Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇം​ഗ്ലണ്ടിനെതിരെ ഈ മൂന്ന് പേർക്കും തിളങ്ങിയേ മതിയാകൂ, ഇല്ലെങ്കിൽ പണി കിട്ടും! പട്ടികയിൽ സഞ്ജുവും?

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. ശ്രേയസ് അയ്യരുടെ പുതിയ നായകത്വത്തിന് കീഴിൽ വലിയൊരു അഴിച്ചുപണിയോടെയാണ് ഇന്ത്യൻ സംഘം ഇംഗ്ലീഷ് മണ്ണിൽ ഇറങ്ങുന്നത്. അയർലൻഡിനോട് രണ്ട് മത്സരങ്ങളും തോറ്റ് നാണംകെട്ട വൈറ്റ്‌വാഷ് വഴങ്ങിയതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ടീം നേരിടുന്നത്.

കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തിൽ നേരിടുമ്പോൾ തെറ്റുകൾ തിരുത്താൻ ഇന്ത്യയ്ക്ക് ഒട്ടും സമയമില്ല. പരമ്പരയിൽ ഇന്ത്യയ്ക്ക് ശക്തമായി തിരിച്ചുവരാനും ഈ പുതിയ യുഗത്തിന് വിജയകരമായ തുടക്കം കുറിക്കാനും താഴെ പറയുന്ന മൂന്ന് പ്രധാന കളിക്കാർ തങ്ങളുടെ സർവ്വകരുത്തുമെടുത്ത് പോരാടിയേ തീരൂ:

sanjusamson-1

1. സഞ്ജു സാംസൺ

ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ഏറ്റവും നിർണായകമായ സാന്നിധ്യമാണ് മലയാളി താരം സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരെ ടോപ് ഓർഡറിലാണ് സഞ്ജു ബാറ്റ് ചെയ്യുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഓവറുകളിൽ തന്നെ വിക്കറ്റുകൾ കൊഴിയുന്ന ശീലം ഒഴിവാക്കി ഇന്നിങ്സിന് സ്ഥിരത നൽകാൻ സഞ്ജുവിന് സാധിക്കണം.

കൂടാതെ, പേസിനെയും ബൗൺസിനെയും തുണയ്ക്കുന്ന ഇംഗ്ലീഷ് പിച്ചുകളിൽ പുതിയ പന്തിനെതിരെ സാങ്കേതിക തികവോടെയും ക്ഷമയോടെയും കളിച്ച് വലിയ സ്കോറുകൾ കെട്ടിപ്പടുക്കാൻ സഞ്ജുവിന് വലിയ പങ്കുണ്ട്. അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് വെറും 5 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരെ സഞ്ജു കളി മാറ്റിപ്പിടിച്ചേ തീരൂ.

2. ശ്രേയസ് അയ്യർ

ഇന്ത്യയുടെ ടി20 ക്യാപ്റ്റനായുള്ള ശ്രേയസ് അയ്യരുടെ തുടക്കം കടുത്ത നിരാശയോടെയായിരുന്നു. നായകനെന്ന നിലയിൽ മാത്രമല്ല, ബാറ്ററെന്ന നിലയിലും അയർലൻഡ് മണ്ണിൽ താരം പതറി. രണ്ട് മത്സരങ്ങളിൽ നിന്നായി വെറും 13 റൺസ് മാത്രമാണ് ശ്രേയസിന് അടിച്ചെടുക്കാനായത്.

ഇംഗ്ലണ്ടിനെതിരായ കടുത്ത പരമ്പരയിൽ നായകനെന്ന നിലയിലും മികച്ചൊരു മിഡിൽ ഓർഡർ ബാറ്ററെന്ന നിലയിലും ശ്രേയസ് അയ്യർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഗൗതം ഗംഭീറിന്റെയും സെലക്ടർമാരുടെയും വിശ്വാസം കാത്തുസൂക്ഷിക്കാൻ ശ്രേയസ് മുന്നിൽ നിന്ന് നയിക്കേണ്ട സമയമാണിത്.

3. അർഷ്ദീപ് സിങ്

ഇന്ത്യയുടെ മുൻനിര ബൗളർ ജസ്പ്രീത് ബുംറയുടെ അസാന്നിധ്യത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ പേസ് നിരയെ നയിക്കേണ്ട വലിയ ചുമതല ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ്ങിനാണ്. ഇംഗ്ലണ്ടിലെ ബാറ്റിംഗ് പിച്ചുകളിൽ ഇന്ത്യൻ ബൗളിംഗ് ഡിപ്പാർട്ട്മെന്റിന് ഇതൊരു കടുത്ത പരീക്ഷണമായിരിക്കും. അയർലന്റിനെതിരെ അരങ്ങേറ്റം കുറിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച പ്രിൻസ് യാദവ് അർഷദീപിന് പിന്തുണയായിട്ടുണ്ടെങ്കിലും താരത്തിന്റെ അടുത്ത കാലത്തെ പ്രകടനങ്ങളൊന്നും അത്ര മികച്ചതല്ലായിരുന്നു.

തുടക്കത്തിൽ തന്നെ ഇംഗ്ലീഷ് ഓപ്പണർമാരെ പുറത്താക്കാനും, ഡെത്ത് ഓവറുകളിൽ റൺസ് വിട്ടുകൊടുക്കാതെ കളി നിയന്ത്രിക്കാനും അർഷ്ദീപിന് സാധിക്കണം. അയർലൻഡിനെതിരെ രണ്ട് മത്സരങ്ങളിൽ നിന്നായി താരം 4 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു എങ്കിലും ഇംഗ്ലണ്ടിനെപ്പോലൊരു വമ്പൻ ടീമിനെതിരെ അർഷ്ദീപ് തന്റെ കളി അടുത്ത തലത്തിലേക്ക് ഉയർത്തേണ്ടതുണ്ട്.

Story first published: Wednesday, July 1, 2026, 8:56 [IST]
Other articles published on Jul 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+