ചോദ്യം സഞ്ജുവിനോടു ചോദിച്ച ചോപ്രയ്ക്കു കൂടി ബാധകമാണ് ഈ മറുപടിയെന്നതും ശ്രദ്ധേയം തന്നെ.

ഐറിഷ് പര്യടനം

മൂന്നു മാസത്തോളം നീണ്ട ഗ്യാപ്പിനു ശേഷം അയര്‍ലാന്‍ഡ് പര്യടനത്തിലൂടെ ഈയാഴ്ച ഇന്ത്യന്‍ ടി20 ടീമിലേക്കു സഞ്ജു സാംസണ്‍ മടങ്ങിയെത്തുകയാണ്. 26നാണ് ഐറിഷ് ടീമുമായുള്ള രണ്ടു ടി20കളുടെ പരമ്പര ആരംഭിക്കുന്നത്. ഈ പരമ്പരയ്ക്കു പിറകെ ഇംഗ്ലണ്ടുമായി അഞ്ചു ടി20കളിലും ഇന്ത്യ ഏറ്റുമുട്ടും.

SANJU SAMSON

കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി ഈ പരമ്പരയിലൂടെ ആദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമായെങ്കിലും പ്ലെയിങ് ഇലവനില്‍ തനിക്കും സ്ഥാനമുണ്ടാവുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സഞ്ജു.

കാരണം അവസാനം കളിച്ച ഐസിസി ടി20 ലോകകപ്പില്‍ ടീമിന്റെ ഹീറോയായിരുന്നു അദ്ദേഹം. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായാണ് സഞ്ജു ലോകകപ്പ് അവസാനിപ്പിക്കുകയും ചെയ്തത്.

Story first published: Monday, June 22, 2026, 17:34 [IST]
Other articles published on Jun 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+