Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അടുത്ത മാച്ചില്‍ ഒരു മാറ്റം മതി, വരേണ്ടത് അവന്‍ !! വിഹാരിയുടെ ഇന്ത്യ 11

ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടുമായി ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ടി20യിലെ ഇന്ത്യന്‍ ഇലവനിലെ മാറ്റം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ടെസ്റ്റ് ബാറ്റര്‍ ഹനുമാ വിഹാരി. മല്‍സരത്തില്‍ ഒരു മാറ്റം മാത്രമാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്.

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് ഇപ്പോള്‍ 1-0നു ലീഡ് ചെയ്യുകയാണ്. ആദ്യ മല്‍സരം മഴയെ തുടര്‍ന്ന് ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാമങ്കത്തില്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിന്റെ വിജയം ആഘോഷിക്കുകയും ചെയ്തു. അടുത്ത മല്‍സരം ജയിച്ചാല്‍ പരമ്പര നഷ്ടമാവില്ലെന്നു ഇംഗ്ലണ്ടിനു ഉറപ്പിക്കാം.

PRINCE YADAV

ടീമിലെ മാറ്റമെന്ത്?

മൂന്നാം ടി20യില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു തിരികെ കൊണ്ടുവരാന്‍ ഹനുമാ വിഹാരി തയ്യാറായില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം പകരം മറ്റൊരു മാറ്റമാണ് അദ്ദേഹം നിര്‍ദേശിച്ചിട്ടുള്ളത്. അതാവട്ടെ ബാറ്റിങില്‍ അല്ല, മറിച്ച് ബൗളിങിലാണ്.

'ഈ തരത്തിലുള്ള സാഹചര്യങ്ങളില്‍ പ്രിന്‍സ് യാദവായിരിക്കണം നിങ്ങളുടെ പ്രധാന ബൗളറെന്നു ഞാന്‍ കരുതുന്നു. രവി ബിഷ്‌നോയിക്കു പകരം അവനെ അടുത്ത മല്‍സരത്തില്‍ ഇന്ത്യ ഇറക്കണം. ഇതാണ് എന്റെ അഭിപ്രായം.

സഞ്ജു സാംസണിനെ കഴിഞ്ഞ മല്‍സരത്തില്‍ കളിപ്പിക്കാതിരുന്നത് റൊട്ടേഷന്‍ പോളിസിയുടെ ഭാഗമായിട്ടാണോ എന്നു എനിക്കറിയില്ല. ടീം മാനേജ്‌മെന്റ് ഇതേക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടോയെന്നതും വ്യക്തമല്ല. അടുത്ത കളിയില്‍ ഇഷാന്‍ കിഷന് ഇന്ത്യ ഒരു ബ്രേക്ക് നല്‍കുമോ? അങ്ങനെയാണെങ്കില്‍ നമുക്കത് കാത്തിരുന്ന് തന്നെ കാണാം'- സ്വന്തം യൂട്യുൂബ് ചാനലില്‍ വിഹാരി വ്യക്തമാക്കി.

അടുത്തിടെ സമാപിച്ച അയര്‍ലാന്‍ഡ് പര്യടനത്തിലെ രണ്ടാമത്തയും അവസാനത്തെയും മല്‍സരത്തിലാണ് ടി2ക ക്രിക്കറ്റില്‍ പ്രിന്‍സ് അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ തന്നെ അദ്ദേഹം ഗംഭീര പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. നാലോവറില്‍ 22 റണ്‍സ് വീട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് പ്രിന്‍സ് പിഴുതത്. എന്നിട്ടും ഇംഗ്ലണ്ടിനെതിരേ അവസരം കൊടുക്കാതെ അദ്ദേഹത്തെ ബെഞ്ചില്‍ ഇരുത്തുകയായിരുന്നു.

ബൗളിങ് കോമ്പിനേഷന്‍

മാഞ്ചസ്റ്ററിലെ കഴിഞ്ഞ ടി20യില്‍ മൂന്നു നോ ബോളുകള്‍ രവി ബിഷ്‌നോയ് എറിഞ്ഞിരുന്നു. ബൗളിങ് ആക്ഷനില്‍ താരം മാറ്റം വരുത്തിയിട്ടുണ്ടെന്നും ഈ കാരണത്താലാണ് ഈ അബദ്ധം സംഭവിച്ചതെന്നുമാണ് ഹനുമാ വിഹാരിയുടെ നിരീക്ഷണം.

'രവി ബിഷ്‌നോയ് അവന്റെ ബൗളിങ് ആക്ഷന്‍ മാറ്റിയിട്ടുണ്ട്. റണ്ണപ്പിലും മാറ്റം വരുത്തി. ഡയഗണല്‍ റണ്ണപ്പ് കാരണമാണ് ബാക്ക്ഫൂട്ട് നോ ബോള്‍ കഴിഞ്ഞ മല്‍സരത്തില്‍ എറിഞ്ഞത്. മൂന്നു സ്പിന്നര്‍രുമാരുമായി ഇംഗ്ലണ്ടില്‍ മുന്നോട്ടു പോവാന്‍ പാടില്ലെന്നാണ് ഞാന്‍ കരുതുന്നത്.

INDIAN TEAM

രണ്ടു സ്പിന്നര്‍മാരെയും എക്‌സ്ട്രാ ഫാസ്റ്റ് ബൗളറായി പ്രിന്‍സ് യാദവിനെയും അടുത്ത മല്‍സരത്തില്‍ കളിപ്പിക്കാം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളും ദൈര്‍ഘ്യമേറിയ ബൗണ്ടറികളുമെല്ലാം ഫാസ്റ്റ് ബൗളര്‍മാരെ സഹായിക്കും'- വിഹാരി അഭിപ്രായപ്പെട്ടു.

'രവി ബിഷ്‌നോയ് ഒരു ലെഗ് സ്പിന്നറാണ്. പക്ഷെ ഒരു ഓഫ് സ്പിന്നറെ പോലെയാണ് ശ്രേയസ് അയ്യര്‍ കഴിഞ്ഞ മാച്ചില്‍ ഉപയോഗിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ വളരെ നിരാശാജനകമായ കുടക്കമാണ് ശ്രേയസിനു ലഭിച്ചിരിക്കുന്നത്. ഏറെക്കുറെ ഇതേ ടീം തന്നെയാണ് കഴിഞ്ഞ ടി20 ലോകകപ്പില്‍ ജേതാക്കളായത്.

അയര്‍ലാന്‍ഡിനോയും ഇംഗ്ലണ്ടിനോടുമെല്ലാം നമ്മള്‍ തോറ്റത് ഇവിടുത്തെ സാഹചര്യങ്ങള്‍ കാരണമാണ്. ഇവിടുത്തെ ബൗണ്ടറികള്‍ വളരെ ദൈര്‍ഘ്യമേറിയതതാണ്. ഇന്ത്യക്കു ഇതു അത്ര പരിചയമില്ലാത്തതുമാണ് '- വിഹാരി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, July 6, 2026, 19:24 [IST]
Other articles published on Jul 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+