ഗില്‍- അഭി ഓപ്പണിങ്!! നായകനും ഗില്‍ തന്നെ, 3ല്‍ സഞ്ജു; ഗെയിംസ് കഴിഞ്ഞാല്‍ ടി20യില്‍ ന്യൂലുക്ക് 11
ഐസിസിയുടെ ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കു കഷ്ടകാലമാണ്. കുറഞ്ഞ സമയത്തിനിടെ വലിയ തിരിച്ചടികളും നാണക്കേടുകളുമെല്ലാം ടി20യില്‍ ഇന്ത്യക്കു നേരിടേണ്ടിയും വന്നു. മാര്‍ച്ചില്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യയുടെ ലോകകപ്പ് വിജയം.
അതിനു ശേഷം പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇറങ്ങിയ ഇന്ത്യക്കു അടിമുടി പാളിയിരിക്കുകയാണ്. ആദ്യം കുഞ്ഞന്‍ ടീമായ അയര്‍ലാന്‍ഡിനോടു 0-2ന് തൂത്തുവാരപ്പെട്ടു. പിന്നാലെ ഇംഗ്ലണ്ട് 4-0നും ഇന്ത്യയെ തൂത്തുവാരി. ഇതോടെ ശ്രേയസിന്റെ ക്യാപ്റ്റന്‍സിയും കുഴപ്പത്തിലായിരിക്കുകയാണ്.
വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനവും സപ്തംബറിലെ ഏഷ്യന്‍ ഗെയിംസുമാണ് നായകനെന്ന നിലയില്‍ അദ്ദേഹത്തിനു മുന്നിലുള്ള ചാലഞ്ചുകള്‍. ഗെയിംസിനു ശേഷലും നായകസ്ഥാനത്തു ശ്രേയസ് തുടരുമോയെന്നത് സംശയയാണ്.

അദ്ദേഹത്തെ മാറ്റി പകരം ശുഭ്മന്‍ ഗില്ലിനെ കൊണ്ടുവരാനുള്ള സാധ്യതകളും കൂടുതലാണ്. ഏഷ്യന്‍ ഗെയിംസിനു ശേഷം ടി20യില്‍ ഇന്ത്യയുടെ ലൈനപ്പ് എങ്ങനെയവുമെന്നു നമുക്കു പരിശോധിക്കാം.
ഗില്ലിന്റെ ഇന്ത്യ
ഇന്ത്യന്‍ ടീമിനൊപ്പം ടി20യില്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി ഒട്ടും തന്നെ മികച്ചതായിരുന്നില്ലെന്നു പറയാം. ക്യാപ്റ്റനും ടീമും തമ്മില്‍ ഒത്തുചേര്‍ന്നു പോവാന്‍ ബുദ്ധിമുട്ടുള്ളതു പോലെയാണ് കഴിഞ്ഞ രണ്ടു പരമ്പരകളിലും കാണപ്പെട്ടത്.
അതിനാല്‍ ഏഷ്യന്‍ ഗെയിംസിനു ശേഷം ശുഭ്മന്‍ ഗില്‍ ടി20 ടീമിന്റെ നായകസ്ഥാനത്തേക്കു വരുമെന്നു ഉറപ്പിക്കാം. അങ്ങനെയെങ്കില്‍ ബാല്യകാല സുഹൃത്തും നാട്ടുകാരനുമായ അഭിഷേക് ശര്‍മയ്‌ക്കൊം ഓപ്പണിങിലും അദ്ദേഹം തന്നെ കളിക്കും.
വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയെ കുറച്ചു കാലത്തേക്കു ടി20 ടീമില്‍ പ്രതീക്ഷിക്കുകയും വേണ്ട. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ 15 കാരന്‍ ഇനിയും പൂര്‍ണമായ സജ്ജനായി കഴിഞ്ഞിട്ടില്ലെന്നതാണ് പ്രശ്‌നം.
ഗില്ലും അഭിയും ടി20യില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണറാവുമ്പോള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു പുതിയ റോളായിരിക്കും. അദ്ദേഹം ഇനി വണ്‍ഡൗണായി മൂന്നാം നമ്പറിലായിരിക്കും കളിക്കുക. ഓപ്പണിങ് പോലെ തന്നെ സഞ്ജുവിനു ഈ പൊസിഷനും ഏറെ യോജിച്ചതാണ്.
സഞ്ജുവിനു ശേഷം നാലില്‍ കളിക്കുക ഇടംകൈയന്‍ അഗ്രസീവ് ബാറ്റര്‍ ഇഷാന്‍ കിഷനായിരിക്കും. പക്ഷെ വിക്കറ്റ് കീപ്പിങ് ചുമതല സഞ്ജുവിനാവും. സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും ഇഷാന്‍ കളിക്കുക.
അഞ്ചാമനായി ബാറ്റിങിനെത്തുക ശ്രേയസായിരിക്കും. ക്യാപ്റ്റന്‍സി ഉണ്ടാവില്ലെങ്കിലും ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തെ ടീമിനു തുടര്‍ന്നും ആവശ്യമാണ്. ശ്രേയസിനു ശേഷം ഓള്‍റൗണ്ടര്‍മാരുടെ ഊഴമായിരിക്കും. ഒരാള്‍ സൂപ്പര്‍ ഓള്‍റൗണ്ടറും മാച്ച് വിന്നറുമാായ ഹാര്‍ദിക് പാണ്ഡ്യയാണ്. പിന്നാലെ ശിവം ദുബെയുമുണ്ടാവും.

ദുബെയുടെ മോശം ഫീല്‍ഡിങ് ടീമിനു വലിയൊരു തലവേദനയാണ്. ഈ കാരണത്താല്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചാല്‍ പകരം നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഈ പൊസിഷനില്‍ കളിക്കേണ്ടത്. അതിനു ശേഷം ബൗളര്‍മാരാണ് ടീമിലുണ്ടാവുക. ബാറ്റിങ് കൂടി വഴങ്ങുന്ന ഹര്‍ഷിത് റാണയാണ് എട്ടാമന്‍.
സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ റോളില്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉറപ്പിക്കാം. പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക സൂപ്പര്‍ ബൗളറായ ജസ്പ്രീത് ബുംറയാണ്. മറ്റൊരു പേസറായി അര്‍ഷ്ദീപ് സിങിനെയും ടീമില്‍ കാണാം.
ഏഷ്യാഡിനു ശേഷമുള്ള ഇന്ത്യന്‍ ടി20 11
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ/നിതീഷ് റെഡ്ഡി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

