For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യയുടെ ചരിത്ര ജയത്തിന് പിന്നിലെ ആറ് കാരണങ്ങള്‍ അറിയാം

ലോര്‍ഡ്‌സ്: ക്രിക്കറ്റിന്റെ തട്ടകത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരിക്കല്‍ കൂടി ചരിത്രം രചിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെ 151 റണ്‍സിന് തകര്‍ത്താണ് വിരാട് കോലിയും സംഘവും അഭിമാന നേട്ടം സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയിട്ടും വാലറ്റത്തിന്റെ ബാറ്റിങ് കരുത്തിലും പേസ് നിരയുടെ മികവിലും തിരിച്ചടിച്ചാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്.

ഇന്ത്യ മുന്നോട്ടുവെച്ച 272 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 120 റണ്‍സിനാണ് കൂടാരം കയറിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്താന്‍ ഇന്ത്യക്കായി. ഒന്നാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ആറ് പ്രകടനങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് അറിയാം.

മുഹമ്മദ് ഷമി-ജസ്പ്രീത് ബുംറ കൂട്ടുകെട്ട്

മുഹമ്മദ് ഷമി-ജസ്പ്രീത് ബുംറ കൂട്ടുകെട്ട്

മത്സരത്തിന്റെ വിധി മാറ്റിയത് മുഹമ്മദ് ഷമി - ജസ്പ്രീത് ബുംറ ബാറ്റിങ് കൂട്ടുകെട്ടാണ്. അഞ്ചാം ദിനത്തിന്റെ തുടക്കം തന്നെ ഇന്ത്യയുടെ പ്രതീക്ഷയായ റിഷഭ് പന്ത് മടങ്ങിയതോടെ ടീമിന്റെ തകര്‍ച്ച എല്ലാവരും മുന്നില്‍ക്കണ്ടെങ്കിലും ഇന്ത്യന്‍ ലീഡ് 272ലേക്കെത്തിച്ചത് ബുംറ-ഷമി കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് 89 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണിത്. ഷമി 56 റണ്‍സും ബുംറ 34 റണ്‍സുമാണ് നേടിയത്.

ഇഷാന്തിന്റെ നിര്‍ണ്ണായക പ്രകടനം

ഇഷാന്തിന്റെ നിര്‍ണ്ണായക പ്രകടനം

ഇന്ത്യയുടെ വീര ജയത്തില്‍ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും മുഹമ്മജദ് ഷമിയുമെല്ലാം കൈയടി നേടുമ്പോള്‍ മറന്ന് പോകാന്‍ പാടില്ലാത്ത പേരാണ് ഇഷാന്ത് ശര്‍മയുടേത്. ജോണി ബെയര്‍സ്‌റ്റോ, ഹസീബ് ഹമീദ് എന്നീ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തിയത് ഇഷാന്ത് ശര്‍മയാണ്. 14 മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ കളിച്ച അദ്ദേഹം രണ്ട് അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 51 വിക്കറ്റുകളാണ് നേടിയത്. 2014ല്‍ ഇന്ത്യ ലോര്‍ഡ്‌സില്‍ വിജയം നേടിയപ്പോഴും ഏഴ് വിക്കറ്റ് പ്രകടനവുമായി ഇഷാന്ത് തിളങ്ങിയിരുന്നു. ലോര്‍ഡ്‌സില്‍ നാല് മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് ഇഷാന്തിന്റെ പേരിലുള്ളത്.

Also Read : IND vs ENG: 'പിഴ, വലിയ പിഴ', ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണമായ റൂട്ടിന്റെ മൂന്ന് തീരുമാനങ്ങള്‍

ജോ റൂട്ടിന്റെ വിക്കറ്റ്

ജോ റൂട്ടിന്റെ വിക്കറ്റ്

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് മികച്ച ഫോമിലാണുള്ളത്. ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ റൂട്ട് രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും (180*) തകര്‍പ്പന്‍ സെഞ്ച്വറി നേടി. രണ്ടാം ഇന്നിങ്‌സില്‍ റൂട്ട് (33) അപകടകാരിയായ മാറുമെന്ന് തോന്നിക്കവെയാണ് താരത്തെ മടക്കി ബുംറയെത്തിയത്. കൃത്യമായ ലൈനിലും ലെങ്തിലുമെത്തി ബുംറയുടെ പന്തില്‍ ബാറ്റുവെച്ച റൂട്ട് സ്ലിപ്പില്‍ വിരാട് കോലിയുടെ കൈയില്‍ സുരക്ഷിതമായി അവസാനിച്ചു. ഈ വിക്കറ്റ് മത്സരത്തില്‍ നിര്‍ണ്ണായകമായി മാറി.

മത്സരത്തില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയെങ്കിലും നായകനെന്ന നിലയില്‍ റൂട്ടിന്റെ തീരുമാനങ്ങള്‍ പലതും തെറ്റി. ക്യാപ്റ്റന്‍സിയിലെ പദ്ധതികളിലെ പാളിച്ചയാണ് ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണമെന്ന നിലയില്‍ വിമര്‍ശനങ്ങള്‍ ശക്തമാണ്.

