Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സഞ്ജുവില്ല? 5 മാറ്റം,സിംബാബ്‌വെയിലേക്ക് ന്യൂലുക്ക് ടീം!! സാധ്യതാ ടി20 സ്‌ക്വാഡ്

യുകെ പര്യടനത്തില്‍ ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ പോലെയല്ല കാര്യങ്ങളുടെ പോക്ക്. കുഞ്ഞന്മാരായ അയര്‍ലാന്‍ഡിനോടു 0-2നു തൂത്തുവാരപ്പെട്ട ശ്രേയസ് അയ്യരും സംഘവും ഇപ്പോള്‍ ഇംഗ്ലണ്ടില്‍ 0-1നു പിന്നിലുമാണ്.

ഇംഗ്ലീഷ് മണ്ണില്‍ പരമ്പര ജയിക്കുമോയെന്നത് സംശയമാണെങ്കിലും 2-2ന്റെ സമനിലയെങ്കിലും ശ്രേയസ് അയ്യരും സംഘവും തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ട്. ഈ പരമ്പര കഴിഞ്ഞാല്‍ ജൂലൈ അവസാനത്തോടെ സിംബാബ്‌വെയുമായി നാട്ടില്‍ മൂന്നു ടി20കളുടെ പരമ്പര ഇന്ത്യയെ കാത്തിരിക്കുകയാണ്. ജൂലൈ 23 മുതലാണിത്.

ഇംഗ്ലണ്ടുമായുള്ള ഇപ്പോഴത്തെ പരമ്പര 19ന് അവസാനിക്കുക. ഇതിനു മുമ്പ് തന്നെ സിംബാബ്‌വെ ടൂറിനുള്ള ടൂറിനുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാഡിനെ പ്രഖ്യാപിച്ചേക്കും. സാധ്യതാ ടീം എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

SANJU SAMSON

സ്‌ക്വാഡിലെ മാറ്റങ്ങളെന്ത്?

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ കളിക്കുന്ന ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയാവും സിംബാബ്‌വെയിലേക്കുള്ള സ്‌ക്വാഡിനെ തിരഞ്ഞെടുത്തേക്കുക. ഇപ്പോള്‍ ടീമിലുള്ള ചിലര്‍ ഒഴിവാക്കപ്പെട്ടേക്കുകയും പകരം പുതിയ താരങ്ങള്‍ ടീമിലേക്കു വന്നേക്കുകയും ചെയ്യും.

കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ആദ്യ കളിയില്‍ അത്ര വലിയൊരു (10 ബോളില്‍ 14) ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും 15 കാരന് ഇനി തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുമെന്നുറപ്പാണ്. വൈഭവും അഭിഷേക് ശര്‍മയുമാവും ഇനി മുന്നോട്ട് ടി20യില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍.

ഇതോടെ മലയാളി സൂപ്പര്‍ താരം സഞ്ജു സംസണിന്റെ കരിയര്‍ വീണ്ടും വന്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. 5, 0, 1 എന്നിങ്ങനെ യുകെ പര്യടനത്തിലെ മൂന്നു ഫ്‌ളോപ്പ് ഷോട്ടുകള്‍ക്കു ശേഷം അദ്ദേഹത്തിനു ടീമിലെ സ്ഥാനവും നഷ്ടമായി. ഇനി ശേഷിച്ച മല്‍സരങ്ങളില്‍ സഞ്ജുവിനെ തിരിച്ചുവിളിക്കുമോയെന്നും സംശയമാണ്.

സിംബാബ്‌വെ പര്യടനത്തില്‍ അദ്ദേഹം ടീമില്‍ നിന്നും തഴയപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇഷാന്‍ കിഷാനായിരിക്കും ഇനി ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറാവുക. ബാക്കപ്പായി യുവതാരം ധ്രുവ് ജുറേലിനെ സിംബാബ്‌വെയില്‍ ടീമിലേക്കു വിളിക്കാനിടയുണ്ട്. കാരണം സഞ്ജുവിനു ഭാവിയില്‍ മധ്യനിരയിലാവും ഇനി സ്ലോട്ടുണ്ടാവുക. പക്ഷ അവിടെ അദ്ദേഹത്തിന്റെ റെക്കോര്‍ഡും മോശമാണ്.

ജുറേലാവട്ടെ ഇഷാനെ പോലെ ടോപ്പ് ത്രീ മുതല്‍ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ്. കൂടാതെ സഞ്ജുവിനെ പോലെ വലംകൈയന്‍ ബാറ്ററും. സഞ്ജു കഴിഞ്ഞാല്‍ സിംബാബ്‌വെ പര്യടനത്തില്‍ ടീമിലെ സ്ഥാനം നഷ്ടമായേക്കുക ഓള്‍റൗണ്ടര്‍മാരായ വാഷിങ്ടണ്‍ സുന്ദര്‍, സൂര്യാന്‍ഷ് ഷെഡ്‌ഗെ, ബൗളര്‍മാരായ രവി ബിഷ്‌നോയ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കാവും.

INDIAN TEAM

ടി20യില്‍ ടീമിനു വലിയ ബാധ്യതയായി മാറിയ താരമാണ് വാഷി. ബാറ്റിങിലും ബൗളിങിലും വേണ്ടത്ര ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. വാഷിങ്ടണിനു പകരം മാനവ് സുതാറിനെയോ, പുതുമുഖ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വിപ്രാജ് നിഗമിനെയോ സിംബാബ്‌വെയില്‍ പരീക്ഷിക്കാനിടയുണ്ട്.

അഫ്ഗാനിസ്താനുമായി അടുത്തിടെ നടന്ന ഏക ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് ജയം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു സുതാര്‍. അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. വിപ്രാജാവട്ടെ അടുത്തിടെ ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായി ശ്രദ്ധേയമായി ചില പ്രകടനങ്ങള്‍ നടത്തിയിരുന്നു.

സൂര്യാന്‍ഷിനു പകരം നിതീഷ് കുമാര്‍ റെഡ്ഡി ടീമിലേക്കു തിരികെയെത്തും. പേസ് ബൗളിങില്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഒരു ലീഡറുടെ അഭാവം യുകെ പര്യടനത്തില്‍ വളരെ പ്രകടനമാണ്. ടീമിലെ സീനിയര്‍ താരമായ അര്‍ഷ്ദീപ് സിങിന് ഈ റോള്‍ ഏറ്റെടുക്കാനായിട്ടില്ല.

അതിനാല്‍ സിംബാബ്‌വെയില്‍ പരിചയസമ്പന്നനായ മുഹമ്മദ് സിറാജിനെ ടീമിലേക്കു കൊണ്ടു വന്നേക്കും. പ്രസിദ്ധിനു പകരം വിളിയെത്തിയേക്കുക യുവ പേസര്‍ ഗുര്‍നൂര്‍ ബ്രാറിനുമാവും. അഫ്ഗാനുമായുള്ള ഏകദിന പരമ്പരയിലൂടെ അരങ്ങേറിയ മൂന്നു താരം ഉജ്ജ്വല ബൗളിങ് കാഴ്ചവച്ചിരുന്നു.

സിംബാബ്‌വെ പര്യടനത്തിനുള്ള സാധ്യതാ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ്‌സൂര്യവംശി, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മാനവ് സുതാര്‍/ വിപ്രാജ് നിഗം, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, വരുണ്‍ ചക്രവര്‍ത്തി.

Story first published: Sunday, July 5, 2026, 20:15 [IST]
Other articles published on Jul 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+