For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഷമി ഹീറോടാ... സച്ചിനും ലാറയും വരെ പിന്നില്‍! കൈയടിച്ച് ക്രിക്കറ്റ് ലോകം

പുറത്താവാതെ 56 റണ്‍സാണ് ഷമി നേടിയത്

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാമിന്നിങ്‌സിലെ അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനത്തിലൂടെ ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും താന്‍ ഹീറോയാണെന്നു തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. പല ബാറ്റിങ് റെക്കോര്‍ഡുകളും അദ്ദേഹം കടപുഴക്കുകയും ചെയ്തു. പുറത്താവാതെ 56 റണ്‍സാണ് ഷമി അടിച്ചെടുത്തത്. 70 ബോളില്‍ നിന്നും ആറു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

Muhammad shami and Bumrah became saviours of team in lords

ടെസ്റ്റില്‍ ഇന്ത്യക്കു 270ന് മുകളില്‍ ലീഡ് സമ്മാനിച്ചത് ഷമിയുടെയും ജസ്പ്രീത് ബുംറയുടെയും തകര്‍പ്പന്‍ കൂട്ടുകെട്ടായിരുന്നു. അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ 89 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്നെടുത്തത്. വെറും 120 ബോളുകളില്‍ നിന്നായിരുന്നു ഇത്. പുറത്താവാതെ നേടിയ 56 റണ്‍സോടെ ലോര്‍ഡ്‌സില്‍ പല ഇതിഹാസ ബാറ്റ്‌സ്മന്‍മാര്‍ക്കു പോലും അവകാശപ്പെടാനില്ലാത്ത ബാറ്റിങ് റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ് ഷമി.

 സച്ചിനും ലാറയും പിന്നില്‍!

സച്ചിനും ലാറയും പിന്നില്‍!

ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ബ്രയാന്‍ ലാറ, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്, ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ്, മറ്റൊരു മുന്‍ ഇതിഹാസമായ എബി ഡിവില്ലിയേഴ്‌സ് എന്നിവരെപ്പോലും കടത്തിവെട്ടിയിരിക്കുകയാണ് ഷമി.
ഈ ഗ്രൗണ്ടില്‍ ലാറയുടെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ 54 റണ്‍സായിരുന്നു. ഇതാണ് വാലറ്റക്കാരനായ ഷമി 56 റണ്‍സെടുത്തതോടെ പിന്തള്ളിയത്. എബിഡി ഇവിടെ നേടിയ ഉയര്‍ന്ന സ്‌കോര്‍ 43 റണ്‍സായിരുന്നു. പോണ്ടിങ് 42ഉം കോലി 42ഉം സച്ചിന്‍ 37ഉം മാത്യു ഹെയ്ഡന്‍ 34ഉം കാലിസ് 31ഉം റണ്‍സാണ് ലോര്‍ഡ്‌സില്‍ നേടിയിട്ടുള്ളത്.

മൂന്നാമത്തെ ഇന്ത്യന്‍ താരം

മൂന്നാമത്തെ ഇന്ത്യന്‍ താരം

ഇതുകൊണ്ടും തീരുന്നില്ല ഷമിയുടെ നേട്ടങ്ങള്‍. ലോര്‍ഡ്‌സില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഫിഫ്റ്റി പ്ലസ് റണ്‍സ് നേടിയിട്ടുള്ള മൂന്നാമത്തെ മാത്രം താരമെന്ന നേടത്തിനൊപ്പവും അദ്ദേഹമെത്തി. നേരത്തേ ഭുവനേശ്വര്‍ കുമാറും അമര്‍ സിങുമായിരുന്നു ഒമ്പതാമനായി ഇറങ്ങി ഇവിടെ ഫിഫ്റ്റിയടിച്ചത്. 1932ലായിരുന്നു അമര്‍ സിങിന്റെ നേട്ടമെങ്കില്‍ ഭുവി 2014ലെ ഇംഗ്ലീഷ് പര്യടനത്തിലായിരുന്നു ഫിഫ്റ്റിയോടെ മിന്നിയത്.

