IND vs ENG: രോഹിത്ത് വിരമിക്കുന്നു!! ലോര്‍ഡ്‌സിലേത് അവസാന മാച്ച്? സെലക്ടര്‍മാര്‍ അക്കാര്യമറിയിച്ചു
ലണ്ടന്‍: മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കും. ഞായറാഴ്ച ഇംഗ്ലണ്ടുമായി ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനം അദ്ദേഹത്തിന്റെ വിടവാങ്ങല്‍ മല്‍സരം കൂടിയായേക്കും.
യഥാര്‍ഥത്തില്‍ ഈ പരമ്പരയ്ക്കു പിന്നാലെ കളി നിര്‍ത്താനുളള പ്ലാനുകളൊന്നും രോഹിത്തിന് ഇല്ലാിയിരുന്നു. പക്ഷെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്ന് അദ്ദേഹത്തെ വിരമിക്കാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുകയാണെന്നു തന്നെ പറയേണ്ടി വരും. ഇതിനു പിന്നിലെ കാരണത്തെ കുറിച്ചറിയാം.

എന്തുകൊണ്ട് വിരമിക്കല്‍?
ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നും ഇതിനകം വിരമിച്ചു കഴിഞ്ഞ 39 കാരനായ രോഹിത് ശര്‍മ ഒരേയൊരു മോഹവുമായാണ് ഏകദിനത്തില്‍ കളി തുടരാന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം സൗത്താഫ്രിക്ക വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പില്‍ കളിച്ച് കിരീട നേട്ടത്തോടെ പടിയിറങ്ങാനാണ് ഹിറ്റ്മാന്‍ ആഗ്രഹിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടിട്ടും രോഹിത് കളി തുടര്‍ന്ന് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. പക്ഷെ അദ്ദേഹത്തിന്റെ ഈ ആഗ്രഹം നടക്കാന്‍ പോവുന്നില്ലെന്നു സെലക്ഷന്‍ കമ്മിറ്റി ഇപ്പോള്‍ തീര്‍ത്തു പറഞ്ഞിരിക്കുകയാണ്.
ഏകദിന ലോകകപ്പ് പ്ലാനുകളുടെ ഭാഗമയി പരിഗണിക്കുന്നില്ലെന്നു രോഹിത്തിനെ സെലക്ടര്‍മാര്‍ അറിയിച്ചു കഴിഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഹിത് ലോകകപ്പ് പ്ലാനുകളില്‍ വരുന്നില്ലെന്നും യശസ്വി ജയ്സ്വാളുമായി മുന്നോട്ട് പോവാനാണ് നീക്കമെന്നും കഴിഞ്ഞയാഴ്ച രണ്ടു താരങ്ങളെയും സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു കഴിഞ്ഞു.
ഏകദിനത്തില്‍ കുറച്ചു കാലമായി അവസരത്തിനായി കാത്തു നില്‍ക്കുന്ന ജയ്‌സ്വാളിനു ലോകകപ്പിനു മുമ്പ് കൂടുതല്‍ മല്‍സരങ്ങള്‍ നല്‍കാന്‍ സെലക്ഷന്‍ പാനല്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ ഇനി ടീമില്‍ നിന്നും വഴി മാറിക്കൊടുക്കുകയല്ലാതെ രോഹിത്തിനു മുന്നില്‍ വേറെ വഴികളുമില്ല.
'ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്കു ശേഷം ഇനി ദേശീയ ടീമിന്റെ ഭാഗമായിരിക്കില്ലെന്നു രോഹിത് ശര്‍മയെ സെലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ഫിറ്റ്‌നസ് മെച്ചപ്പെടുത്തു കളി തുടരാനാണ് രോഹിത് ആഗ്രഹിക്കുന്നതെങ്കിലും ഭാവിയെ കുറിച്ചുള്ള അന്തിമ തീരുമാനം അദ്ദേഹത്തിനു തന്നെ സെലക്ടര്‍മാര്‍ വിട്ടിരിക്കുകയാണ്'- അടുത്ത ബിസിസിഐ വൃത്തം അറിയിച്ചു.
രോഹിത്തിന് അതൃപ്തി
ഇംഗ്ലണ്ട് പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ഏകദിന പ്ലാനുകളുടെ ഭാഗമായി പരിഗണിക്കില്ലെന്നു സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു കഴിഞ്ഞെങ്കിലും ഈ തീരുമാനത്തില്‍ രോഹിത് ശര്‍മയ്ക്കു കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
ഇതേക്കുറിച്ച് ബിസിസിഐയുമായി സംസാരിച്ച അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി തന്നെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

2024ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കാളാക്കിയതിനു പിറകെയാണ് ഫൈനലിനു ശേഷം ഈ ഫോര്‍മാറ്റ് നിര്‍ത്തുന്നതായി രോഹിത് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനിടെ, ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് റെഡ് ബോള്‍ ഫോര്‍മാറ്റും അദ്ദേഹം മതിയാക്കി.
എങ്കിലും ഏകദിനത്തില്‍ കളി തുടര്‍ന്നു. 2027ലെ ലോകകപ്പ് വരെ നായകസ്ഥാനത്തു തുടരാനും കിരീടവുമായി തന്നെ വിരമിക്കാനും രോഹിത് ആഗ്രഹിച്ചിരുന്നു.
പക്ഷെ ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിനെ വിജയികളാക്കിയ ശേഷം നായകസ്ഥാനത്തു നിന്നും അദ്ദേഹം അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ടു. മുന്‍കൂട്ടി അറിയിക്കുക പോലും ചെയ്യാതെ സെലക്ഷന്‍ കമ്മിറ്റി ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ രോഹിത് ക്ഷുഭിതനും ദുഖിതനുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


