Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജു കളിക്കാനിരുന്നത് ആറ് ടി20, കിട്ടിയത് 4 മാത്രം!! പണി തന്നത് അയാള്‍? വന്‍ ട്വിസ്റ്റ്

ഇംഗ്ലണ്ടുമായി സമാപിച്ച് ടി20 പരമ്പരയില്‍ സഞ്ജു സാംസണിനു വേണ്ടത്ര അവസരം ലഭിക്കാതെ പോയതിനു പിന്നില്‍ ബാഹ്യ ഇടപെടലുകളാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇന്ത്യ 0-4ന് തൂത്തുവാരപ്പെട്ട അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ മാത്രമേ സഞ്ജു ഇലവനിലുണ്ടായിരുന്നുള്ളൂ.

മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട ആദ്യ മാച്ചിലും അപ്രസക്തമായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ മാത്രമേ അദ്ദേഹം ഇലവനിലുണ്ടായുള്ളൂ.

ഗില്‍- അഭി ഓപ്പണിങ്!! നായകനും ഗില്‍ തന്നെ, 3ല്‍ സഞ്ജു; ഗെയിംസ് കഴിഞ്ഞാല്‍ ടി20യില്‍ ന്യൂലുക്ക് 11

ഗില്‍- അഭി ഓപ്പണിങ്!! നായകനും ഗില്‍ തന്നെ, 3ല്‍ സഞ്ജു; ഗെയിംസ് കഴിഞ്ഞാല്‍ ടി20യില്‍ ന്യൂലുക്ക് 11

ഇതിനിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട മൂന്നു ടി20കളിലും കളിച്ചത് വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയാണ്. 15കാരനായ വൈഭവിന്റെ അരങ്ങേറ്റം കൂടിയാണ് പരമ്പരയില്‍ കണ്ടത്.

SANJU GAMBHIR

പക്ഷെ ഐപിഎല്ലിലേതു പോലെയൊരു ഓളമുണ്ടാക്കാന്‍ താരത്തിനായില്ല. 14, 13, 15 എന്നിങ്ങനെ സ്‌കോറുകള്‍ക്കു ഔട്ടാവുകയും ചെയ്തു. ഇതോടെ അഞ്ചാം ടി20യില്‍ സഞ്ജുവിനെ തിരികെ വിളിക്കുകയുമായിരുന്നു. 14 ബോളില്‍ 27 റണ്‍സും നേടി.

ഇതായിരുന്നില്ല പ്ലാന്‍

യുകെ പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയപ്പോള്‍ ഇതായിരുന്നില്ല യഥാര്‍ഥത്തില്‍ കോച്ച് ഗൗതം ഗംഭീറിന്റെ പ്ലാന്‍. അയര്‍ലാന്‍ഡ് (2 ടി20), ഇംഗ്ലണ്ട് (5 ടി20) എന്നിവരുമായുള്ള ഏഴു ടി20കളിലായി ആറിലും സഞ്ജുവിനെ ഓപ്പണറായി കളിപ്പിക്കാനായിരുന്നു ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നത്.

ആദ്യത്തെ ആറു മല്‍സരങ്ങളിലും സഞ്ജു ഫ്‌ളോപ്പാവുകയാണെങ്കില്‍ മാത്രം അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ പുതുമുഖമായ വൈഭവ് സൂര്യവംശിയെ പരീക്ഷിക്കാമെന്നുമായിരുന്നു ഗംഭീര്‍ ഉറപ്പിച്ചത്. ഇതേ കുറിച്ച് ഗംഭീറു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും പരസ്പരം സംസാരിച്ച് ധാരണയിലുമെത്തിയിരുന്നു.

ലോകകപ്പ് ഇനി പഴയ ലോകകപ്പല്ല!! ഐപിഎല്‍ മോഡല്‍ എലിമിനേറ്ററും, പുതിയ മാറ്റങ്ങളറിയാം

ലോകകപ്പ് ഇനി പഴയ ലോകകപ്പല്ല!! ഐപിഎല്‍ മോഡല്‍ എലിമിനേറ്ററും, പുതിയ മാറ്റങ്ങളറിയാം

എന്നാല്‍ ഇതിനു വിഭിന്നമായി ആദ്യ മൂന്നു ടി20കള്‍ക്കു ശേഷം സഞ്ജു പുറത്താക്കപ്പെടുകയും പകരം വൈഭവ് ഇലവനിലേക്കും വരികയായിരുന്നു. പുറമെ നിന്നുണ്ടായ വലിയ സമ്മര്‍ദ്ദമാണ് ടീം മാനേജ്‌മെന്റിനെ ഇതിനു നിര്‍ബന്ധിതരാക്കിയതെന്നാണ് ദൈനിക് ജാഗ്രണിന്റ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.