 ഷമി- ബുംറ കൂട്ടുകെട്ട്

ഷമി- ബുംറ കൂട്ടുകെട്ട്

ഇന്ത്യന്‍ സ്‌കോര്‍ 209ല്‍ നില്‍ക്കെയായിരുന്നു ഷമിയും ബുംറയും ക്രീസില്‍ ഒന്നിച്ചത്. അപ്പോള്‍ 200ന് മുകളില്‍ ലീഡ് പോലും ഇന്ത്യക്കുണ്ടായിരുന്നില്ല. 200 റണ്‍സ് ലീഡ് ഇന്ത്യക്കു ലഭിക്കാനിടയില്ലെന്നു കടുത്ത ആരാധകര്‍ പോലും ഉറപ്പിച്ച സമയമായിരുന്നു ഇത്. പക്ഷെ പിന്നീട് ലോര്‍ഡ്‌സില്‍ കണ്ടത് അവിശ്വസനീയ ബാറ്റിങ് വിരുന്ന് തന്നെയായിരുന്നു.
ഒരു ടീമിന്റെ ഒമ്പതും പത്തും ബാറ്റ്‌സ്മാന്‍മാരാണ് ക്രീസിലെന്നു പോലും സംശയിച്ചു പോയ നിമിഷങ്ങള്‍. ഇംഗ്ലണ്ടിനെ ലോകോത്തര ബൗളിങ് നിരയെ ഈ രണ്ടു പേരും ചേര്‍ന്ന് പിച്ചിച്ചീന്തി. മുന്‍ ബാറ്റ്‌സ്മാന്‍മാരെപ്പോലും നാണിപ്പിക്കുന്ന ഷോട്ടുകളായിരുന്നു ബുംറയും ഷമിയും കളിച്ചത്. മനോഹരമായ കവര്‍ ഡ്രൈവും പുള്‍ ഷോട്ടുകളുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. അതുവരെ കളിയില്‍ പിടിമുറുക്കിയതിന്റെ ആത്മവിശ്വാസത്തില്‍ നിന്ന ഇംഗ്ലീഷ് താരങ്ങളുടെ മുഖം വാടുന്നതാണ് പിന്നീട് കണ്ടത്.

കൂട്ടുകെട്ട് തകര്‍ക്കാനായില്ല

കൂട്ടുകെട്ട് തകര്‍ക്കാനായില്ല

ഈ കൂട്ടുകെട്ട് പൊളിക്കാന്‍ അവര്‍ തങ്ങളെക്കൊണ്ടാവുന്ന എല്ലാ അടവുകളും പയറ്റി. ബൗണ്‍സറുകളെറിഞ്ഞും ഇരു ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചും ഇംഗ്ലീഷ് ടീം എല്ലാം പരീക്ഷിച്ചു. പക്ഷെ പ്രകോപനത്തിനു ബാറ്റ് കൊണ്ടായിരുന്നു ഷമിയുടെയും ബുംറയുടെയും മറുപടി. വ്യക്തിഗത സ്‌കോര്‍ 44ല്‍ നില്‍ക്കെ സിക്‌സറിച്ചായിരുന്നു ഷമി തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
ലഞ്ച് സ്‌കോര്‍ വരെ രണ്ടു പേരും ബാറ്റിങ് തുടര്‍ന്നു. അപ്പോഴേക്കും ഇന്ത്യയുടെ ലീഡ് 250 കടന്നിരുന്നു. ലഞ്ച് ബ്രേക്കിനു ശേഷം കുറച്ച് ഓവറുകള്‍ കൂടി ബാറ്റ് ചെയ്ത ശേഷം ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോഴും ഷമിയും ബുംറയും തലയെടുപ്പോടെ ക്രീസിലുണ്ടായിരുന്നു. ഷമി 56ഉം ബുംറ 34 റണ്‍സുമായിരുന്നു നേടിയത്.

Story first published: Tuesday, August 17, 2021, 10:31 [IST]
Other articles published on Aug 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+