Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജുവല്ല, ടീം ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന തിലക്!!! ഈ കാരണങ്ങള്‍

ഐസിസി ടി20 ലോകകപ്പ്‌വിജയത്തിനു ശേഷം ടീം ഇന്ത്യ ആകെ താളം തെറ്റിയതുപോലയാണ് കാണപ്പെടുന്നത്. സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കി പകരം ശ്രേയസ് അയ്യരെ ഈ റോള്‍ ഏല്‍പ്പിച്ചത് അബദ്ധമായോ എന്നു സംശയിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

അതിനിടെ ടീമിലെ ചില താരങ്ങളുടെ മോശം ഫോമും വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇതിലൊരാള്‍ ലോകകപ്പ് ഹീറോയും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണാണ്. ലോകകപ്പിലെ മാജിക്കല്‍ പ്രകടനത്തിനു ശേഷം അദ്ദേഹം ബാറ്റിങില്‍ തുടരെ നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

TILAK VARMA

പക്ഷെ സഞ്ജുവിനേക്കാള്‍ വലിയൊരു തലവേദനയും ബാധ്യതയുമായി മറ്റൊരു താരം ടീമിലുണ്ട്. വൈസ് ക്യാപ്റ്റന്‍ കൂടിയായ തിലക് വര്‍മയാണ്. നിലവില്‍ ടീമിനു വേണ്ടി അഞ്ചാം നമ്പറില്‍ കളിക്കുന്ന അദ്ദേഹം എന്തിനാണ് ഇലവനിലെന്നു പോലും ആരെങ്കിലും ചോദിച്ചാല്‍ അദ്ഭുതമില്ല. ഇതിന്റെ കാരണങ്ങളെന്താണെന്നു നോക്കാം.

അഞ്ചിലേക്കുള്ള മാറ്റം

ടി20യില്‍ തിലക് വര്‍മയെ അഞ്ചാം നമ്പറിലേക്കു ഇന്ത്യ മാറ്റിയത് യഥാര്‍ഥത്തില്‍ നേരത്തേ പ്ലാന്‍ ചെയ്തിരുന്ന ഒരു കാര്യമായിരുന്നില്ല. മറിച്ച് അത്തരമൊരു തീരുമാനമെടുക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ന്ധിതരായി മാറിയെന്നതാണ് യാഥാര്‍ഥ്യം.

2024ല്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യവെ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ശരിക്കും പാടുപെടുകയായിരുന്നു തിലക്. എന്നാല്‍ ഈ പൊസിഷനില്‍ നിന്നും അദ്ദേഹത്തിനു മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തതോട ചിത്രമാകെ മാറി.

സൗത്താഫ്രിക്കന്‍ മണ്ണില്‍ രണ്ടു തുടര്‍ സെഞ്ച്വറികളോടെ തിലക് ഞെട്ടിച്ചു. പിന്നീട് വീണ്ടും നാലിലേക്കു തിരച്ചെത്തി. വൈകാതെ അദ്ദേഹത്തിന്റെ ഫോമിലും ഇടിവുണ്ടാവാന്‍ തുടങ്ങി. ഈ വര്‍ഷമാദ്യം മൂന്നാമനായി അഞ്ചു മല്‍സരങ്ങളില്‍ നിന്നും തിലക് ആകെ നേടിയത് 107 റണ്‍സ് മാത്രം.

ഇതോടെ അദ്ദേഹത്തെ വീണ്ടും താഴേക്ക് ഇറക്കി. ചില മോശമല്ലാത്ത പ്രകടനങ്ങള്‍ കഴിഞ്ഞ ടി20 ലോകകപ്പില്‍ അദ്ദേഹം നടത്തിയെന്നത് ശരി തന്നെ. പക്ഷെ ദീര്‍ഘകാലം തിലകിനെ ടീമിന് ആശ്രയിക്കാന്‍ കഴിയുമോയന്നത് സംശയമാണ്. ടോപ്പ് ഫോറില്‍ നിലവില്‍ ഒഴിവില്ലെന്നതിനാല്‍ അദ്ദേഹത്തെ മറ്റൊരു പൊസിഷനില്‍ മാറ്റി പരീക്ഷിക്കാനും ഇനി സാധിക്കില്ല.