രഹാനെ-പുജാര കൂട്ടുകെട്ട്

രഹാനെ-പുജാര കൂട്ടുകെട്ട്

സമീപകാലത്തെ മോശം പ്രകടനംകൊണ്ട് വലിയ വിമര്‍ശനം ഏറ്റുവാങ്ങിയ അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും നടത്തിയ നിര്‍ണ്ണായക ചെറുത്തുനില്‍പ്പും ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് കരുത്തായി. രാഹുല്‍, രോഹിത്, കോലി എന്നിവരെല്ലാം ചെറിയ സ്‌കോറില്‍ മടങ്ങിയപ്പോള്‍ ക്ഷമയോടെ നിന്ന പുജാരയും രഹാനെയും 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. പുജാരെ 45 റണ്‍സില്‍ പുറത്തായപ്പോള്‍ 61 റണ്‍സെടുത്താണ് രഹാനെ മടങ്ങിയത്. പുജാര 206 പന്തുകള്‍ നേരിട്ടപ്പോള്‍ 146 പന്തുകളാണ് രഹാനെ നേരിട്ടത്.

നാലാം ദിനത്തിന്റെ അവസാന സമയത്ത് മോയിന്‍ അലിക്ക് മുന്നിലാണ് രഹാനെ പുറത്തായത്. മെല്‍ബണിലെ സെഞ്ച്വറി പ്രകടനത്തിന് ശേഷം രഹാനെ നടത്തിയ മികച്ചൊരു ഇന്നിങ്‌സായിരുന്നു ഇത്. ഈ പ്രകടനത്തോടെ തല്‍ക്കാലത്തേക്ക് വിമര്‍ശകരുടെ വായടപ്പിക്കാന്‍ രഹാനെക്ക് സാധിച്ചു. അതേ സമയം പുജാരക്ക് ഇനിയും മികച്ച പ്രകടനം തുടരേണ്ടിയിരിക്കുന്നു.

കെ എല്‍ രാഹുലിന്റെ സെഞ്ച്വറി

കെ എല്‍ രാഹുലിന്റെ സെഞ്ച്വറി

കളിയിലെ താരമായ കെ എല്‍ രാഹുലിന്റെ സെഞ്ച്വറി പ്രകടനത്തെ വിസ്മരിക്കാനാവില്ല. ഒന്നാം ഇന്നിങ്‌സില്‍ ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയേക്കാവുന്ന ഇന്ത്യന്‍ സ്‌കോറിനെ 364 എന്ന സ്‌കോറിലേക്ക് എത്തിച്ചത് രാഹുലിന്റെ സെഞ്ച്വറിയാണ്. 250 പന്തുകള്‍ നേരിട്ട് 12 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 129 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ 30 പന്തില്‍ അഞ്ച് റണ്‍സും നേടി. ആദ്യ ടെസ്റ്റിലും രാഹുല്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയിരുന്നു.

Also Read: IND vs ENG: ലോര്‍ഡ്‌സിലെ ഇന്ത്യയുടെ ചരിത്ര ജയം, അഭിനന്ദന പ്രവാഹം, ട്വിറ്ററിലൂടെ പ്രശംസിച്ച് സച്ചിന്

ഏറെ നാളുകള്‍ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ രാഹുല്‍ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ശുഭ്മാന്‍ ഗില്ലിനും മായങ്ക് അഗര്‍വാളിനും പരിക്കേറ്റതിനെത്തുടര്‍ന്ന് ലഭിച്ച അവസരത്തെ നന്നായി മുതലാക്കാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. രോഹിത് - രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യക്ക് കരുത്തായിരുന്നു.

മുഹമ്മദ് സിറാജിന്റെ എട്ട് വിക്കറ്റ് പ്രകടനം

മുഹമ്മദ് സിറാജിന്റെ എട്ട് വിക്കറ്റ് പ്രകടനം

വിരാട് കോലിയെന്ന നായകന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിക്കാന്‍ മുഹമ്മദ് സിറാജെന്ന പേസര്‍ക്ക് സാധിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 13 വിക്കറ്റുകളുമായി ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിച്ച സിറാജ് അതേ മികവ് ഇംഗ്ലണ്ടിലും ആവര്‍ത്തിക്കുകയാണ്. അഞ്ചാം ദിനത്തില്‍ കളം കീഴടക്കുന്ന പ്രകടനമായിരുന്നു സിറാജ് കാഴ്ചവെച്ചത്. 105 ഓവര്‍ എറിഞ്ഞ് 32 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് സിറാജ് രണ്ടാം ഇന്നിങ്‌സില്‍ വീഴ്ത്തിയത്. ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറാന്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവരുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ സിറാജ് നേടിയത്. ഇതില്‍ മോയിന്‍ അലിയേയും സാം കറാനെയും അടുത്തടുത്ത പന്തില്‍ പുറത്താക്കാനും സിറാജിനായി.

ഒന്നാം ഇന്നിങ്‌സില്‍ 30 ഓവറില്‍ 94 റണ്‍സ് വഴങ്ങിയാണ് സിറാജ് നാല് വിക്കറ്റ് പ്രകടനം നടത്തിയത്. ഡോം സിബ്ലി, ഹസീബ് ഹമീദ്, ജോണി ബെയര്‍‌സ്റ്റോ, ഒല്ലി റോബിന്‍സന്‍ എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. ലോര്‍ഡ്‌സിലെ ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടവുമായാണ് സിറാജ് കളം വിട്ടത്.

Story first published: Tuesday, August 17, 2021, 12:49 [IST]
Other articles published on Aug 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+