
പ്രതിരോധിച്ച് നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന പുജാര അവസാന രണ്ട് മത്സരത്തിലും അല്‍പ്പം കൂടി വേഗത്തില്‍ സ്‌കോര്‍ നേടാനാണ് ശ്രമിച്ചത്. ഇപ്പോഴിതാ പുജാരയുടെ പ്രകടനം കാണുമ്പോള്‍ മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉല്‍ ഹഖിനെ ഓര്‍മ വരികയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. അതിനുള്ള കാരണവും മൈക്കല്‍ വോണ്‍ വിശദീകരിക്കുന്നു.
Also Read: INDvENG: സിക്‌സറടിച്ച് സെഞ്ച്വറി, ഹിറ്റ്മാന്‍ ഡാ!- ഇംഗ്ലണ്ടില്‍ ചരിത്രം പിറന്നു, ആദ്യ വിദേശ താരം

'യോക്‌ഷെയറിനുവേണ്ടി കളിക്കുന്ന സമയം മുതല്‍ പുജാരയുടെ പ്രകടനത്തെ അറിയാവുന്നതാണ്. അവന്‍ എന്നെപ്പോലെയാണ്. പുജാരയുടെ ഗുണങ്ങള്‍ പറയുമ്പോള്‍ മികച്ച ഫീല്‍ഡറാണെന്ന് പറയാനാവില്ല. ഫീല്‍ഡിങ്ങില്‍ നിന്ന് അല്‍പ്പനേരം മാറിനില്‍ക്കാന്‍ എന്തെങ്കിലും അവസരം ലഭിച്ചാല്‍ അവനത് എടുക്കും. അത്തരത്തിലുള്ള ചില താരങ്ങളുണ്ട്. ഇന്‍സമാം ഉല്‍ഹഖിന്റെ പേരാണ് മനസിലേക്ക് വരുന്നത്'-മൈക്കല്‍ വോണ്‍ പറഞ്ഞു.
Also Read: മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാറില്ല, ജിമ്മി പറഞ്ഞത് അറിഞ്ഞപ്പോള്‍ അസ്വസ്ഥനായി! മനസ്സ് തുറന്ന് ബുംറ

മുന്‍ പാകിസ്താന്‍ നായകനായിരുന്ന ഇന്‍സമാം വലിയ ശരീരഭാരമുള്ള താരങ്ങളിലൊരാളായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് മികവിന് ഈ തടി ഒരിക്കലും പ്രശ്‌നമായിട്ടില്ല.എന്നാല്‍ പലപ്പോഴും റണ്ണൗട്ടായാണ് ഇന്‍സമാം പുറത്തായിട്ടുള്ളത്. കൂടാതെ അധിക സമയം ഫീല്‍ഡ് ചെയ്യാന്‍ ഇന്‍സമാമിന് പ്രയാസമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ചെറിയ പരിക്കുകള്‍ പറ്റുമ്പോള്‍ത്തന്നെ അദ്ദേഹം ഫീല്‍ഡിങ്ങില്‍ നിന്ന് ഇടവേള എടുത്തിരുന്നു. ഇതുപോലെ ഫീല്‍ഡിങ്ങില്‍ പ്രയാസമുള്ള താരമാണ് പുജാരയെന്നാണ് മൈക്കല്‍ വോണിന്റെ കണ്ടെത്തല്‍.
Also Read: T20 World Cup 2021: ഓസ്‌ട്രേലിയ എല്ലാം തികഞ്ഞവരല്ല, ദൗര്‍ബല്യമുണ്ട്, ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

ഓവലില്‍ ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സ് മാത്രമെടുത്ത് മടങ്ങിയ പുജാര രണ്ടാം ഇന്നിങ്‌സില്‍ 127 പന്തില്‍ 61 റണ്‍സാണ് നേടിയത്. ഒമ്പത് ബൗണ്ടികളും ഉള്‍പ്പെടും. ഒല്ലി റോബിന്‍സനാണ് പുജാരയുടെ ചെറുത്ത്‌നില്‍പ്പ് അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 99 റണ്‍സ് ലീഡ് വഴങ്ങിയിട്ടും രണ്ടാം ഇന്നിങ്‌സില്‍ ശ്രദ്ധേയ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. രോഹിത് ശര്‍മയുടെ (127) സെഞ്ച്വറിക്കൊപ്പം കെ എല്‍ രാഹുലും (46) ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോലി (22) രവീന്ദ്ര ജഡേജ (9) എന്നിവരാണ് ക്രീസില്‍. നിലവില്‍ 171 റണ്‍സ് ലീഡുള്ള ഇന്ത്യ നാലാം ദിനം 300ന് മുകളില്‍ ലീഡാണ് പ്രതീക്ഷിക്കുന്നത്.
Also Read: INDvENG: വന്‍ നേട്ടവുമായി രോഹിത്, സച്ചിന്റെ റെക്കോര്‍ഡ് ജസ്റ്റ് മിസ്! ഈ വര്‍ഷം ആയിരവും കടന്നു

ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവില്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് നിരയെയാണ് മൈക്കല്‍ വോണ്‍ വിമര്‍ശിച്ചിരിക്കുന്നത്. 'വലിയ അനുഭവസമ്പത്തുള്ള ടീമാണിത്. ബാറ്റ്‌സ്മാന്‍ നിലയുറപ്പിക്കുന്നതിന് മുമ്പ് കൂടുതല്‍ ഷോര്‍ട്ട് ബോളുകള്‍ എറിയേണ്ടതായുണ്ട്. മത്സരത്തില്‍ ഒല്ലി റോബിന്‍സന്‍ ഒരു ബൗണ്‍സര്‍ പോലും എറിഞ്ഞതായി ഞാന്‍ കണ്ടില്ല. ഈ പരമ്പരയില്‍ രോഹിതിനെ രണ്ട് തവണ ഷോര്‍ട്ട് ബോളില്‍ പുറത്താക്കാന്‍ റോബിന്‍സനായിരുന്നു.എന്നാല്‍ ആ മികവ് ഇപ്പോള്‍ കാട്ടുന്നില്ല'-മൈക്കല്‍ വോണ്‍ കൂട്ടിച്ചേര്‍ത്തു.
Also Read: IND vs ENG: ഓവലില്‍ ഇന്ത്യ ജയിക്കുമോ? നിര്‍ണ്ണായകമാവുക എന്താവുമെന്ന് ചൂണ്ടിക്കാട്ടി കമ്രാന്‍ അക്മല്‍

Also Read: T20 World Cup 2021: ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആര്? എട്ട് ടീമുകള്‍ പരിഗണിച്ച് റാങ്കിങ് അറിയാം
ജെയിംസ് ആന്‍ഡേഴ്‌സനും ആദ്യ മത്സരങ്ങളിലെ മികവ് കാട്ടാനാവുന്നില്ല. ആദ്യ മത്സരങ്ങളില്‍ നന്നായി സ്വിങ് ചെയ്യിക്കാനും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഓവലില്‍ രണ്ടാം ഇന്നിങ്‌സിന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കെതിരേ സമ്പൂര്‍ണ്ണ ആധിപത്യമാണ് പുലര്‍ത്തുന്നത്. നാലാം ദിനത്തിലെ ഇംഗ്ലണ്ട് പേസര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും.


Click it and Unblock the Notifications











