For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'പുജാരക്ക് പകരം സൂര്യകുമാര്‍ എത്തുമോ?', അന്തിമ തീരുമാനം കോലിയുടേത്- സല്‍മാന്‍ ബട്ട്

കറാച്ചി: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ഇന്ത്യന്‍ ടീം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം പ്രമുഖരായ സീനിയര്‍ താരങ്ങളുടെ മോശം ഫോമാണ്. രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,രവീന്ദ്ര ജഡേജ എന്നിവരെല്ലാം ബാറ്റിങ്ങില്‍ ഭേദപ്പെട്ട് നില്‍ക്കുമ്പോഴും വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരുടെ പ്രകടനത്തെ ദയനീയമെന്ന് മാത്രമെ വിശേഷിപ്പിക്കാനാവു.

1

ഇതില്‍ പുജാരയുടെ കാര്യമാണ് ഏറ്റവും പ്രശ്‌നം. ടെസ്റ്റിലെ വളരെ നിര്‍ണ്ണായകമായ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലാണ് അദ്ദേഹം കളിക്കുന്നത്. ഒരുവശത്ത് നിലയുറപ്പിച്ച് ടീമിനെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സഹായിക്കേണ്ട പുജാര കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. 30ന് താഴെ ശരാശരിയുള്ള പുജാര നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിക്കുന്നത്. നിലവിലെ പ്രകടനം വെച്ച് വിലയിരുത്തുമ്പോള്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താവാനാണ് സാധ്യത.

Also Read: IND vs ENG: 'ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ഭാരം കൂടുതലും യുവതാരങ്ങളുടെ ചുമലില്‍'- ഇന്‍സമാം ഉല്‍ ഹഖ്

2

പുജാരയ്‌ക്കെതിരേ വിമര്‍ശനം ശക്തമാവുമ്പോള്‍ പുജാരക്ക് പകരം സൂര്യകുമാര്‍ യാദവിനെ മൂന്നാം നമ്പറില്‍ വേണമെങ്കില്‍ പരിഗണിക്കാമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്. 'പുജാര പ്രയാസപ്പെടുകയാണ്. പിച്ചിന്റെ സാഹചര്യവും വളരെ ബുദ്ധിമുട്ടുള്ളതാണ്.

Also Read: IND vs ENG: 'വികാരങ്ങളുടെ പുറത്ത് റിവ്യൂ ചെയ്യരുത്, ഓസീസിന് സംഭവിച്ചത് ഓര്‍ക്കുക'- ലക്ഷ്മണ്‍

ഇന്ത്യ മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ സൂര്യകുമാര്‍ യാദവിന് അവസരം നല്‍കാം. വിരാട് കോലിയുടെയും പരിശീലകന്റെയും തീരുമാനത്തെ ആശ്രയിച്ചാണത്. ഒരു യുവതാരത്തെ ഈ പിച്ചിലേക്ക് പരിഗണിക്കുന്നത് വെല്ലുവിളിയാണ്. പുജാരയാണെങ്കില്‍ ഇവിടെ കളിച്ച് അനുഭവസമ്പത്തുള്ള താരവുമാണ്. തുടര്‍ച്ചയായി പരാജയപ്പെടുന്നുണ്ടെങ്കിലും വേണമെങ്കില്‍ ഒരു ടെസ്റ്റില്‍ കൂടി പുജാരക്ക് അവസരം നല്‍കാവുന്നതാണ്'-സല്‍മാന്‍ ബട്ട് പറഞ്ഞു.

Also Read: 'ധോണിയെപ്പോലെ റണ്ണൗട്ടാക്കാന്‍ നോക്കി പക്ഷെ നടന്നില്ല', ചീറ്റിപ്പോയ പദ്ധതിയെക്കുറിച്ച് ഇഷാന്‍ കിഷന്‍

3

യുവതാരത്തെ മൂന്നാം നമ്പറില്‍ പരിഗണിച്ചാല്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെയും മറ്റ് പേസര്‍മാരുടെയും വെല്ലുവിളി അതിജീവിക്കുക പ്രയാസമാണ്. ഇംഗ്ലണ്ടിന് തട്ടകമായിട്ടും ടോപ് ത്രീക്ക് തിളങ്ങാനാവുന്നില്ലെന്നതും പരിഗണിക്കണം. പുജാരയും രഹാനെയും ഇന്ത്യയുടെ അതുല്യരായ താരങ്ങളാണ്. ഫോമിലല്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. പെട്ടെന്ന് പുജാരയെ ഒഴിവാക്കി മറ്റൊരു താരത്തെ എത്തിച്ചാല്‍ എത്തിക്കുന്ന താരത്തിന് വലിയ സമ്മര്‍ദ്ദമുണ്ടാവും. അതിനാല്‍ത്തന്നെ അല്‍പ്പം കൂടി സമയം നല്‍കിയ ശേഷം ഇരുവര്‍ക്കും പകരക്കാരനെ അന്വേഷിച്ചാല്‍ മതിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ബട്ട് പറഞ്ഞു.

Also Read: IND vs ENG:'പുറത്താക്കിയാലും അവര്‍ ഷര്‍ട്ട് വലിച്ചുകീറി സീനുണ്ടാക്കില്ല', പിന്തുണയുമായി ഗവാസ്‌കര്‍

4

Also Read: IND vs ENG: രഹാനെയും പുജാരയും കോലിയും ശക്തമായി തിരിച്ചെത്തും, പിന്തുണച്ച് കെ എല്‍ രാഹുല്‍

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് വാഷിങ്ടണ്‍ സുന്ദറിനും ശുഭ്മാന്‍ ഗില്ലിനും പരിക്കേറ്റതോടെ പകരക്കാരായി സൂര്യകുമാര്‍ യാദവിനെയും പൃഥ്വി ഷായേയും ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ട് താരങ്ങളും ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി മൂന്നാം മത്സരത്തില്‍ ലഭ്യമായിരിക്കും. എന്നാല്‍ ഇവരെ പ്ലേയിങ് 11ലേക്ക് പരിഗണിക്കണമോയെന്നത് കണ്ടറിയണം.

Story first published: Saturday, August 14, 2021, 17:31 [IST]
Other articles published on Aug 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+