ടീമിന്റെ താളം നഷ്ടപ്പെടുത്തുന്നു

അഞ്ചാം നമ്പറില്‍ തിലക് വര്‍മ ഇന്ത്യക്കായി ബാറ്റ് ചെയ്യുന്നത് ടീം ബാലന്‍സിനെ സാരമായി ബാധിക്കുന്നുണ്ട്. ടീമിനു മികച്ച തുടക്കം ലഭിക്കുകയും മുന്‍നിര ബാറ്റര്‍മാര്‍ നല്ല സംഭാനകള്‍ നല്‍കുകയും ചെയ്താല്‍ അഞ്ചാമനായെത്തി കളി ഫിനിഷി ചെയ്യാന്‍ തിലകിനു കഴിയും.

പക്ഷെ ടീമിനു തുടക്കത്തില്‍ തന്നെ രണ്ടോ, മൂന്നോ വിക്കറ്റുകള്‍ നഷ്ടമായ ശേഷം നേരത്തേ ക്രീസിലെത്തി മധ്യ ഓവറുകളില്‍ ബാറ്റ് ചെയ്യേണ്ടി വരുമ്പോള്‍ അദ്ദേഹം ശരിക്കും ബുദ്ധിമുട്ടുകയാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ ടീമിലെ പല ബാറ്റര്‍മാരെയും പോല മധ്യ ഓവറുകളില്‍ സ്പിന്നിനെ അത്ര നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നയാളല്ല തിലക്.

TILAK VARMA

കഴിഞ്ഞ മൂന്ന് ഇന്നിങ്‌സുകളെടുത്താല്‍ 108.75 എന്ന പരിതാപകരമായ സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയിട്ടുള്ളത് 87 റണ്‍സ് മാത്രം. ഇവയില്‍ പവര്‍പ്ലേയ്ക്കു പുറത്ത് താരം നേടിയത് വെറും നാലു ബൗണ്ടറികളാണ്. സ്പിന്നര്‍മാര്‍ക്കെതിരേ വളരെ ഡിഫന്‍സീവ് ശൈലിയിലുള്ള ബാറ്റിങാണ് തിലക് കാഴ്ചവയ്ക്കുന്നത്.

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കവെയും ഇതേ രീതിയില്‍ സ്പിന്നര്‍മാര്‍ അദ്ദേഹത്തെ കുഴക്കി. വെറും 105.70 ആയിരുന്നു പ്രഹരശേഷി. 2024ല്‍ 156.60ഉം 2025ല്‍ 127ഉം ആയിരുന്ന സ്‌ട്രൈക്ക് റേറ്റ് വീണ്ടും താഴേക്കു പോയിരിക്കുകയാണ്.

വൈസ് ക്യാപ്റ്റന്‍സി റോള്‍

ടി20 ടീമിലെ സ്ഥാനവും പ്രാധാന്യവും പോലും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കവെയാണ് വൈസ് ക്യാപ്റ്റന്‍സിയെന്ന പുതിയ ചുമതല കൂടി തിലക് വര്‍മയെ ഏല്‍പ്പിച്ചിരിക്കുന്നത്. ടീമില്‍ സ്ഥാനമര്‍ഹക്കാത്ത ഒരാളെ ഈ റോൡലേക്കു പ്രൊമോട്ട് ചെയ്തത് സെലക്ഷന്‍ കമ്മിറ്റി കാണിച്ച ഏറ്റവും വലിയ മണ്ടത്തരമാണെന്നു നിസംശയം പറയാം.

വൈസ് ക്യാപ്റ്റന്‍സിയും കൂടിയുള്ളതിനാല്‍ ഇനി തിലകിനെ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുകയെന്നതും അസാധ്യമായി മാറിയിരിക്കുകയാണ്. നേരത്തേ അക്ഷര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റനാക്കിയും സെലക്ടര്‍മാര്‍ സമാനമായ അബദ്ധം കാണിച്ചിരുന്നു. ഇനി ഫോം വീണ്ടെടുക്കുന്നതു വരെ തിലകിനെ കളിപ്പിക്കുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു വഴികളൊന്നും ഇല്ലെന്നു തന്നെ പറയാം.

Story first published: Saturday, July 4, 2026, 16:32 [IST]
Other articles published on Jul 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+