IND vs ENG: 'ഇത്രയും ശക്തമായ ഇന്ത്യന്‍ ബൗളിങ് നിരയെ മുമ്പ് കണ്ടിട്ടില്ല'- പ്രശംസിച്ച് ഇന്‍സമാം
കറാച്ചി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിനരികെയാണ് ഇന്ത്യ. ഇംഗ്ലണ്ടിന്റെ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അവസാന ദിനം ഒമ്പത് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ വേണ്ടത് 157 റണ്‍സാണ്. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മയും (12) ചേതേശ്വര്‍ പുജാരയുമാണ് (12) ക്രീസില്‍.

Also Read : IND vs ENG: മഴ എപ്പോഴും രക്ഷിക്കുന്നത് ഇംഗ്ലണ്ടിനെ! ഇന്ത്യയെ ട്രോളിയ വോനിനെതിരേ ഫാന്‍സ്
കരുത്തരായ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 183 എന്ന സ്‌കോറിനും രണ്ടാം ഇന്നിങ്‌സില്‍ 303 എന്ന സ്‌കോറിനും തളച്ചിട്ടത് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ്. ആദ്യ ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറ നാലും മുഹമ്മദ് ഷമി മൂന്നും ശര്‍ദുല്‍ ഠാക്കൂര്‍ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ബുംറ അഞ്ചും സിറാജും ശര്‍ദുലും രണ്ട് വിക്കറ്റ് വീതവും ഷമി ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്.
Also Read : 'നീരജിന്റെ സ്വര്‍ണ്ണ മെഡല്‍ 2011 ലോകകപ്പിനെക്കാള്‍ വലിയ നേട്ടം'- ഹര്‍ഭജന് ഗംഭീറിന്റെ മറുപടി ഇങ്ങനെ

ഇപ്പോഴിതാ നിലവിലെ ഇന്ത്യന്‍ ബൗളിങ് നിരയുടെ അത്ര മികച്ച മറ്റൊരു ഇന്ത്യന്‍ ബൗളിങ് നിരയേയും കണ്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഇന്‍സമാം ഉല്‍ ഹഖ്. 'ആദ്യ ദിനത്തിലെ പേസ് ബൗളര്‍മാരുടെ പ്രകടനത്തോടെ മത്സരത്തില്‍ താളം കണ്ടെത്താന്‍ ഇന്ത്യക്കായി. ഇംഗ്ലണ്ടിനെ പിന്നോട്ടാക്കാന്‍ അവര്‍ക്കായി. സന്ദര്‍ശകരായ ടീമിന് ആദ്യ ടെസ്റ്റില്‍ത്തന്നെ ബൗളിങ്ങില്‍ മികവ് കാട്ടുകയെന്നത് പ്രയാസമാണ്. കാരണം ഇംഗ്ലണ്ടിലെ സാഹചര്യം വ്യത്യസ്തമാണ്. എന്നാല്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ തകര്‍ത്ത് കളയുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്'-ഇന്‍സമാം യുട്യൂബ് ചാനലിലൂടെ ഇന്ത്യന്‍ ബൗളര്‍മാരെ പ്രശംസിച്ചു.
Also Read : IND vs ENG: ഇന്ത്യന്‍ വിജയപ്രതീക്ഷ മഴയില്‍ മുങ്ങി, ഒന്നാം ടെസ്റ്റ് സമനിലയില്‍

ബുംറയുടെ ആദ്യ ഇന്നിങ്‌സിലെ നാല് വിക്കറ്റ് പ്രകടനം ഇംഗ്ലണ്ടിനെ പിന്നോട്ടടിച്ചു. റൂട്ട് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ബുംറയുടെ മുന്നില്‍ നന്നായി പ്രയാസപ്പെട്ടു. സിറാജും ഷമിയും നന്നായിത്തന്നെ പന്തെറിഞ്ഞു. സമീപകാലത്തായി മികച്ച പേസ് ബൗളിങ് കരുത്ത് ഇന്ത്യക്കുണ്ട്. സമീപകാലത്തെ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച ആക്രമണോത്സുകതയുള്ളവരാണ്. ഇത്രയും മികച്ച ആക്രമണോത്സുകയുള്ള ഇന്ത്യന്‍ ബൗളര്‍മാരെ മുമ്പ് കണ്ടിട്ടില്ലെന്നും ഇന്‍സമാം അഭിപ്രായപ്പെട്ടു..
Also Read : T20 World cup: ജയിക്കാന്‍ ഇവര്‍ മിന്നണം! ഓരോ ടീമിന്റെയും തുറുപ്പുചീട്ടുകളെ അറിയാം

Also Read : 'എന്റെ ഉപദേശം ധോണി അന്ന് ചെവിക്കൊണ്ടില്ല', 2004 ലെ സംഭവം വെളിപ്പെടുത്തി ആകാശ് ചോപ്ര
ക്രിക്കറ്റില്‍ ആത്മവിശ്വാസത്തിന് വളരെ പ്രാധാന്യമുണ്ട്. വിജയിക്കാനും തന്റെ പ്രകടനത്തിലൂടെ വിജയിക്കാനുമുള്ള ആത്മവിശ്വാസം വേണം. ഓരോ സെക്ഷനിലും കൃത്യമായ മാനസിക കരുത്തോടെയാണ് ഇന്ത്യ മുന്നേറിയത്. സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ സാധിക്കണം. വിക്കറ്റ് മികച്ചതാണെങ്കില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read : IND vs ENG: ഇതു നാണക്കേട്! കൈപ്പിടിയില്‍ നിന്നും ജയം വഴുതിപ്പോയതില്‍ കോലിക്കു നിരാശ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications