Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയുടെ ആരോഗ്യ രഹസ്യം 'ബ്ലാക് വാട്ടര്‍', വില കേട്ടാല്‍ കണ്ണുതള്ളും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി നിലവിലെ ക്രിക്കറ്റര്‍മാരിലെ ഏറ്റവും മികച്ച ബാറ്റിങ് ഇതിഹാസമാണ്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഏക സൂപ്പര്‍ ബാറ്റ്‌സ്മാനാണ് കോലി. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും നിരവധി നേട്ടങ്ങള്‍ വെട്ടിപ്പിടിച്ച കോലി ഫിറ്റ്‌നസിന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത താരമാണ്.

ഭക്ഷണ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത കോലിയുടെ ആരോഗ്യത്തിന്റെ രഹസ്യങ്ങളിലൊന്ന് അദ്ദേഹം കുടിക്കുന്ന വെള്ളമാണ്. ബ്ലാക്ക് വാട്ടറാണ് അദ്ദേഹം കൂടുതലായി കുടിക്കുന്നത്. ഇന്ത്യന്‍ രൂപ 3000-4000നും ഇടയിലാണ് ഒരു ലിറ്റര്‍ ബ്ലാക് വാട്ടറിന്റെ വില.ആല്‍ക്കെയ്ന്‍ കൂടുതലായി അടങ്ങിയിട്ടുള്ള വെള്ളമാണിത്. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ക്രിക്കറ്റില്‍ ഏറെ നേരം ഗ്രൗണ്ടില്‍ ചിലവിടുമ്പോള്‍ ക്ഷീണം അനുഭവപ്പെടാതെ കൂടുതല്‍ സമയം കളിക്കാന്‍ ബ്ലാക് വാട്ടറിലൂടെ ഊര്‍ജ്ജം ലഭിക്കുന്നു.

1

ഉയര്‍ന്ന പിച്ച് മൂല്യമാണ് ബ്ലാക് വാട്ടറിലുള്ളത്. കോലിയില്‍ നിന്ന് ബ്ലാക് വാട്ടറിനെക്കുറിച്ച് കേട്ടറിഞ്ഞ് പല താരങ്ങളും സിനിമാ താരങ്ങളും ഇപ്പോള്‍ ബ്ലാക് വാട്ടര്‍ ഉപയോഗിക്കുന്നുണ്ട്. കോവിഡ് കാലത്ത് ശരീരത്തിന്റെ പ്രതിരോധ കരുത്ത് ഉയര്‍ത്താന്‍ ബ്ലാക് വാട്ടര്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ത്തന്നെ സമീപകാലത്തായി ബ്ലാക് വാട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

Also Read : IPL 2021: രണ്ടാം പാദത്തില്‍ തീപാറട്ടെ, കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകള്‍ ഇതാ

2

ശരീര സൗന്ദര്യം നിലനിര്‍ത്താനും ബ്ലാക് വാട്ടര്‍ സഹായിക്കും. തൊലി കൂടുതല്‍ മൃദുലമാവാനും ശരീര ഭാരം പരിധിയില്‍ കൂടുതല്‍ ഉയരാതിരിക്കാനും മാനസിക സമ്മര്‍ദ്ദം കുറക്കാനുമെല്ലാം ബ്ലാക് വാട്ടര്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ഈ ഗുണങ്ങളൊക്കെയാണ് കായിക താരങ്ങളെയും മറ്റ് പ്രശസ്തരേയും ബ്ലാക് വാട്ടര്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്.

Also Read : IPL 2021: അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ്, വിറപ്പിച്ച് തുടങ്ങിയ അഞ്ച് ബൗളര്‍മാര്‍ ഇവര്‍

3

വിരാട് കോലിയുടെ ശരീര സൗന്ദര്യവും ഫിറ്റ്‌നസും എല്ലാവര്‍ക്കും മാതൃകയാണ്. ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധയും നല്‍കുന്ന കോലിയുടെ ശരീര ഭംഗിക്ക് പിന്നില്‍ ബ്ലാക് വാട്ടറിന് പ്രധാന സ്വാധീനമാണുള്ളത്. എന്തായാലും കോലിയുടെ ബ്ലാക് വാട്ടര്‍ പ്രിയവും അതിന്റെ വിലയുമെല്ലാം ആരാധകരെ സംബന്ധിച്ച് കണ്ണ് തള്ളിക്കുന്ന കാര്യമാണ്.

Also Read : IND vs ENG: 'ബൂം ബൂം ബുംറ', ലീഡ്‌സിലും മിന്നുമോ? കപില്‍ ദേവിന്റെ റെക്കോഡ് തിരുത്താന്‍ അവസരം

4

നിലവില്‍ ഇംഗ്ലണ്ട് പരമ്പരയുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലാണ് കോലിയുള്ളത്. അഞ്ച് മത്സര പരമ്പരയില്‍ മൂന്നാം മത്സരം 25ന് ആരംഭിക്കുകയാണ്. ആദ്യ മത്സരം സമനിലയായപ്പോള്‍ രണ്ടാം മത്സരം ഇന്ത്യ ജയിച്ചു. നിലവില്‍ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടുന്ന നാലാമത്തെ ഇന്ത്യന്‍ ടെസ്റ്റ് നായകനെന്ന റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്.

Story first published: Monday, August 23, 2021, 12:44 [IST]
Other articles published on Aug 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+