Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് 11 തിരഞ്ഞെടുത്ത് സഞ്ജയ്, ജഡേജ പുറത്ത്

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. അവസാന ദിനം ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 157 റണ്‍സ് മതിയായിരുന്നു. പ്രതീക്ഷയോടെ അവസാന ദിനത്തില്‍ ഇറങ്ങാനൊരുങ്ങിയ ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളിയായി മഴയെത്തുകയായിരുന്നു. ഇതോടെ സമനിലയില്‍ പിരിയാന്‍ ഇരു ടീമും നിര്‍ബന്ധിതരായി.

1

പരമ്പരയില്‍ ഇനിയും നാല് ടെസ്റ്റുകള്‍ ശേഷിക്കെ ഇരു ടീമിനും മുന്നില്‍ അവസരമുണ്ട്. ആദ്യ മത്സരത്തിലെ മികച്ച പ്രകടനം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുമെന്നുറപ്പാണ്. 12ാം തീയ്യതിയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ഇപ്പോഴിതാ രണ്ടാം മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

Also Read:

2

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും തന്നെ ഓപ്പണര്‍മാരാവാണമെന്ന് സഞ്ജയ് നിര്‍ദേശിക്കുന്നു. പരിക്ക് ഭേദമായി മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തിയാലും കാത്തിരിക്കണം. ആദ്യ ഇന്നിങ്‌സില്‍ 84 റണ്‍സ് നേടിയ രാഹുല്‍ രോഹിതുമായി 97 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ടുമുണ്ടാക്കി. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര തന്നെ തുടരണമെന്നും സഞ്ജയ് പറഞ്ഞു. രണ്ടാം ഇന്നിങ്‌സില്‍ വളരെ പോസിറ്റീവായ സമീപനമാണ് പുജാരയില്‍ നിന്നും ഉണ്ടാതയെന്നും അതിനാല്‍ത്തന്നെ അവന്‍ തുടരണമെന്നും സഞ്ജയ് പറഞ്ഞു.

Also Read: IND vs ENG: കോലിയുടെ ഫോം ഔട്ടില്‍ ആശങ്കപ്പെടേണ്ട, ശക്തമായി തിരിച്ചുവരും- സല്‍മാന്‍ ബട്ട്

3

നാലാം നമ്പറില്‍ വിരാട് കോലിയും അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെയും തുടരണമെന്ന് ആവിശ്യപ്പെട്ട സഞ്ജയ് ആറാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ വേണമെന്നാണ് പറഞ്ഞത്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ രണ്ടോ മൂന്നോ വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടപ്പെട്ടാലും പിടിച്ചുനില്‍ക്കാന്‍ ബാറ്റിങ് കരുത്ത് വേണമെന്ന് അദ്ദേഹം പറഞ്ഞു. ഏഴാം നമ്പറില്‍ റിഷഭ് പന്ത് ബാറ്റ് ചെയ്താല്‍ കൂടുതല്‍ ആക്രമിച്ച് കളിക്കാനും വാലറ്റത്തെ കൂട്ടുപിടിച്ച് കൂടുതല്‍ റണ്‍സ് നേടാനും സാധിക്കും.അതിനാല്‍ത്തന്നെ ആറാം നമ്പറില്‍ ഹനുമ വിഹാരി വരണം. കാരണം അവസാന ടെസ്റ്റില്‍ ഇന്ത്യയെ രക്ഷിക്കാന്‍ രണ്ടര മണിക്കൂറോളം ക്രീസില്‍ പിടിച്ചുനിന്ന താരമാണവനെന്നും സഞ്ജയ് പറഞ്ഞു.

Also Read: IPL 2021: അഞ്ച് കിരീടങ്ങള്‍ മാത്രമല്ല, രോഹിതിനെ ഇതിഹാസ നായകനാക്കുന്ന അഞ്ച് കാര്യങ്ങളിതാ

4

Also Read:ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡിതാ, 9ന് മുകളില്‍ രണ്ട് പേര്‍ മാത്രം, കോലി ഏറ്റവും മോശം

സഞ്ജയുടെ ടീമിലെ മറ്റൊരു പ്രധാന മാറ്റം രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതാണ്. പകരം ആര്‍ അശ്വിനെയാണ് അദ്ദേഹം നിര്‍ദേശിച്ചത്. അശ്വിനെ ആദ്യ ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയത് തെറ്റായ തീരുമാനമാണെന്നും സഞ്ജയ് പറഞ്ഞു. അശ്വിന്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള സ്പിന്നര്‍മാരാണ്. പേസ് നിരയില്‍ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കുമൊപ്പം മുഹമ്മദ് സിറാജ് കളിക്കണമെന്നും സഞ്ജയ് അഭിപ്രായപ്പെട്ടു.

Also Read: IND vs ENG: ഇന്ത്യക്കും ഇംഗ്ലണ്ടിനും ആശങ്ക, മൂന്ന് പ്രശ്‌നങ്ങള്‍, പരിഹാരം കണ്ടില്ലെങ്കില്‍ തോല്‍വി ഉറപ്പ്

ഇന്ത്യയുടെ പ്ലേയിങ് 11:കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ,ഹനുമ വിഹാരി,റിഷഭ് പന്ത്,ആര്‍ അശ്വിന്‍,മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്.

Story first published: Monday, August 9, 2021, 15:10 [IST]
Other articles published on Aug 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+