Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'പിഴ, വലിയ പിഴ', ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണമായ റൂട്ടിന്റെ മൂന്ന് തീരുമാനങ്ങള്‍

ലോര്‍ഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോര്‍ഡ്‌സില്‍ വിജയക്കൊടി നാട്ടിയതോടെ എല്ലാ വിമര്‍ശനങ്ങളും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ നേര്‍ക്കാണ്. ബാറ്റുകൊണ്ട് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി അദ്ദേഹം ചെയ്യുന്നുണ്ടെങ്കിലും ക്യാപ്റ്റന്‍സിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയരുന്നത്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ലീഡ് നേടിയ ശേഷമാണ് കളി കൈവിട്ടത്.

ഇന്ത്യയുടെ മുഖ്യബാറ്റ്‌സ്മാന്‍മാരെയെല്ലാം പുറത്താക്കാന്‍ സാധിച്ച ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ വാലറ്റത്തെ വീഴ്ത്താനാവാത്തതും മറ്റൊരു നാണക്കേടായി. സ്വന്തം തട്ടകത്തില്‍ അതും ലോര്‍ഡ്‌സില്‍ കളി കൈവിട്ടത് ജോ റൂട്ടിന് വലിയ തിരിച്ചടി തന്നെയാണ്. ഇന്ത്യ മുന്നോട്ടുവെച്ച 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 120 റണ്‍സിനാണ് കൂടാരം കയറിയത്.

ബാറ്റിങ്ങില്‍ തിളങ്ങുന്നുണ്ടെങ്കിലും ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്റെ തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ റൂട്ടിനാവില്ല. ഇംഗ്ലണ്ട് നായകന്റെ മൂന്ന് തെറ്റായ തീരുമാനങ്ങളാണ് മത്സരഫലത്തെ മാറ്റിമറിച്ചതെന്ന് പറയാം. ജോ റൂട്ടിന് പറ്റിയ ആ മൂന്ന് അബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ പിഴച്ചു

ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ പിഴച്ചു

അഞ്ചാം ദിനം ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ ഇംഗ്ലണ്ട് നായകന് പിഴച്ചു. അഞ്ചാം ദിനത്തിന്റെ ആദ്യ സെക്ഷനില്‍ ജെയിംസ് ആന്‍ഡേഴ്‌സനെ വേണ്ടവിധം ഉപയോഗിച്ചില്ല. റിഷഭ് പന്തിനെ ഒല്ലി റോബിന്‍സന്‍ മടക്കിയതോടെ ആന്‍ഡേഴ്‌സനെ പിന്‍വലിച്ച് ഒല്ലി റോബിന്‍സന്‍-മാര്‍ക്ക് വുഡ് കൂട്ടുകെട്ടാണ് റൂട്ട് തുടര്‍ന്നത്. ന്യൂബോളില്‍ മികച്ച സ്വിങ് ലഭിക്കുന്ന ആന്‍ഡേഴ്‌സന്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയതാണ്.

ഈ അവസരത്തില്‍ ആന്‍ഡേഴ്‌സനെ പരിഗണിക്കണമായിരുന്നെങ്കിലും റൂട്ട് അതിന് ശ്രമിച്ചില്ല. 87ാം ഓവറിന് ശേഷം 101ാമത്തെ ഓവറിലാണ് ആന്‍ഡേഴ്‌സന്‍ തിരിച്ചെത്തുന്നത്. ഈ സമയംകൊണ്ട് മുഹമ്മദ് ഷമി-ജസ്പ്രീത് ബുംറ കൂട്ടുകെട്ട് നിലയുറപ്പിച്ചിരുന്നു. റൂട്ടിന്റെ ഈ തീരുമാനത്തിനെതിരേ മുന്‍ ഇംഗ്ലണ്ട് താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.

