
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മുഹമ്മദ് സിറാജിന്റെ ഓവറില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ എല്‍ബിഡബ്ല്യു റിവ്യൂ ചെയ്യാനുള്ള കോലിയുടെ തീരുമാനം വളരെ രസകരമായ സംഭവമായിരുന്നു. ജോ റൂട്ടിന്റെ പാഡിലടിച്ച പന്ത് സ്റ്റംപിന് മുകളിലൂടെയാണ് പോകുന്നതെന്ന് ഏറെക്കുറെ വ്യക്തമായതിനാല്‍ അംപയര്‍ ഔട്ട് വിധിച്ചില്ല. എന്നാല്‍ ഔട്ടാണെന്ന ഉറച്ച നിലപാടിലായിരുന്ന ബൗളര്‍ സിറാജ്.
Also Read: IND vs ENG: രഹാനെയും പുജാരയും കോലിയും ശക്തമായി തിരിച്ചെത്തും, പിന്തുണച്ച് കെ എല്‍ രാഹുല്‍

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കോലിയോട് പന്ത് സ്റ്റംപിന് മുകളിലൂടെയാണെന്ന് പല തവണ പറഞ്ഞെങ്കിലും സിറാജിന്റെ ആത്മവിശ്വാസത്തിനൊപ്പം നില്‍ക്കാന്‍ കോലി തീരുമാനിക്കുകയായിരുന്നു. കോലിയുടെ റിവ്യൂവില്‍ പന്ത് സ്റ്റംപിന് മുകളിലൂടെയാണെന്ന് പോകുന്നതെന്ന് വ്യക്തമായതോടെ റിഷഭിന്റെ വാദമാണ് ശരിയെന്ന് വ്യക്തം. ഇപ്പോഴിതാ റിഷഭിന്റെ വാക്കുകള്‍ കേള്‍ക്കാതിരുന്ന കോലിക്കെതിരേ വലിയ രീതിയിലുള്ള ട്രോളുകളാണ് ഉയരുന്നത്.
Also Read: IPL 2021: രണ്ടാം പാദത്തില്‍ തകര്‍പ്പെടാന്‍ സാധ്യതയുള്ള 10 ബാറ്റിങ് റെക്കോഡുകളിതാ

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍ 'ഡിആര്‍എസ് എന്നാല്‍ ഡോണ്ട് റിവ്യൂ സിറാജ് (സിറാജിനെ റിവ്യു ചെയ്യരുത്) എന്നാണെന്നാണ് ട്വിറ്ററില്‍ കുറിച്ചത്. റിവ്യൂകൊടുക്കേണ്ടെന്ന് റിഷഭ് പറയുന്നതും വേണമെന്ന് പറഞ്ഞ് സിറാജ് വാദിക്കുന്നതും നടക്കുനിന്ന് ചിരിക്കുകയും ചെയ്യുന്ന കോലിയുടെ ചിത്രങ്ങളും ട്രോളന്മാര്‍ ഏറ്റെടുത്ത് കഴിഞ്ഞു. റിവ്യൂ കൊടുക്കരുതെന്ന് ആവിശ്യപ്പെട്ട് റിഷഭ് കാലുപിടിച്ചിട്ടും കോലി കേട്ടില്ലെന്നാണ് ഒരു ആരാധകര്‍ അഭിപ്രായപ്പെട്ടത്.
Also Read: IND vs ENG: ദുരന്തമാകുന്ന രഹാനെയും പുജാരയും, എവിടെയാണ് പിഴക്കുന്നത്? ലക്ഷ്മണ്‍ വിലയിരുത്തുന്നു

കോലിയോട് റിഷഭ് യാജിച്ചിട്ടും അദ്ദേഹത്തിന്റെ വാക്കുകേള്‍ക്കാതിരുന്ന കോലിയുടെ അഹങ്കാരത്തിന്റെ ഫലമാണ് ലഭിച്ചതെന്നാണ് സീജലെന്ന ആരാധിക കുറിച്ചത്. റിവ്യൂ നഷ്ടമാകുമ്പോള്‍ കോലി ചിരിക്കുന്നത് ക്യാച്ച് നഷ്ടപ്പെടുത്തിയ ഫീല്‍ഡറെ നോക്കി ശിഖര്‍ ധവാന്‍ ചിരിക്കുന്ന പോലെയാണെന്നാണ് മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെടുന്നത്. റിവ്യൂവില്‍ പന്ത് സ്റ്റംപിന് മുകളിലൂടെ പോകുന്നത് വ്യക്തമായ ശേഷം കോലിയെ റിഷഭ് തെറിപറയുന്നുണ്ടാവുമെന്ന തരത്തിലും ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
Also Read: ഇനിയും രഹാനെ വേണോ? വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും? മൂന്ന് താരങ്ങള്‍ ഇതാ

Also Read: IND vs ENG: രോഹിതിന്റെ വെടിക്കെട്ട്, രാഹുലിന്റെ ക്ലാസിക്, ഒന്നാം ദിനത്തിലെ എല്ലാ റെക്കോഡുകളുമറിയാം
കോലിയുടെ റിവ്യൂ തിരഞ്ഞെടുപ്പിനെ വിവിഎസ് ലക്ഷ്മണും വിമര്‍ശിച്ചു. ബൗളര്‍ എപ്പോഴും വിക്കറ്റ് നേടുക എന്ന വികാരത്തോടെയാവുമുള്ളത്. പാഡില്‍ തട്ടുന്ന എല്ലാ പന്തും സ്റ്റംപിന് നേര്‍ക്കാണെന്ന് ചിന്തിക്കുകയും ചെയ്യും. എന്നാല്‍ ശാന്തതയോടെ കൈകാര്യം ചെയ്യേണ്ടത് ക്യാപ്റ്റനാണെന്നും ലക്ഷ്മണ്‍ കോലിയെ ഓര്‍മ്മിപ്പിച്ചു.


Click it and Unblock the Notifications