For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ഇന്ത്യയുടെ ട്രംപ് കാര്‍ഡാണവന്‍' മൂന്നാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തണം' ഫാറൂഖ് എഞ്ചിനീയര്‍

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് 25ന് ലീഡ്‌സില്‍ ആരംഭിക്കുകയാണ്. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരം ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് മൂന്നാം മത്സരത്തിനിറങ്ങുന്നത്. എന്നാല്‍ ടീമിലടക്കം മാറ്റം വരുത്തി ശക്തമായ തിരിച്ചുവരവ് പ്രതീക്ഷയിലാണ് ആതിഥേയരായ ഇംഗ്ലണ്ട്. ഇന്ത്യയെ സംബന്ധിച്ച് നിലവില്‍ ടീം കരുത്ത് ശക്തമായതിനാല്‍ത്തന്നെ മൂന്നാം മത്സരത്തിനുള്ള ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

Also Read : വിരാട് കോലിയുടെ ആരോഗ്യ രഹസ്യം 'ബ്ലാക് വാട്ടര്‍', വില കേട്ടാല്‍ കണ്ണുതള്ളും

1

രവീന്ദ്ര ജഡേജക്ക് പകരം ആര്‍ അശ്വിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. ടോപ് ഓഡറില്‍ ചേതേശ്വര്‍ പുജാരയും മധ്യനിരയില്‍ അജിന്‍ക്യ രഹാനെയും തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണെങ്കിലും ഇരുവര്‍ക്കും പകരക്കാരെ തല്‍ക്കാലത്തേക്ക് ഇന്ത്യ തേടിയേക്കില്ല. ഇപ്പോഴിതാ മോശം ഫോമിലുള്ള ചേതേശ്വര്‍ പുജാരക്കോ അജിന്‍ക്യ രഹാനെക്കോ പകരക്കാരനായി സൂര്യകുമാര്‍ യാദവിനെ പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഫാറൂഖ് എഞ്ചിനീയര്‍.

Also Read : T20 World Cup : ആര് കപ്പടിക്കും? ഇന്ത്യയേക്കാള്‍ മുന്‍തൂക്കം മറ്റൊരു ടീമിന്, ഗ്രെയിം സ്വാന്റെ പ്രവചനം

2

'ആദ്യമേ തന്നെ പറയട്ടെ സൂര്യകുമാര്‍ യാദവിന്റെ കടുത്ത ആരാധകനാണ് ഞാന്‍. അവനൊരു ക്ലാസിക് താരമാണ്. പുജാരക്കോ രഹാനെക്കോ പകരക്കാരനായി അവന്‍ വേണമെന്നാണ് ഞാന്‍ പറയുന്നത്. അവര്‍ ക്ലാസ് താരങ്ങളാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവ് മാച്ച് വിന്നറാണ്. ശ്രേയസ് അയ്യര്‍ പുറത്തായപ്പോഴും സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ പരിഗണിച്ചത്. അവനൊരു ആക്രമണോത്സുകതയുള്ള താരമാണ്. 70-80 പന്തുകളില്‍ സെഞ്ച്വറി നേടാന്‍ കെല്‍പ്പുള്ള താരമാണവന്‍. അതുല്യനായ ബാറ്റ്‌സ്മാനും ഫീല്‍ഡറുമാണവന്‍ കൂടാതെ മികച്ചൊരു മനുഷ്യനുമാണ്' - എഞ്ചിനീയര്‍ പറഞ്ഞു.

Also Read : IND vs ENG : ലീഡ്‌സില്‍ ഹാട്രിക്ക് കുറിക്കുമോ ഇന്ത്യ? മറക്കാനാവുമോ ഈ ജയങ്ങള്‍

3

ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെ പകരക്കാരനായി ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയവരില്‍ സൂര്യകുമാര്‍ യാദവുമുണ്ട്. പൃഥ്വി ഷായാണ് മറ്റൊരു താരം. പൃഥ്വി ഓപ്പണറായതിനാല്‍ത്തന്നെ സൂര്യകുമാറിന് മുന്നിലാണ് അവസരമുള്ളത്. ഇതിനോടകം ഇന്ത്യക്കായി പരിമിത ഓവറില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയിട്ടുള്ളത്. അവസാന ശ്രീലങ്കന്‍ പരമ്പരയിലും അദ്ദേഹം തിളങ്ങി. ഈ മികവ് ടെസ്റ്റിലും തുടരാനാവുമെന്നാണ് ആരാധക പ്രതീക്ഷ.

Also Read : IPL : ഒരു റണ്‍ ജയം, മുംബൈയുടെ വീക്ക്‌നെസ് - ജയിച്ചത് മൂന്നു തവണ! രണ്ടും ഫൈനലില്‍

4

Also Read : രോഹിത് ടെസ്റ്റ് ഓപ്പണറായി ഫ്‌ളോപ്പായാല്‍ അത് എന്റെയും തോല്‍വി! ശാസ്ത്രി അന്നു പറഞ്ഞു

'ആളുകള്‍ കൂടുതലായും വിന്നിങ് കൂട്ടുകെട്ടുകളെയാണ് പ്രതീക്ഷിക്കുന്നത്. ലീഡ്‌സിലെ പിച്ച് ടെസ്റ്റിന് അനുയോജ്യമായതാണ്. ലോകത്തിലെ മികച്ച ബാറ്റിങ് പിച്ചുകളിലൊന്നാണിത്. അതിനാല്‍ത്തന്നെ സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിക്കാം. ടീമിലെ ട്രംപ് കാര്‍ഡാണവന്‍' - ഫാറൂഖ് എഞ്ചിനീയര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സൂര്യയെ ഇന്ത്യ പരിഗണിക്കില്ല. രഹാനെയും പുജാരയും ടെസ്റ്റിലെ ഇന്ത്യയുടെ വിലമതിക്കാനാവാത്ത താരങ്ങളാണ്. ലോര്‍ഡ്‌സില്‍ രഹാനെ - പുജാര 100 റണ്‍സ് കൂട്ടുകെട്ട് മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമായിരുന്നു.

Story first published: Monday, August 23, 2021, 7:59 [IST]
Other articles published on Aug 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+