IND vs ENG: '2018ല്‍ ഒരുപാട് ഷോട്ടിന് ശ്രമിച്ചു, ഇത്തവണ പയറ്റിയത് മറ്റൊരു തന്ത്രം', വെളിപ്പെടുത്തി രാഹുല്‍
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ ജയത്തെ ചരിത്ര നേട്ടമെന്ന് തന്നെ വിശേഷിപ്പിക്കാം. ഇംഗ്ലണ്ടിലെ പേസ് പിച്ചുകളില്‍ ജയിക്കുകയെന്നത് തന്നെ വലിയ കാര്യമാണ്. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്‌സില്‍ ആ നേട്ടം സ്വന്തമാക്കാനായാല്‍ അത് വിജയാഹ്ലാദം ഇരട്ടിപ്പിക്കും. ഇന്ത്യ മുന്നോട്ടുവെച്ച 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 120 റണ്‍സിനാണ് കൂടാരം കയറിയത്.

ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ ഓള്‍റൗണ്ട് മികവ് മത്സരത്തില്‍ നിര്‍ണ്ണായകമാണെങ്കിലും കെ എല്‍ രാഹുലിന്റെ പ്രകടനത്തെ വിസ്മരിക്കാനാവില്ല. അതിനാലാണ് മത്സരത്തില്‍ രാഹുലിനെ കളിയിലെ താരമായി തിരഞ്ഞെടുത്തതും. ലോര്‍ഡ്‌സിലെ ഈര്‍പ്പം നിറഞ്ഞ സാഹചര്യത്തില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്കുവേണ്ടി 129 റണ്‍സാണ് രാഹുല്‍ നേടിയത്. 250 പന്തുകള്‍ നേരിട്ട് 12 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
Also Read: WTC: ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു നേട്ടം, പക്ഷെ ഒന്നാംസ്ഥാനമില്ല!- തലപ്പത്ത് വിന്‍ഡീസ്

ഇപ്പോഴിതാ 2018ലെ പര്യടനത്തിലെ മോശം പ്രകടനത്തില്‍ നിന്ന് 2021ലെ ഗംഭീര പ്രകടനത്തിലേക്ക് എത്താനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കെ എല്‍ രാഹുല്‍. '2018ലെ പരമ്പരയില്‍ കൂടുതല്‍ ഷോട്ട് കളിച്ചിരുന്നു. എങ്ങനെ സ്‌കോര്‍ നേടും എന്നതാണ് എന്റെ ചിന്തയിലുണ്ടായിരുന്നത്.എന്നാല്‍ ഇത്തവണ അങ്ങനെയല്ലായിരുന്നു. എനിക്ക് ടീം നല്‍കിയ ഉത്തരവാദിത്തം നിറവേറ്റുന്നതിലും ബാറ്റിങ് ആസ്വദിക്കുന്നതിലും മാത്രമായിരുന്നു ശ്രദ്ധ നല്‍കിയത്.
Also Read: IND vs ENG: ഇന്ത്യയുടെ ചരിത്ര ജയത്തിന് പിന്നിലെ ആറ് കാരണങ്ങള്‍ അറിയാം

വ്യക്തിഗത പദ്ധതികള്‍ക്കനുസരിച്ച് ഞാന്‍ അധികം കളിച്ചില്ല. അതാണ് ഇത്തവണയുണ്ടായ വലിയ മാറ്റം. മികച്ച പ്രകടനം നടത്താനായതില്‍ സന്തോഷം. ബൗളര്‍മാര്‍ക്കെതിരേ എന്റെ സാങ്കേതികതയില്‍ വിശ്വസിച്ചാണ് കളിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പദ്ധതികളെല്ലാം നന്നായി ഫലിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഇതേ പദ്ധതികള്‍ തുടരാനാണ് ആഗ്രഹിക്കുന്നത്'-കെ എല്‍ രാഹുല്‍ പറഞ്ഞു.
Also Read: IND vs ENG: 'പിഴ, വലിയ പിഴ', ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണമായ റൂട്ടിന്റെ മൂന്ന് തീരുമാനങ്ങള്‍

2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു. ഓപ്പണിങ്ങില്‍ തുടര്‍ച്ചയായി കാലിടറിയ രാഹുല്‍ ഓവലില്‍ 149 റണ്‍സ് പ്രകടനം നടത്തിയെങ്കിലും ആകെയുള്ള പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. പിന്നീട് അധികം അവസരങ്ങളൊന്നും രാഹുലിന് ടെസ്റ്റില്‍ ലഭിച്ചില്ല. ഇത്തവണയും മുഖ്യ പരിഗണന രാഹുലിന് അല്ലായിരുന്നു. ശുഭ്മാന്‍ ഗില്ലിനും കെ എല്‍ രാഹുലിനും പരിക്കേറ്റതിനാലാണ് രാഹുലിന് അവസരം ലഭിച്ചത്.
Also Read: T20 World cup: ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്താന്‍! പിന്നാലെ കിവീസ്- ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

Also Read: IND vs ENG: ലോര്‍ഡ്‌സിലെ ഇന്ത്യയുടെ ചരിത്ര ജയം, അഭിനന്ദന പ്രവാഹം, ട്വിറ്ററിലൂടെ പ്രശംസിച്ച് സച്ചിന്‍
ഷമി-ബുംറ കൂട്ടുകെട്ടിനെക്കുറിച്ചും രാഹുല്‍ പറഞ്ഞു. 'ഷമി-ബുംറ കൂട്ടുകെട്ട് നിര്‍ണ്ണായകമായി. ഇരുവരും രാവിലെ ബാറ്റ് ചെയ്തപ്പോള്‍ പിച്ച് മികച്ചതായിരുന്നെങ്കിലും പതിയെ പിച്ചിന്റെ വേഗം കുറഞ്ഞു. പിച്ചില്‍ അപ്രതീക്ഷിത ബൗണ്‍ലസ് ലഭിച്ചു. ബൗളര്‍മാര്‍ 10-12 ഓവറുകള്‍ വെച്ച് എറിയാമെന്നായിരുന്നു പദ്ധതി. ലോര്‍ഡ്‌സില്‍ ജയിക്കാനുള്ള അവസരം എപ്പോഴും ലഭിക്കണമെന്നില്ല. ടീമെന്ന നിലയില്‍ വളരെ ഊര്‍ജസ്വലതയോടെ കളിക്കാനായി'-രാഹുല്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications