For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ലോര്‍ഡ്‌സിലെ ഇന്ത്യയുടെ ചരിത്ര ജയം, അഭിനന്ദന പ്രവാഹം, ട്വിറ്ററിലൂടെ പ്രശംസിച്ച് സച്ചിന്‍

ലോര്‍ഡ്‌സ്: ആവേശകരമായ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ വിജയം നേടിയിരിക്കുകയാണ്. 151 റണ്‍സിനാണ് വിരാട് കോലിയും സംഘവും ചരിത്രമൈതാനത്ത് വിജയക്കൊടി പാറിച്ചത്. 272 റണ്‍സെന്ന ഇന്ത്യയുടെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 120 റണ്‍സിലാണ് കൂടാരം കയറിയത്. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയും ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ചേര്‍ന്ന് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ എറിഞ്ഞിടുകയായിരുന്നു.

1

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 364 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 391 റണ്‍സ് അടിച്ചെടുത്തു. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യക്കായി ഒമ്പതാം വിക്കറ്റില്‍ മുഹമ്മദ് ഷമിയും (56) ജസ്പ്രീത് ബുംറയും (34) ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് 298 എന്ന മികച്ച സ്‌കോറിലേക്കെത്തിച്ചത്. 272 എന്ന മികച്ച വിജയലക്ഷ്യം മുന്നോട്ടുവെച്ച ഇന്ത്യക്കുവേണ്ടി പേസ് നിര അവസരത്തിനൊത്ത് ഉയര്‍ന്നതോടെ തകര്‍പ്പന്‍ ജയം ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു.

2

ലോര്‍ഡ്‌സില്‍ ഇന്ത്യ ജയിക്കുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. അതിനാല്‍ത്തന്നെ ഇന്ത്യയുടെ ജയം എല്ലാവരും ആഘോഷമാക്കുകയാണ്. ഒട്ടുമിക്ക മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ട്വിറ്ററിലൂടെ ഇന്ത്യയുടെ ജയത്തെ അഭിനന്ദിച്ചിട്ടുണ്ട്. 'മനോഹരമായ ജയം. ഇത്രയും അടുത്ത് നിന്ന് ഈ ജയം കാണാനായതില്‍ അഭിമാനമെന്നാണ്' ബിസിസി ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്.

Also Read : IND vs ENG: 200ലേറെ ബോള്‍ കളിച്ചു, നേടിയത് 45 റണ്‍സ്!- 70 എങ്കിലും നേടാമായിരുന്നുവെന്ന് ബട്ട്

3

ടീം വര്‍ക്കിന്റെ വിജയമെന്നാണ് ജയ് ഷാ കുറിച്ചത്. അവസാന മണിക്കൂറില്‍ കഠിനമായ അധ്വാനത്തിന്റെ ഫലമായി നേടിയെടുത്ത ജയമാണിതെന്നും അദ്ദേഹം കുറിച്ചു.

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് 'മഹത്തായ ജയമെന്നാണ്' പ്രശംസിച്ചത്. ഹൃദയത്തില്‍ നിന്ന് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. മുഹമ്മദ് ഷമി - ജസ്പ്രീത് ബുംറ കൂട്ടുകെട്ടിനെയും യുവരാജ് പ്രശംസിച്ചു.

'എന്റെ ഇന്ത്യ ജയിച്ചു. എല്ലാവര്‍ക്കും അഭിനന്ദനം, വളരെ അഭിമാനം ' എന്നാണ് ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ കുറിച്ചത്.

4

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓരോ നിമിഷവും കണ്ട് ആസ്വദിച്ചുവെന്നും ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും ടീം നടത്തിയ പ്രതിരോധവും പോരാട്ടവും വേറിട്ട് നില്‍ക്കുന്നതാണെന്നും നന്നായി കളിച്ചുവെന്നും സച്ചിന്‍ പ്രശംസിച്ചു.

ഇന്ത്യന്‍ പേസര്‍മാരുടെ ആധിപത്യം കാണുന്നത് സന്തോഷമുള്ള കാര്യമാണെന്നാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ കുറിച്ചത്.

Also Read : കാല്‍മുട്ടിന് വീണ്ടും ശസ്ത്രക്രിയ, റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണില്‍ കളിക്കില്ല

5

'എന്തൊരു പോരാട്ടം, ഓര്‍മിക്കാന്‍ ഒരു ജയം' എന്നാണ് ശ്രേയസ് അയ്യര്‍ കുറിച്ചത്.

അതിജീവനത്തില്‍ പുനരുജ്ജീവനത്തിലേക്ക്. ലോര്‍ഡ്‌സിലെ അവസാന ദിനം ത്രില്ലര്‍ പോലെയാണെന്നാണ് ദിനേഷ് കാര്‍ത്തിക് കുറിച്ചത്.

'ഒരിക്കലും തോറ്റുകൊടുക്കാത്ത നിങ്ങളുടെ മനോഭാവത്തോട് ഇഷ്ടം. മഹത്തായ ജയം ആണ്‍കുട്ടികളെ' എന്നാണ് ശിഖര്‍ ധവാന്‍ കുറിച്ചത്.

ഇന്ത്യന്‍ ആരാധകര്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാനുള്ള മനോഹരമായ മത്സരമെന്നാണ് വിവിഎസ് ലക്ഷ്മണ്‍ കുറിച്ചത്. ഷമിയേയും ബുംറയേയും സിറാജിനേയുമെല്ലാം അദ്ദേഹം പ്രശംസിച്ചു.

Story first published: Tuesday, August 17, 2021, 10:31 [IST]
Other articles published on Aug 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+