IND vs ENG: രാഹുലിന് അസുഖമല്ല!! പുറത്താക്കിയത് തന്നെ? ഗില്‍ പറഞ്ഞത് കള്ളമെന്ന് ഫാന്‍സ്
കാര്‍ഡിഫ്: ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ക്രിക്കറ്റ പ്രേമികള്‍.
അസുഖത്തെ തുടര്‍ന്ന് ഈ കളിയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയതാണെന്നായിരുന്നു ടോസിനു ശേഷം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വാക്കുകള്‍. രാഹുലിനു പകരം ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ഇലവനിലേക്കു വന്നത്.
പക്ഷെ രാഹുലിനു അസുഖമാണെന്ന ടീം മാനേജ്‌മെന്റിന്റെ വാദം കള്ളമാണന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടത് തന്നെയാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാണിക്കുന്നത്. ഫോമിലാത്തതെ പുറത്താക്കുന്നതിനായി ടീം മാനേജ്‌മെന്റ് മുമ്പ് ഉപയോഗിച്ച തന്ത്രമാണ് ഈ പരിക്ക് നാടകമെന്നും അവര്‍ ആരോപിക്കുന്നു.

ചോദ്യം ചെയ്ത് ഫാന്‍സ്
'കെഎല്‍ രാഹുലിനു ശരിക്കും അസുഖം പിടിപെട്ടത് തന്നെയാണോയെന്ന കാര്യം ഉറപ്പില്ല. ചിലപ്പോള്‍ ആദ്യ ഏകദിനത്തിലെ മോശം വിക്കറ്റ് കീപ്പിങ് കണ്ട് ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചിനും അസുഖം വന്നതായിരിക്കാം'.
'എത്ര നൈസായാണ് കെഎല്‍ രാഹുലിനെ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. അദ്ദേഹത്തിനു അസുഖം വന്നതില്‍ ഒരു അദ്ഭുതവുമില്ല. അത്ര മാത്രം പരിതാപകരമായിരുന്നു ആദ്യ കളിയിലെ കീപ്പിങ്. മൂന്നിലധികം ഫോറുകള്‍ രാഹുല്‍ വിട്ടുകൊടുത്തു, ബാറ്റിങിലും ഫ്‌ളോപ്പ്. ഇതാണ് ഇപ്പോള്‍ അസുഖമായി മാറിയത്'.
'ശുഭ്മന്‍ ഗില്ലിന്റെ വാക്കുകള്‍ കള്ളമാണ്. കെഎല്‍ രാഹുലിനെ ഒഴിവാക്കിയതാണ്. ആദ്യ മാച്ചില്‍ കീപ്പിങിലും ബാറ്റിങിലും അദ്ദേഹം ഒരുപോലെ പരാജയമായിരുന്നു'.

'3500 ഏകദിന റണ്‍സ്
50 പ്ലസ് ശരാശരി
100 പ്ലസ് സ്‌ട്രൈക്ക് റേറ്റ്
2023 മുതല്‍ 4, 5 സ്ഥാനങ്ങളിലെ ശരാശരി 70 &75
2023ലെ ഏകദിന ലോകകപ്പിലെയും 2025ലെ ചാാംപ്യന്‍സ് ട്രോഫിയിലെയും ബെസ്റ്റ് വിക്കറ്റ് കീപ്പര്‍
ലേഡീസ് & ജെന്റില്‍മെന്‍ ഇത്ര ഗംഭീര നമ്പറുകളുണ്ടായിട്ടും കെഎല്‍ രാഹുല്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ അദ്ദേഹത്തെ അര്‍ഹിക്കുന്നില്ല'.
'കെഎല്‍ രാഹുലിനോടു ശുഭ്മന്‍ ഗില്ലിനു വെറുപ്പാണ്. കാരണം അഫ്ഗാനിസ്തുമായുള്ള അവസാന ഏകദിന പരമ്പരയിലെ ആദ്യ മാച്ചില്‍ രാഹുല്‍ കാരണം ഗില്ലിനു സെഞ്ച്വറി തികയ്ക്കാനായില്ല. അന്നു മുതല്‍ രാഹുല്‍ ടീമില്‍ വേണ്ടെന്നു ആഗ്രഹിക്കുന്നയാളാണ് ഗില്‍. രാഹുലിനെ ഒഴിവാക്കാന്‍ ഒരു അവസരം കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ അസുഖത്തിന്റെ പേര് പറഞ്ഞ് അതു സാധിച്ചെടുക്കുകയും ചെയ്തു'.
'കെഎല്‍ രാഹുല്‍ പുറത്തിരിക്കവെ വളരെ ദുഖിതനായാണ് കാണപ്പെട്ടത്. നല്ലയാളുകള്‍ക്കു നല്ലത് സംഭവിക്കുമെന്നു പറയപ്പടാറുണ്ട്. പക്ഷെ രാഹുലിന്റെ കാര്യം നോക്കൂ. ഒരു കാരണവുമില്ലാതെയാണ് അദ്ദേഹം പുറത്താക്കപ്പെട്ടത്.'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.
പ്ലെയിങ് 11
ഇന്ത്യ- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍),വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട്- ജേക്കബ് ബെഥേല്‍, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറെന്‍, വില്‍ ജാക്സ്, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാക്വിബ് മഹമ്മൂദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