Also Read: IND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ വീരഗാഥ, പേസര്‍മാര്‍ക്ക് 'സല്യൂട്ട്', എല്ലാ റെക്കോഡുകളുമറിയാം

നാലാം ദിനത്തില്‍ നേരത്തെ കളിനിര്‍ത്താന്‍ സമ്മതിച്ചു

നാലാം ദിനത്തില്‍ നേരത്തെ കളിനിര്‍ത്താന്‍ സമ്മതിച്ചു

നാലാം ദിനം വെളിച്ചക്കുറവിനെത്തുടര്‍ന്ന് നേരത്തെ കളി നിര്‍ത്തിയിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ബാല്‍ക്കണിയിലിരുന്ന് വെളിച്ചക്കുറവിനെത്തുടര്‍ന്ന് അംപയറോട് പരാതിപ്പെടാന്‍ ക്രീസിലുണ്ടായിരുന്ന ഇഷാന്ത് ശര്‍മയോടും റിഷഭ് പന്തിനോടും ആവിശ്യപ്പെട്ടിരുന്നു. മോയിന്‍ അലി അജിന്‍ക്യ രഹാനെയേയും രവീന്ദ്ര ജഡേജയേയും പുറത്താക്കിയിനാല്‍ നാലാം ദിനം എത്രയും വേഗം കളിനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.

അല്‍പ്പനേരം കൂടി കളിതുടര്‍ന്നിരുന്നെങ്കില്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ വിക്കറ്റ് കൂടി നേടാന്‍ ഇംഗ്ലണ്ടിന് സാധിക്കുമായിരുന്നു. എന്നാല്‍ സ്റ്റംപെടുക്കാനുള്ള തീരുമാനത്തിലേക്കാണ് റൂട്ട് എത്തിയത്. അദ്ദേഹത്തിന്റെ ഈ തീരുമാനം ഇംഗ്ലണ്ടിനെ സംബന്ധിച്ച് തോല്‍വിയുടെ കാരണമായിത്തന്നെ പറയാം.

Also Read : IND vs ENG: ആതിഥേയരുടെ 'ചീട്ടുകീറി' ബുംറ-ഷമി കൂട്ടുകെട്ട്, ഇംഗ്ലണ്ടില്‍ ചരിത്ര റെക്കോഡ്

 ആന്‍ഡേഴ്‌സന്റെ വിക്കറ്റ് ഇന്ത്യക്ക് ഇട്ടുകൊടുത്തു

ആന്‍ഡേഴ്‌സന്റെ വിക്കറ്റ് ഇന്ത്യക്ക് ഇട്ടുകൊടുത്തു

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ലീഡ് 27 റണ്‍സായിരുന്നു. ഇത് ഉയര്‍ത്താന്‍ ജോ റൂട്ടിന് സാധിക്കുമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ തീരുമാനമാണ് പിഴച്ചത്. 180 റണ്‍സുമായി മികച്ച ഫോമില്‍ റൂട്ട് ക്രീസില്‍ തുടരുന്നതിനാല്‍ ആന്‍ഡേഴ്‌സന് സ്‌ട്രൈക്ക് നല്‍കാതെ കളിക്കാന്‍ റൂട്ട് ശ്രമിക്കണമായിരുന്നു. പ്രത്യേകിച്ച് അവസാന വിക്കറ്റില്‍. മുഹമ്മദ് ഷമിയുടെ ഓവറിലെ നാലാം പന്തില്‍ ജോ റൂട്ട് സിംഗിള്‍ എടുത്ത് ആന്‍ഡേഴ്‌സന് കൈമാറി. അഞ്ചാം പന്ത് അതിജീവിക്കാന്‍ ആന്‍ഡേഴ്‌സനായെങ്കിലും ഷമിയുടെ പന്തില്‍ കുറ്റി തെറിച്ചു. 16 പന്ത് പിടിച്ചുനില്‍ക്കാന്‍ ആന്‍ഡേഴ്‌സനായി. റൂട്ട് സിംഗിളിന് മുതിരാതെ സ്‌ട്രൈക്ക് നിലനിര്‍ത്തി കളിച്ചിരുന്നെങ്കില്‍ അല്‍പ്പം കൂടി ലീഡിലേക്കെത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുമായിരുന്നു.

Also Read : IND vs ENG: ഷമി ഹീറോടാ... സച്ചിനും ലാറയും വരെ പിന്നില്‍! കൈയടിച്ച് ക്രിക്കറ്റ് ലോകം

Story first published: Tuesday, August 17, 2021, 11:29 [IST]
Other articles published on Aug 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+