'അയര്‍ലാന്‍ഡുമായുള്ള രണ്ടു ടി20കളിലും പിന്നാലെ ഇംഗ്ലണ്ടുമായുള്ള ആദ്യ മാച്ചിലും സഞ്ജു സാംസണ്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും അദ്ദേഹത്തെ തുടര്‍ന്നുള്ള കളിയിലും നിലനിര്‍ത്താനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നത്.

പക്ഷെ ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20യില്‍ തന്നെ വൈഭവ് സൂര്യവംശി ടീമിലേക്കു വരാനുള്ള കാരണം പരോക്ഷ സമ്മര്‍ദ്ദമാണ്'- റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

5, 0, 1 എന്നിങ്ങനെയായിരുന്നു യുകെ പര്യടനത്തിലെ ആദ്യത്തെ മൂന്നു ടി20കളില്‍ സഞ്ജുവിന്റെ സ്‌കോറുകള്‍. അതിനു ശേഷമാണ് അദ്ദേഹത്തിനു ടീമിലെ സ്ഥാനവും നഷ്ടമായത്.

എന്നാല്‍ വെറും മൂന്ന് ഇന്നിങ്‌സുകളുടെ പേരില്‍ അളക്കേണ്ടയാളല്ല സഞ്ജുവെന്നും ടി20 ലോകകപ്പിലെ ഗംഭീര സംഭാനകള്‍ മറക്കരുതെന്നും വിവിധ കോണുകളില്‍ നിന്നും അഭിപ്രായങ്ങളുമുയര്‍ന്നു.

PRAGYAN OJHA

സമ്മര്‍ദ്ദം ചെലുത്തിയതാര്?

ആദ്യത്തെ മൂന്നു ടി20കള്‍ക്കു ശേഷ സഞ്ജു സാംസണിനെ പുറത്തിരുത്തി പകരം വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ഇലവനിലേക്കു കൊണ്ടു വരാന്‍ പരോക്ഷമായ ബാഹ്യസമ്മര്‍ദ്ദം ചെലുത്തിയതിനു പിന്നില്‍ ആരാണെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.

World Cup 2027: സഞ്ജുവിന് കോളടിക്കും!!! ഏകദിന ലോകകപ്പ് ടീമിലേക്ക്? വമ്പന്‍ സൂചന നല്‍കി ഗില്‍

World Cup 2027: സഞ്ജുവിന് കോളടിക്കും!!! ഏകദിന ലോകകപ്പ് ടീമിലേക്ക്? വമ്പന്‍ സൂചന നല്‍കി ഗില്‍

ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യത്തില്‍ ഒരേ അഭിപ്രായമുള്ളവരായതിനാല്‍ പിന്നെയാരാണ് മലയാളി താരത്തിനു പണി കൊടുത്തതെന്നാണ് ചോദ്യം.

ടീം മാനേജ്‌മെന്റിന്റെ തീരുമാനം മാറ്റിക്കണമെങ്കില്‍ അതു തീര്‍ച്ചയായും സ്വാധീനമുള്ളയാള്‍ തന്നെയായിരിക്കും. അതിനിടെ ഈ വ്യക്തി മുന്‍ ഇന്ത്യന്‍ സ്പിന്നറും സെലക്ഷന്‍ കമ്മിറ്റിയംഗവുമായ പ്രഗ്യാന്‍ ഓജയാവാമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20ക്കു മുന്നോടിയായി അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ നെറ്റ്‌സിലെത്തുകയും ഗംഭീറുമായി ഏറെ നേരം സംസാരിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങളും വന്നിരുന്നു. ഇതോടെ സഞ്ജുവിനു പണി കൊടുത്തത് ഓജ തന്നെയാവാമെന്നു ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്യാം.

Story first published: Thursday, July 16, 2026, 16:51 [IST]
Other articles published on Jul 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+